സുരേഷ് ഗോപി അല്ലേ, സുരേഷ് ഗോപി ആണോ? ദൃശ്യത്തിലെ വ്യക്തിയും സുരേഷ് ഗോപിയും തമ്മിൽ ബന്ധമുണ്ടോ?
- Published by:meera_57
- news18-malayalam
Last Updated:
ഇദ്ദേഹം സുരേഷ് ഗോപിയാണോ? രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്ന ദൃശ്യം
advertisement
1/7

നില്പിലും മുഖഭാവത്തിലും തനി സുരേഷ് ഗോപി (Suresh Gopi). രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്ന ഒരു വീഡിയോ ദൃശ്യത്തിലെ വ്യക്തിയാണിത്. ആരു കണ്ടാലും ആദ്യ നോട്ടത്തിൽ എന്നല്ല, രണ്ടാമത്തെ നോട്ടത്തിലും ഇത് സുരേഷ് ഗോപി അല്ല എന്ന് പറയില്ല. തൃശൂരിൽ നിന്നുള്ള ദൃശ്യമാണ് ഈ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് പിന്നിൽ
advertisement
2/7
ചലച്ചിത്ര മേഖലയിലെ പി.ആർ.ഒ. മഞ്ജു ഗോപിനാഥിന്റെ പേജിലാണ് ഈ ദൃശ്യം എത്തിച്ചേർന്നത്. ഇദ്ദേഹം കുടുംബസമേതം തൃശൂരിലെ ഒരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ദൃശ്യമാണ്. വീഡിയോയുടെ ഒപ്പമുള്ള ക്യാപ്‌ഷൻ വായിച്ചാൽ കാര്യം ഏറെക്കുറെ മനസിലാകും (തുടർന്ന് വായിക്കുക)
advertisement
3/7
പേരിൽ ഗോപിയുണ്ട്. എന്നാൽ സുരേഷ് ഗോപിയല്ല. സുഭാഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ അനുജൻ. അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്മാരിൽ ഒരാൾ. സ്വന്തം കുടുംബത്തോടൊപ്പമാണ് സുഭാഷ് ഗോപി വോട്ട് ചെയ്യാൻ എത്തിച്ചേർന്നത്. വരിയിൽ നിൽക്കുമ്പോൾ പകർത്തിയ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ
advertisement
4/7
ഗോപിനാഥൻ പിള്ള, ജ്ഞാനലക്ഷ്മി അമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂത്ത പുത്രനാണ് സുരേഷ് ഗോപി. ഇതിൽ സഹോദരിമാർ ആരുമില്ല. സുഭാഷ് ഗോപി, സനിൽ ഗോപി, സുനിൽ ഗോപി എന്നിവരാണ് സഹോദരങ്ങൾ. ഇതിൽ സനിൽ, സുനിൽ എന്നിവർ ഇരട്ടകളും
advertisement
5/7
കൊല്ലത്താണ് ജനനം എങ്കിലും, സുരേഷ് ഗോപി താമസം ആരംഭിച്ചത് തിരുവനന്തപുരത്താണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തൃശൂരിൽ നിന്നും. ഇക്കുറി തൃശൂരിൽ തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു
advertisement
6/7
രാധികയാണ് സുരേഷ് ഗോപിയുടെ ഭാര്യ. ഗോകുൽ സുരേഷ്, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവർ മക്കളും. മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹവേളയിൽ ഭാഗ്യക്കും ഭർത്താവ് ശ്രേയസ് മോഹനുമൊപ്പം സുരേഷ് ഗോപിയും കുടുംബവും
advertisement
7/7
സുരേഷ് ഗോപിയും രാധികയും കുഞ്ഞുങ്ങളായ മക്കൾ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവർക്കൊപ്പം. ഒരു പഴയകാല ചിത്രം. ഗോകുലും മാധവും നടന്മാരാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
സുരേഷ് ഗോപി അല്ലേ, സുരേഷ് ഗോപി ആണോ? ദൃശ്യത്തിലെ വ്യക്തിയും സുരേഷ് ഗോപിയും തമ്മിൽ ബന്ധമുണ്ടോ?