പടക്കം പേടിയാണോ? ദീപാവലിക്ക് നാഗവല്ലിയുടെ ഓട്ടം കണ്ടോ?
- Published by:Anuraj GR
- news18-malayalam
Last Updated:
പടക്കത്തിന് തീകൊളുത്താൻ ഭയത്തോടെയാണ് ശോഭനയുടെ ശ്രമം. ആദ്യ രണ്ടു ശ്രമത്തിലും തീകൊളുത്താൻ ശ്രമിച്ചെങ്കിലും പടക്കം പൊട്ടിയില്ല
advertisement
1/7

ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു ശോഭന. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന നടി. കോൾഷീറ്റ് കിട്ടാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്ന താരം. സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി തകർത്ത് അഭിനയിച്ച നടി. ഇപ്പോൾ ചെന്നൈയിൽ നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന.
advertisement
2/7
ഇപ്പോഴിതാ, ശോഭനയുടെ ദീപാവലി ആഘോഷത്തിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദീപാവലിക്ക് പടക്കം പൊട്ടിക്കാനുള്ള ശ്രമമാണ് ശോഭന പങ്കുവെച്ച വീഡിയോയിലുള്ളത്.
advertisement
3/7
വീടിന് മുന്നിലെ തെരുവിലാണ് ശോഭനയുടെ ദീപാവലി ആഘോഷം, പാക്കറ്റ് പൊട്ടിച്ച് ധൈര്യപൂർവം പടക്കം റോഡിലേക്ക് വെക്കുന്നുണ്ട്. പടക്കത്തിന് തീകൊളുത്താൻ ഭയത്തോടെയാണ് ശോഭനയുടെ ശ്രമം. ആദ്യ രണ്ടു ശ്രമത്തിലും തീകൊളുത്താൻ ശ്രമിച്ചെങ്കിലും പടക്കം പൊട്ടിയില്ല.
advertisement
4/7
ആദ്യ രണ്ടുതവണയും പടക്കത്തിന് തിപിടിച്ചെന്ന് കരുതി ശോഭനയുടെ ഓട്ടവും വീഡിയോയിലുണ്ട്. എന്നാൽ മൂന്നാമത്തെ തവണ പടക്കത്തിന് തീപിടിച്ചു. ഇതോടെ ശോഭന ഭയത്തോടെ പിന്നിലേക്ക് ഓടുകയാണ്.
advertisement
5/7
അതിനുശേഷം, ചൈനീസ് പടക്കത്തിന് ശോഭനയ്ക്കൊപ്പമുണ്ടായിരുന്ന യുവതി തീകൊളുത്തുന്നതും വീഡിയോയിലുണ്ട്.
advertisement
6/7
തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നുവെന്നും ശോഭന വീഡിയോയുടെ അടിക്കുറിപ്പായി പോസ്റ്റ് ചെയ്തു. ശോഭനയുടെ വീഡിയോ ഈ ലിങ്കിൽ കാണാം-
advertisement
7/7
ഏതായാലും ശോഭനയുടെ ദീപാവലി വീഡിയോ വൈറളായി കഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് അടിയിൽ വരുന്നത്. "നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്"…ഇങ്ങനെയൊക്കെയാണ് കമന്റുകള്‍.