TRENDING:

Shashi Tharoor meme | ക്ഷേത്രത്തിൽ ഒരു തേങ്ങയുടച്ചതാണ്; ഇപ്പോൾ ചായക്കട മുതൽ ക്രിക്കറ്റ് മൈതാനം വരെ ശശി തരൂർ

Last Updated:
ഓണനാളിലാണ് പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദർശിക്കുന്ന ചിത്രങ്ങൾ ശശി തരൂർ എം പി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ കൂട്ടത്തിൽ അദ്ദേഹം ക്ഷേത്രത്തിൽ തേങ്ങയുടക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. ആ ചിത്രം എഡിറ്റ് ചെയ്തുകൊണ്ടുള്ള മീം ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതിൽ നിന്നും തനിക്ക് ഇഷ്ടപ്പെട്ട ചില ചിത്രങ്ങൾ ശശി തരൂർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
1/7
Shashi Tharoor meme | ചായക്കടമുതൽ ക്രിക്കറ്റ് മൈതാനം വരെ ; ചിത്രങ്ങൾ പങ്കുവച്ച് ശശി തരൂർ
ഓണനാളിലാണ് പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദർശിക്കുന്ന ചിത്രങ്ങൾ ശശി തരൂർ എം പി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ കൂട്ടത്തിൽ അദ്ദേഹം ക്ഷേത്രത്തിൽ തേങ്ങയുടക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. ആ ചിത്രം എഡിറ്റ് ചെയ്തുകൊണ്ടുള്ള മീം ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
advertisement
2/7
ഇപ്പോൾ ശശി തരൂർ തന്നെ അത്തരത്തിലുള്ള ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. 'എതീയിസ്റ്റ് കൃഷ്ണ' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് എഡിറ്റ് ചെയ്ത ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
advertisement
3/7
ശശി തരൂർ ഒരു ചായക്കടയിൽ ചായ അടിക്കുന്ന തരത്തിലും ഒരു സ്റ്റേജിൽ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്യുന്ന തരത്തിലുമുള്ള ചിത്രങ്ങളാണ് തരൂർ തന്നെ പങ്കുവെച്ചിരിക്കുന്നത്.
advertisement
4/7
WWF റസ്ലിങ് മത്സരത്തിൽ എതിരാളിയുടെ തലയിൽ മർദ്ദിക്കുന്ന തരത്തിൽ വരെ തേങ്ങയുടക്കുന്ന ഫോട്ടോയെ പുനരാവിഷ്കരിച്ചിട്ടുണ്ട് ഈ ചിത്രങ്ങളിൽ. ഓണസമയത്ത് സ്വദേശമായ തരൂരിലെത്തിയപ്പോഴായിരുന്നു ശശി തരൂർ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
advertisement
5/7
ചായക്കടയിലും ക്രിക്കറ്റ് പിച്ചിലുമെല്ലാം തരൂരിന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്താണ് ഈ മീമുകൾ സൃഷ്ടിച്ചത്. ഇത്തരം ചിത്രങ്ങളിൽ തനിക്ക് ഇഷ്ടപ്പെട്ടവ എന്ന് പറഞ്ഞാണ് തരൂർ ഇവ തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
advertisement
6/7
'ഞാൻ ആചാരപരമായി ഒരു തേങ്ങ ഉടയ്ക്കുന്ന ചിത്രം ഉപയോഗിച്ചുള്ള കുറേ മീമുകൾ കാണുന്നുണ്ട്. ആരാണ് അവ വച്ച് ഇത്രയും ഭാവന ഉപയോഗിക്കുന്നത്, അവപലപ്പോഴും നല്ല തമാശ നിറഞ്ഞവയാണ്. ഇവയിൽ എന്റെ പ്രിയപ്പെ ചിലത് ഇവയാണ്'- ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
7/7
ശശി തരൂർ ഓണനാളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒറിജിനൽ ചിത്രമാണ് ഇത്. പെരിങ്ങോട്ടുകാവിൽ തേങ്ങ അടിക്കുന്ന ഈ ചിത്രമാണ് രസകരമായ രീതിയിൽ എഡിറ്റ് ചെയ്ത്  മീമായി പുറത്തിറങ്ങിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Shashi Tharoor meme | ക്ഷേത്രത്തിൽ ഒരു തേങ്ങയുടച്ചതാണ്; ഇപ്പോൾ ചായക്കട മുതൽ ക്രിക്കറ്റ് മൈതാനം വരെ ശശി തരൂർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories