TRENDING:

Sowbhagya Venkitesh | സൗഭാഗ്യക്ക് നഷ്‌ടപ്പെട്ട ഏടത്തിയമ്മയുടെ സ്ഥാനത്തെത്തിയ വിദ്യ; കുടുംബത്തിലെ പുതിയ അംഗം

Last Updated:
സൗഭാഗ്യയുടെ ഭർത്താവ് നടൻ അർജുൻ സോമശേഖരന്റെ ഏടത്തിയമ്മയായി എത്തിയ വിദ്യ
advertisement
1/6
Sowbhagya Venkitesh | സൗഭാഗ്യക്ക് നഷ്‌ടപ്പെട്ട ഏടത്തിയമ്മയുടെ സ്ഥാനത്തെത്തിയ വിദ്യ; കുടുംബത്തിലെ പുതിയ അംഗം
സന്തോഷം നിറഞ്ഞ ഒരു വീട്ടിൽ നിന്നും അതേ സന്തോഷം കൊണ്ട് മൂടിയ മറ്റൊരു വീട്ടിൽ മരുമകളായി ക്ഷണിക്കപ്പെട്ട ആളാണ് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh). അമ്മ താര കല്യാണിന്റെ (Thara Kalyan) ശിഷ്യൻ കൂടിയായ അർജുൻ സോമശേഖരൻ സൗഭാഗ്യക്ക് വരനായി മാറിയ വാർത്ത പുതിയതല്ല. രണ്ടു കുടുംബങ്ങളിൽ നിന്നും മൂന്നു മക്കളാണ് ഇവരുടെ അടുത്ത തലമുറയിലേക്ക് കൈപിടിച്ച് നടക്കുന്നത്. അർജുനിന്റെ ഏടത്തിയമ്മയ്ക്ക് സൗഭാഗ്യ ഭർത്താവിന്റെ അനുജന്റെ ഭാര്യ മാത്രമല്ലായിരുന്നു. തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു മകളായിരുന്നു. പക്ഷേ, ആ സ്നേഹത്തിനും അൽപ്പായുസായി. ആ ഏടത്തിയമ്മ ബാക്കിയാക്കിയ വലിയ വിടവ് നികത്താൻ, മറ്റൊരാൾ എത്തിയിരിക്കുന്നു
advertisement
2/6
കോവിഡ് എന്ന മഹാമാരി സംഹാരതാണ്ഡവമാടി തകർത്ത കാലത്ത് ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരു കുടുംബമായിരുന്നു സൗഭാഗ്യയുടേത്. അർജുനും സൗഭാഗ്യയും അവരുടെ കടിഞ്ഞൂൽ കൺമണിയെ വരവേൽക്കുന്നതും കാത്തിരുന്ന കുടുംബത്തിൽ പക്ഷേ അവൾ എത്തിയപ്പോഴേക്കും രണ്ടുപേർ മണ്മറഞ്ഞിരുന്നു. അതിലൊരാൾ സ്നേഹമയിയായ ഏടത്തിയമ്മയായിരുന്നു. 2021ലെ ആ വിടപറയലിന്റെ ആഘാതത്തിൽ നിന്നും മുക്തരാവാത്ത കുടുംബത്തിലേക്ക്, മൂന്നു വർഷങ്ങൾക്ക് ശേഷം വിദ്യ അർജുനിന്റെ ജ്യേഷ്‌ഠൻ അരുൺ സോമശേഖരന്റെ ഭാര്യയായി ഇവരുടെ കുടുംബത്തിലേക്ക് എത്തി. അതിനും കാരണക്കാരിയായത് സൗഭാഗ്യയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ജ്യേഷ്‌ഠന്റെ മകൾ അനു ഒരിക്കലും അമ്മയുടെ അഭാവം അറിയാൻ പാടില്ല എന്ന നിർബന്ധമുണ്ട് സൗഭാഗ്യക്ക്. സുധാപ്പൂ എന്ന മകൾ സുദർശനയുടെ പെറ്റമ്മയാണ് സൗഭാഗ്യ എങ്കിൽ, അത്രമേൽ വാത്സല്യം സൗഭാഗ്യക്ക് അനുകുട്ടിയോട് കൂടിയുണ്ട്. സൗഭാഗ്യയുടെ നൃത്ത വീഡിയോകൾ പരിശോധിച്ചാൽ മാത്രം മതി, താൻ രണ്ടു പെണ്മക്കളുടെ അമ്മയാണ് എന്ന് അഭിമാനത്തോട് കൂടി സൗഭാഗ്യ പറയുമെന്ന്. കുടുംബത്തിലെ ചടങ്ങുകൾ എല്ലാത്തിലും സൗഭാഗ്യയുടെ മകളായി അനു നിറഞ്ഞു നിൽക്കും. അർജുനിന്റെ ജ്യേഷ്‌ഠനു ഒരു മകൻ കൂടിയുണ്ട്. ഇപ്പോൾ വിദ്യ ഇവരുടെ കുടുംബാംഗം ആയതിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എത്തി
advertisement
4/6
സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ശിഷ്യ എന്ന നിലയിലാണ് വിദ്യ ഈ കുടുംബത്തിലേക്ക് വരുന്നത്. ഈ പരിചയം അരുൺ സോമശേഖരനുമായുള്ള വിവാഹത്തിൽ എത്തുകയായിരുന്നു. വിദ്യയും ഒരു മകളുടെ അമ്മയാണ്. വിദ്യ അനാമിക എന്ന പേരിൽ സോഷ്യൽ മീഡിയയിലുള്ള സൗഭാഗ്യയുടെ ഏടത്തിയമ്മയെ ആദ്യമായി കാണുന്നത് സുധപ്പൂവിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഒന്നിലാണ്
advertisement
5/6
ഏട്ടന്റെ വിവാഹം കഴിഞ്ഞ വിവരം യാതൊന്നും തന്നെ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിട്ടില്ല. ബീച്ച് സൈഡിൽ നിൽക്കുന്ന ഒരു കുടുംബ ചിത്രത്തിൽ ഏട്ടന്റെ കൈപിടിച്ച് നിൽക്കുന്ന യുവതി എന്ന നിലയിൽ മാത്രമാണ് സൗഭാഗ്യയുടെ ഏടത്തിയെ എല്ലാവരും പരിചയിച്ചത്. സുധാപ്പൂവിന്റെ പ്രിയപ്പെട്ട വല്യമ്മയാണ് വിദ്യ. ഒരിക്കൽ വിദ്യയും സൗഭാഗ്യയും അർജുനും കുഞ്ഞും കൂടിയുള്ള ഒരു അപ്ഡേറ്റ് അവരുടെ പേജിൽ വന്നിരുന്നു. ഈ കുടുംബത്തിൽ പെറ്റമ്മ, വളർത്തമ്മ ഭേദം തീരെയില്ല. എല്ലാവരും അമ്മമാരാണ്, കുട്ടികളായവർ എല്ലാം മക്കളും
advertisement
6/6
അർജുനിന്റെ ജ്യേഷ്‌ഠന്‌ സുധാപൂവും അങ്ങനെ തന്നെ. ഇദ്ദേഹത്തിന്റെ പേജിൽ സ്വന്തം മക്കളെക്കാൾ ഇടം നേടിയിട്ടുള്ളത് കുഞ്ഞായ സുദർശനയാകും. കുഞ്ഞുവാവയ്ക്ക് സമ്മാനങ്ങൾ വാങ്ങി നൽകാനും, എടുത്തുകൊണ്ടു നടക്കാനുമെല്ലാം, അദ്ദേഹത്തിന് ഇഷ്‌ടമേറെ. ഉണ്ണിക്കണ്ണനായി വേഷം ധരിച്ച സുദർശന, പിതാവ് അർജുൻറെയും വല്യച്ഛൻ അരുൺ സോമശേഖരന്റേയും ഒപ്പം
മലയാളം വാർത്തകൾ/Photogallery/Buzz/
Sowbhagya Venkitesh | സൗഭാഗ്യക്ക് നഷ്‌ടപ്പെട്ട ഏടത്തിയമ്മയുടെ സ്ഥാനത്തെത്തിയ വിദ്യ; കുടുംബത്തിലെ പുതിയ അംഗം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories