TRENDING:

Anju Joseph | ഡിവോഴ്സ് ചെയ്താൽ ഞാനും എന്റെ കുടുംബവും എങ്ങനെ പുറത്തിറങ്ങി നടക്കും എന്ന് ആലോചിച്ചിരുന്നു, പക്ഷേ...: അഞ്ചു ജോസഫ്

Last Updated:
സ്വയം തിരഞ്ഞെടുത്ത ജീവിത പങ്കാളിയിൽ നിന്നും വിവാഹമോചനം നേടേണ്ടിവന്നതിനെക്കുറിച്ച് അഞ്ചു ജോസഫ്
advertisement
1/8
Anju Joseph | വിവാഹമോചനം എളുപ്പമല്ല, അതിലൂടെ കടന്നു പോകുമ്പോഴുള്ള വെല്ലുവിളികളും: ഗായിക അഞ്ചു ജോസഫ് മനസുതുറക്കുന്നു
ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ കേരളക്കര അഞ്ചു ജോസഫിന്റെ (Anju Joseph) ശബ്ദം കേട്ട് തുടങ്ങിയത് വളരെ വർഷങ്ങൾക്ക് മുൻപാണ്. 18 വയസ് പോലും തികഞ്ഞിട്ടില്ലാത്ത പെൺകുട്ടി വളരെ വേഗം ഏവർക്കും പ്രിയങ്കരിയായി. കുട്ടിത്തം തുളുമ്പുന്ന മുഖഭാവവും, മനോഹരമായ പുഞ്ചിരിയും കൂടി ചേർന്ന ആ ശബ്ദത്തിന്റെ ഉടമക്ക് ഫാൻസ്‌ ഉണ്ടാകാൻ അധികം വൈകിയില്ല
advertisement
2/8
നന്നേ ചെറുപ്രായത്തിൽ തന്നെ അഞ്ചു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. താൻ തന്നെ കണ്ടെത്തിയ പ്രണയത്തെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ ആ സന്തോഷം അധികനാൾ നിലനിന്നില്ല. തന്റെ ജീവിതത്തിൽ ഡിവോഴ്സ് എന്ന ഏറ്റവും പേടിയുള്ള വാക്കിനെ ക്ഷണിക്കേണ്ടി വന്നതിനെക്കുറിച്ച് 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന ഷോയിൽ അഞ്ചു മനസ് തുറക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
'ഏതു ബന്ധം അവസാനിക്കുമ്പോഴും അത് വേദനാജനകമാണ്. അതിൽ നിന്നും പുറത്തുകടക്കുക ബുദ്ധിമുട്ടാണ്. വേർപിരിയൽ എളുപ്പമാണ്, ഒന്നിച്ചു ജീവിക്കുന്നതാണ് പ്രയാസം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന്റെ ഉള്ളിലൂടെ പോയവരാരും തന്നെ ഇങ്ങനെ പറയില്ല...
advertisement
4/8
കാരണം എന്തുമായിക്കൊള്ളട്ടെ, ഇതിന്റെ ഭാഗമായ രണ്ടുപേരെയും അത് ബാധിക്കും. ബന്ധത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നില്ലെങ്കിൽ, തീരുമാനം നിങ്ങൾക്കെടുക്കാം. ചിലർ അതിൽ നിന്നും കൊണ്ട് തന്നെ ആ ബന്ധം നന്നാക്കിയെടുക്കാൻ ശ്രമിക്കാറുണ്ട്. അവർക്ക് അങ്ങനെ ചെയ്യാം. അതും ഒ.കെയാണ്. പക്ഷേ സന്തോഷമില്ലാതെ ജീവിക്കുന്നുവെങ്കിൽ, പുറത്തുകടക്കുക...
advertisement
5/8
ഒരാളെ സ്‌നേഹിക്കുമ്പോൾ നമ്മൾ അയാളെ അതിയായി സ്നേഹിക്കുകയാകും. മറുപക്ഷത്തു നിന്നും അങ്ങനെ തന്നെയാകും. അവരില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് തോന്നും. സ്നേഹിക്കുന്ന ആൾ ഉപേക്ഷിച്ചു പോകും എന്നതാകും ഏറ്റവും വലിയ പേടി. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഡിവോഴ്സ് ആയ ഒരാളെക്കുറിച്ച് നിങ്ങൾക്ക് ചിന്തിച്ചു നോക്കാവുന്നതാണ്...
advertisement
6/8
ഞാൻ ഒരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ല എന്ന് ഞാൻ ഇതിൽനിന്നും പഠിച്ച കാര്യമാണ്. എനിക്കെന്നെ ഇഷ്‌ടമേയല്ലായിരുന്നു. ആർക്കോ വേണ്ടി ഞാൻ ജീവിച്ചു. റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ച 'നല്ല പെൺകുട്ടി' എന്ന ഇമേജ് നിലനിർത്തണം എന്നൊരു സമ്മർദ്ദമുണ്ടായിരുന്നു. അയല്പക്കത്തെ പെൺകുട്ടി എന്നായിരിക്കണമെന്ന തോന്നൽ നിരന്തരമായി ഉണ്ടായി. അതിൽ നിന്നും പുറത്തുകടക്കുക എളുപ്പമായിരുന്നില്ല
advertisement
7/8
ബന്ധം മുന്നോട്ടു കൊണ്ടുപോകണമെന്ന് വാശിയായിരുന്നു. ഞാൻ തന്നെ കണ്ടെത്തിയ ബന്ധമായിരുന്നു. അത് ഞാൻ തന്നെ എന്റെ മേൽ അടിച്ചേൽപ്പിച്ച ഒരു സമ്മർദമായിരുന്നു. പിന്നെ ഡിവോഴ്സ് എന്ന വാക്കിനോട് വല്ലാത്ത പേടിയും...
advertisement
8/8
സമൂഹത്തിൽ ഞാനും എന്റെ മാതാപിതാക്കളും ചേട്ടനും എങ്ങനെ പുറത്തിറങ്ങി നടക്കും, എന്നെ അറിയാവുന്നവർ ഇനി എന്നെ എങ്ങനെ കാണും എന്നായിരുന്നു ചിന്ത. ഡിവോഴ്സ് കഴിഞ്ഞപ്പോൾ നമ്മളെ ആവശ്യമുള്ള ആൾക്കാർ നമ്മളെ എങ്ങനെ കണ്ടിരുന്നോ അങ്ങനെ തന്നെ തുടരും, വ്യത്യാസമൊന്നും ഉണ്ടാവില്ല എന്ന് മനസിലായി. പുറത്തുനിന്നും പലതും കേൾക്കും. നമ്മളത് കേൾക്കുക, അവഗണിക്കുക. എനിക്ക് ജീവിക്കാനുള്ളത് ഞാൻ ജീവിക്കും," അഞ്ചു പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Anju Joseph | ഡിവോഴ്സ് ചെയ്താൽ ഞാനും എന്റെ കുടുംബവും എങ്ങനെ പുറത്തിറങ്ങി നടക്കും എന്ന് ആലോചിച്ചിരുന്നു, പക്ഷേ...: അഞ്ചു ജോസഫ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories