നീണ്ട 16 മാസം ഗർഭിണിയായി ലോക റെക്കോർഡ് ഇടാനോ നടിയുടെ ലക്ഷ്യം? പോയവർഷം ജൂണിൽ വിവാഹിതയായ താരത്തിന്റെ മറുപടി
- Published by:meera_57
- news18-malayalam
Last Updated:
പോയവർഷം ജൂൺ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഇരുമതങ്ങളിൽ നിന്നുള്ളവരാണ് താരവും ഭർത്താവും
advertisement
1/6

താരപുത്രി എന്ന പേരിൽ പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയ നടിയാണ് സൊനാക്ഷി സിൻഹ (Sonakshi Sinha). അച്ഛൻ ബോളിവുഡിലെ അറിയപ്പെടുന്ന നടൻ. ശത്രുഘൻ സിൻഹയുടെയും പത്നി പൂനം സിൻഹയുടെയും മകളാണ് സൊനാക്ഷി. അച്ഛന്റെ വഴിയേ സിനിമയിലെത്തിയ മകൾ. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ ആ മകൾ വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ നിലനിൽക്കുന്നു. ഇക്കഴിഞ്ഞ വർഷം സൊനാക്ഷി നീണ്ട നാളത്തെ 'സിംഗിൾ' സ്റ്റാറ്റസിന് അവസാനമെന്നോണം സഹീർ ഇക്ബാലിന്റെ ഭാര്യയായി. സ്വന്തം വീട്ടിൽ വച്ച് നടന്ന സിവിൽ വിവാഹ ഉടമ്പടിയിലൂടെയാണ് അവർ ഭാര്യാഭർത്താക്കന്മാരായത്
advertisement
2/6
വളരെക്കാലമായുള്ള പ്രണയ ബന്ധത്തിനൊടുവിലാണ് സൊനാക്ഷിയും സഹീറും വിവാഹിതരായത്. പോയവർഷം ജൂൺ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഒരു കണക്കിന് നോക്കിയാൽ നടൻ സൽമാൻ ഖാൻ ഇവരുടെ പ്രണയത്തിനു കാരണക്കാരനായി എന്നുവേണം പറയാൻ. 2013ൽ സൽമാൻ ഖാൻ സംഘടിപ്പിച്ച ഒരു പാർട്ടിയിലാണ് സൊനാക്ഷിയും സഹീറും കണ്ടുമുട്ടുന്നത്. എന്നിരുന്നാലും ഇവർക്കിടയിൽ പ്രണയം തുടങ്ങാൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു (തുടർന്നു വായിക്കുക)
advertisement
3/6
2017ൽ നടന്ന ഒരു ആഫ്റ്റർ പാർട്ടിയിൽ വച്ചാണ് സഹീറും സൊനാക്ഷിയും പ്രണയത്തിലാവുന്നത്. ഏഴു വർഷക്കാലം അവർ ഡേറ്റിംഗ് തുടർന്നു. മുംബൈയിലെ വസതിയിൽ വച്ച് സ്‌പെഷൽ മാരേജ് ആക്റ്റ് പ്രകാരം അവർ വിവാഹിതരായി. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഈ വിവാഹത്തിൽ പങ്കെടുത്തത്. പ്രണയത്തിനായി ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചവരാണ് സൊനാക്ഷിയും സഹീറും. വിവാഹശേഷം സൊനാക്ഷി മതം മാറുമോ എന്ന ചോദ്യത്തിന് ഇന്നും അവരവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സൊനാക്ഷിയും സഹീറും പറയാതെ പറയുന്ന മറുപടിയുണ്ട്. പ്രശസ്ത ബിസിനസ് കുടുംബത്തിലെ ഇളമുറക്കാരനാണ് സഹീർ
advertisement
4/6
അന്ന് മുതൽ ഇന്നുവരെ സൊനാക്ഷി അമ്മയാവുന്നതും കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. അടുത്തിടെ അവർ ഫ്ളെയറുകൾ നിറഞ്ഞ ഒരു വസ്ത്രം ധരിച്ചു വന്നതും അത് ഗർഭം മറച്ചു പിടിക്കാനാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നു. ഭർത്താവ് സഹീർ ഇക്ബാലും ഒരിക്കൽ ട്രോളുന്ന വിധം സൊനാക്ഷിയോട് പൊതുവേദിയിൽ കമന്റ് പാസാക്കുന്നതും, താരം അതിനു തമാശ രൂപേണ മറുപടി നൽകുന്നതും വാർത്തയിൽ ഇടംനേടി. അതിനിടെ വേറെയും ചിത്രങ്ങൾ വന്നു. അതിലൊന്നിൽ സൊനാക്ഷി വലിയ ഒരു അനാർക്കലി കുർത്ത ധരിച്ച് വയറിനു മുകളിൽ കൈവച്ചിരിക്കുന്നതായി കാണാം
advertisement
5/6
ഗർഭിണിയാണോ എന്ന ചോദ്യത്തിന് സൊനാക്ഷി അവരുടേതായ ശൈലിയിൽ ഒരു മറുപടിയുമായി രംഗത്തു വന്നുകഴിഞ്ഞു. അതിൽ അൽപ്പം തമാശയുമുണ്ട്. രമേശ് തോരാനിയുടെ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. ഭർത്താവ് സഹീറിനൊപ്പമായിരുന്നു സൊനാക്ഷി പങ്കെടുത്തത്. അതിലൊരു ചിത്രത്തിൽ സൊനാക്ഷി പരമ്പരാഗത അനാർക്കലി ടോപ്പ് ധരിച്ചിരിക്കുന്നു. മറ്റൊന്നിൽ സൊനാക്ഷിയും സഹീറും പൊട്ടിച്ചിരിക്കുന്ന ദൃശ്യം കാണാം
advertisement
6/6
"മനുഷ്യ ചരിത്രത്തിലെ ഏറ്റവും നീണ്ട ഗർഭകാലത്തിന്റെ ലോക റെക്കോർഡിനുടമ. നമ്മുടെ പ്രിയങ്കരരും, അതിബുദ്ധിമാന്മാരുമായ മാധ്യമങ്ങളുടെ അഭിപ്രായത്തിൽ 16 മാസവും കടന്ന് പോകുന്നു. വയറിനു പുറത്ത് കൈവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനാണ് ഇത്," എന്ന് സൊനാക്ഷി. വിവാഹശേഷവും സൊനാക്ഷി അഭിനയ മേഖലയിലുണ്ട്. 'നിഖിത റോയ്' എന്ന ചിത്രത്തിൽ ഈ വർഷം അവർ വേഷമിട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
നീണ്ട 16 മാസം ഗർഭിണിയായി ലോക റെക്കോർഡ് ഇടാനോ നടിയുടെ ലക്ഷ്യം? പോയവർഷം ജൂണിൽ വിവാഹിതയായ താരത്തിന്റെ മറുപടി