TRENDING:

ഇടത്തു നിന്നും മൂന്നാമതായി നിൽക്കുന്ന കുട്ടി; മകളുടെ അതേ മുഖഛായയുള്ള ഈ അമ്മയെ നിങ്ങൾ അറിയും

Last Updated:
ഫ്രോക്ക് അണിഞ്ഞ് നിൽക്കുന്ന കുട്ടി, തന്റെയൊപ്പമുള്ള സുഹൃത്തുക്കൾ ആരെന്നു കൂടി കണ്ടെത്താനാണ് ഈ ചിത്രവുമായി വന്നത്
advertisement
1/7
ഇടത്തു നിന്നും മൂന്നാമതായി നിൽക്കുന്ന കുട്ടി; മകളുടെ അതേ മുഖഛായയുള്ള ഈ അമ്മയെ നിങ്ങൾ അറിയും
ഫ്രോക്ക് അണിഞ്ഞ് നിൽക്കുന്ന നാല് സുന്ദരി പെൺകുട്ടികൾ. കളർ പടമെങ്കിലും, നിറം അൽപ്പം മങ്ങിത്തുടങ്ങിയിരിക്കുന്നു. ഇതിൽ ഇടത്തു നിന്നും മൂന്നാമതായി നിൽക്കുന്ന പെൺകുട്ടിയാണ് ഈ ചിത്രം പഴയകാലത്ത് നിന്നും കണ്ടെത്തി പോസ്റ്റ് ചെയ്തിട്ടുള്ളത്. ആ കുട്ടിയെയാണ് എല്ലാവരും അറിയുന്നതും. വളരെ പരിചയമുള്ള ഈ കുട്ടിയെ മാത്രമല്ല, അവരുടെ കുടുംബത്തെയും എല്ലാവരും അറിയും
advertisement
2/7
ആ കുട്ടി ഇന്ന് ഒരു കുട്ടിയല്ല എന്ന് മാത്രമല്ല, ചിത്രത്തിൽ ഉള്ളതിനേക്കാൾ പ്രായമുള്ള മക്കളുടെ അമ്മയായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇന്നും അമ്മയെ ചൂണ്ടി 'മക്കളിൽ ആർക്കും അമ്മയുടെ സൗന്ദര്യം മുഴുവനായും കിട്ടിയില്ല' എന്ന് പലരും പറയാറുണ്ട് എന്ന് മക്കൾ തന്നെ പരിഭവം പറയാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
അമ്മയുമായി മക്കൾക്ക് രൂപസാദൃശ്യം ഉണ്ടെങ്കിലും, ഈ മകളുമായി അമ്മക്ക് കൂടുതൽ മുഖഛായയുണ്ട് എന്ന് പലരും പറയാറുണ്ട്. രണ്ടു പെണ്മക്കൾ ഏതാണ്ട് അമ്മയുടെ തനിസ്വരൂപമാണ്. തന്നെ മാത്രമല്ല, കൂടെയുള്ള കൂട്ടുകാരെയും കണ്ടെത്താനാണ് ഈ ഫോട്ടോ പഴയ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എത്തിയിട്ടുള്ളത്
advertisement
4/7
അഹാന, ഇഷാനി എന്നിവരുമായി രൂപസാദൃശ്യമുള്ള അവരുടെ അമ്മ സിന്ധു കൃഷ്ണയുടേതാണ് (Sindhu Krishna) മുകളിൽ കണ്ട കുട്ടിക്കാല ചിത്രം. കൂടെയുള്ളവർ ആരെന്നു പറയാൻ ഇനിയും ഒരൽപം സമയം കൂടുതൽ എടുക്കുമെങ്കിലും, അത് മിക്കവാറും സിന്ധുവിന്റെ സുഹൃത്തുക്കളായ ഹസീന, സുലു എന്നിവരാകാനാണ് സാധ്യത
advertisement
5/7
മക്കൾ വളർന്നു വന്നതും അഹാനയും ഇഷാനിയും സിന്ധുവും കാഴ്ച്ചയിൽ ഒരുപോലെയാണ്. ദിയക്കും ഹൻസികയ്ക്കും അൽപ്പം കൂടി വേറിട്ട മുഖഛായയുണ്ട്. അമ്മയുടെ സൂക്ഷിച്ചുവെക്കപ്പെട്ട പഴയ വസ്ത്രങ്ങൾ ധരിച്ചുള്ള അഹാനയുടെയും ഇഷാനിയുടെയും ഫോട്ടോഷൂട്ടുകളിൽ തനി സിന്ധു തന്നെ എന്ന് പറയാത്തവർ ഉണ്ടാകില്ല
advertisement
6/7
പഴയകാലത്തെ ചിത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയാണ് സിന്ധു. ഒരിക്കൽ അഹാന സിനിമയുടെ പ്രൊമോഷനിൽ പങ്കെടുത്തത് വളരെ വർഷങ്ങൾക്ക് മുൻപ് അമ്മ സിന്ധു വിദേശത്തു നിന്നും തയ്ച്ച ഒരു ചുരിദാർ സെറ്റ് അണിഞ്ഞാണ്
advertisement
7/7
കുട്ടിക്കാലത്ത് ഏറിയ പങ്കും വിദേശത്തു വളർന്നയാളാണ് സിന്ധു കൃഷ്ണ. എന്നാൽ വിവാഹശേഷം കേരളത്തിൽ ഭർത്താവ് കൃഷ്ണകുമാറിനും നാല് മക്കൾക്കും ഒപ്പം തിരുവനന്തപുരത്താണ് സിന്ധു താമസം ആരംഭിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇടത്തു നിന്നും മൂന്നാമതായി നിൽക്കുന്ന കുട്ടി; മകളുടെ അതേ മുഖഛായയുള്ള ഈ അമ്മയെ നിങ്ങൾ അറിയും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories