വെറും 1300 കോടിയുടെ സിനിമ ഉണ്ടാക്കിയ കുഞ്ഞ്; കുട്ടിക്കാലത്തെ ചിത്രത്തിലെ ആളെ മലയാളികൾക്കും അറിയാം
- Published by:meera_57
- news18-malayalam
Last Updated:
ചാരുകസേരയിൽ ഇരിക്കുന്നു എന്ന് കരുതി ആൾ നിസ്സാരക്കാരനാണ് എന്ന് കരുതേണ്ട കാര്യമില്ല. 1300 കോടിയുടെ സിനിമ സമ്മാനിച്ച മിടുക്കനാണ്
advertisement
1/6

സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ പലപ്പോഴും താരങ്ങളുടെയും ചലച്ചിത്ര പ്രവർത്തകരുടെയും പഴയകാല ചിത്രങ്ങൾ പ്രചരിക്കുകയും, അത് വൈറലായി മാറുകയും ചെയ്യാറുണ്ട്. അതുപോലൊരു കുട്ടിയാണ് ഈ ചിത്രത്തിൽ കാണുന്നത്. ഇങ്ങനെ ചാരുകസേരയിൽ ഇരിക്കുന്നു എന്ന് കരുതി ആൾ നിസ്സാരക്കാരനാണ് എന്ന് കരുതേണ്ട കാര്യമില്ല. 1300 കോടിയുടെ സിനിമ സമ്മാനിച്ച മിടുക്കനായ സംവിധായകനാണ് ഇത്
advertisement
2/6
സംവിധായകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് ഒരു ഫ്ലോപ്പ് ചിത്രം പോലുമില്ല എന്നതാണ് പ്രത്യേകത. കൂടാതെ ഇദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചേർന്നൊരു സിനിമ വന്നാൽ, പിന്നെ അതുപോലെയാവണം ആ സിനിമയിലെ താരങ്ങൾ അവരുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും എന്ന് പ്രേക്ഷകർ പലപ്പോഴും നിർബന്ധം പിടിക്കാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഇത്രയും പറയുമ്പോൾ തന്നെ രാജമൗലി എന്ന പേരല്ലാതെ മറ്റൊന്നും ആരുടേയും മനസ്സിൽ തെളിഞ്ഞെന്ന് വരില്ല. അതേ, നിങ്ങൾ കണ്ട ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ കുട്ടി രാജമൗലി തന്നെയാണ്
advertisement
4/6
ഈഗ, ബാഹുബലി ചിത്രങ്ങൾ, RRR തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രാജമൗലി. ഇതിൽ ബാഹുബലി, RRR തുടങ്ങിയ ചിത്രങ്ങൾ സൃഷ്‌ടിച്ച ഓളം അത്ര നിസാരമല്ല. ഇതിൽ RRR ഓസ്കർ പുരസ്കാരം രാജ്യത്തിന് സമ്മാനിച്ച ചിത്രമാണ്
advertisement
5/6
രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവർ വേഷമിട്ട RRR കീരവാണിയുടെ സംഗീതത്തിന്റെയും നായകന്മാരുടെ ചടുല നൃത്ത ചുവടുകളുടെ പെരുമയിലുമാണ് ഇന്ത്യയുടെ ഖ്യാതി ഓസ്കർ വേദിയോളം ഉയർത്തിയത്. രണ്ട് സ്വാതന്ത്ര്യ സമര സേനാനിമാരുടെ ജീവിത കഥയാണ് RRRന് ആധാരം
advertisement
6/6
ലോകമെമ്പാടും നിന്നായി 1,389.31 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രമാണ് രാജമൗലിയുടെ RRR. രാം ചരൺ, ജൂനിയർ എൻ.ടി.ആർമാരെ കൂടാതെ റേ സ്റ്റീവൻസൺ, ആലിയ ഭട്ട്, ശ്രിയ ശരൺ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
വെറും 1300 കോടിയുടെ സിനിമ ഉണ്ടാക്കിയ കുഞ്ഞ്; കുട്ടിക്കാലത്തെ ചിത്രത്തിലെ ആളെ മലയാളികൾക്കും അറിയാം