TRENDING:

ഈ നടിയെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? ഇന്ന് മുഖത്തെ മാറ്റം കണ്ടാൽ തിരിച്ചറിയാൻ പാടുപെടും

Last Updated:
നടി വലിയ രീതിയിൽ കോസ്മെറ്റിക് സർജറി നടത്തിയെന്നും, അതിനാലാണ് ഇപ്പോൾ മുഖത്ത് മാറ്റങ്ങളെന്നും പറയപ്പെടുന്നു
advertisement
1/8
ഈ നടിയെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? ഇന്ന് മുഖത്തെ മാറ്റം കണ്ടാൽ തിരിച്ചറിയാൻ പാടുപെടും
നമ്മുടെ ചില താരങ്ങളെ വർഷങ്ങൾക്ക് ശേഷം കണ്ടാൽ പണ്ടുകണ്ടത് പോലല്ലോ, ആളാകെ മാറിയില്ലേ എന്ന് പറയാറില്ലേ? അങ്ങനെയൊരു താരമാണ് ഈ ചിത്രത്തിൽ. മലയാള സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ചും കഴിഞ്ഞു. നടി വലിയ രീതിയിൽ കോസ്മെറ്റിക് സർജറി നടത്തിയെന്നും, അതിനാലാണ് ഇപ്പോൾ മുഖത്ത് മാറ്റങ്ങളെന്നും പറയപ്പെടുന്നു
advertisement
2/8
സൗന്ദര്യമത്സര വേദികളിൽ നിന്നും കിട്ടിയ ടിക്കറ്റിൽ സിനിമയിലെത്തിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഇത്. മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. പൊന്നിയിൻ സെൽവനിലെ സുന്ദരിമാരിൽ ഒരാൾ കൂടിയാണ് ഇത് (തുടർന്ന് വായിക്കുക)
advertisement
3/8
ഇന്ന് താരത്തിന്റെ മുഖത്തെ ചുണ്ടുകളും, കവിളുകളുമാണ് പ്രധാന ഹൈലൈറ്റ്. ഇവിടെ രണ്ടും പ്രകടമായ മാറ്റങ്ങളാണ് ഇത്രയും നാളുകൾ കൊണ്ടുണ്ടായിട്ടുള്ളത്. അക്കാരണം കൊണ്ടുതന്നെ മുൻകാല ചിത്രങ്ങളിൽ നിന്നും ആളെ തിരിച്ചറിയുക പ്രയാസം
advertisement
4/8
'കുറുപ്പ്' സിനിമയിൽ നായകനെ പ്രണയിക്കുന്ന യുവതിയായും, പിന്നീട് ഭാര്യയായും വെള്ളിത്തിരയിൽ തിളങ്ങിയ നടി ശോഭിത ധുലിപാലയാണിത്. മിസ് ഇന്ത്യ എർത്ത് 2013, ഫെമിന മിസ് ഇന്ത്യ 2013, മിസ് എർത്ത് 2013, എന്നിവയിൽ നിന്നുമാണ് മോഡലായ ശോഭിത സിനിമയിൽ വരുന്നത്
advertisement
5/8
മാറ്റത്തിനു മുൻപുള്ള ശോഭിതയുടെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പലകാലങ്ങളിൽ തരംഗമായി മാറിയിരുന്നു.  അപ്പോഴെല്ലാം പലരും ശോഭിത നടത്തിയ രൂപമാറ്റത്തെ വിമർശിക്കുകയും ചെയ്തു. പഴയ മുഖവുമായി തരിപോലും സാമ്യമില്ല ശോഭിതയ്ക്ക് എന്നായിരുന്നു അവരുടെ വാദം
advertisement
6/8
ആന്ധ്ര സ്വദേശിനിയാണ് ശോഭിത. വിശാഖപട്ടണത്തിൽ വളർന്ന്, മുംബൈയിൽ പഠിച്ച ശോഭിത ഭരതനാട്യം, കുച്ചിപ്പുടി എന്നിവയിലും പ്രാവീണ്യമുള്ളയാളാണ്. 2016ൽ രാമൻ രാഘവ് എന്ന സിനിമയാണ് ആദ്യചിത്രം
advertisement
7/8
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവനിലെ' വാനതി എന്ന വേഷം ശോഭിതയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ്. വെബ് സീരീസുകളിലും ശോഭിത അഭിനയിച്ചു കഴിഞ്ഞു
advertisement
8/8
'കുറുപ്പ്' സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായ ശോഭിത, 'മൂത്തോൻ' എന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പവും വേഷമിട്ടു
മലയാളം വാർത്തകൾ/Photogallery/Buzz/
ഈ നടിയെ മലയാള സിനിമയിൽ കണ്ടിട്ടുണ്ടോ? ഇന്ന് മുഖത്തെ മാറ്റം കണ്ടാൽ തിരിച്ചറിയാൻ പാടുപെടും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories