TRENDING:

ജീവിതത്തിലെ നീലാംബരി; മനോജ് കെ. ജയന്റെ നായികയുടെ മുത്തശ്ശിയായ നടി 36 വർഷം അടച്ചിട്ട മുറിയിൽ ജീവിച്ചിരുന്നു

Last Updated:
സിനിമാ ലോകത്ത് ജീവിച്ചിരുന്ന ഒരു നീലാംബരിയുണ്ട്. അടച്ചിട്ട മുറിയിൽ 36 വർഷങ്ങൾ ജീവിച്ചു മരിച്ച ഒരു നായികനടി
advertisement
1/6
ജീവിതത്തിലെ നീലാംബരി; മനോജ് കെ. ജയന്റെ നായികയുടെ മുത്തശ്ശിയായ നടി 36 വർഷം അടച്ചിട്ട മുറിയിൽ ജീവിച്ചിരുന്നു
രജനികാന്ത് നായകനായ കൂലിയുടെ റിലീസ് ആവേശത്തിലായിരിക്കും പലരും. ഒരു ഫ്ലാഷ്ബാക്ക് എടുത്തിട്ട് തിരികെ വരാം. 1999ൽ റിലീസ് ചെയ്ത് സൂപ്പർഹിറ്റായ ഒരു തമിഴ് ചിത്രമുണ്ട്. രജനീകാന്ത്, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'പടയപ്പ'. പ്രണയം തോന്നിയ യുവാവ് തങ്ങളുടെ വീട്ടിലെ വാല്യക്കാരിയായ പെൺകുട്ടിയുടെ കൈപിടിച്ചതും, അവളെ റാണിയായി വാഴിച്ചതും ഏല്പിച്ച പ്രഹരത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ തന്റെ യൗവനം ഹോമിച്ചു പകവീട്ടാൻ കാത്തിരുന്ന നീലാംബരിയേ അവതരിപ്പിച്ച രമ്യ കൃഷ്ണൻ വാരിക്കൂട്ടിയ കയ്യടികൾ ചെറുതല്ല. സിനിമാ ലോകത്തു തന്നെ ജീവിച്ചിരുന്ന ഒരു നീലാംബരിയുണ്ട്. അടച്ചിട്ട മുറിയിൽ 36 വർഷങ്ങൾ ജീവിച്ചു മരിച്ച ഒരു നായികനടി
advertisement
2/6
സിനിമയ്ക്ക് തന്റെ രണ്ട് തലമുറകളെ കൂടി സംഭാവന ചെയ്ത ശേഷം മാത്രമാണ് അവർ കാലയവനികയിലേക്ക് മടങ്ങിയത്. മൂന്നര പതിറ്റാണ്ടു കാലം ഇരുട്ട് മുറിയിൽ കഴിഞ്ഞുവെങ്കിലും, മൂന്ന് പതിറ്റാണ്ട് സിനിമയിൽ തിളങ്ങി നിന്ന ശേഷം മാത്രമായിരുന്നു അവരുടെ മരണം. അതായിരുന്നു സുചിത്ര സെൻ. 1931ൽ ബംഗ്ലാദേശിൽ പിറന്ന സുചിത്ര സെൻ, ചെറുപ്പകാലം മുതലേ സിനിമയോട് അഭിനിവേശം പ്രകടിപ്പിച്ചിരുന്നു. 1952ൽ ബംഗാളി ചിത്രമായ 'ശേഷ് കൊത്തായിൽ' അവർ അരങ്ങേറ്റം കുറിച്ചിരുന്നു. അതോടു കൂടി സുചിത്ര സെന്നിന്റെ പേര് ഏവർക്കും സുപരിചിതമായി മാറി (തുടർന്ന് വായിക്കുക)
advertisement
3/6
വിജയകരമായി മാറിയ ഒരുപറ്റം ബംഗാളി ചിത്രങ്ങൾക്ക് ശേഷം അവർ ബോളിവുഡിലേക്ക് ചുവടുമാറ്റി. 30ലധികം സിനിമകളിൽ അഭിനയിച്ച ശേഷം, ഉത്തം കുമാർ പോലുള്ള നടന്മാർക്കൊപ്പം അവർ അഭിനയിച്ചു. ദേവദാസ് (1955), ബംബൈ കാ ബാബു (1960), മംമ്ത (1966), ആന്ധി (1975) തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അവരുടെ പേരിലുണ്ട്. ഉത്തം കുമാറുമായുള്ള ജോഡി എന്ന നിലയിലാണ് സുചിത്ര സെൻ പ്രശസ്തയായത്. ആന്ധി, ദത്ത പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ, സിനിമ വിടുന്ന കാലം വരെ സുചിത്ര സെൻ എന്ന പേര് ഇന്ത്യൻ സിനിമയുടെ തങ്കലിപികളിൽ കുറിച്ചിട്ടു
advertisement
4/6
1963ൽ ആദ്യമായി ഒരു അന്താരാഷ്ട്ര പുരസ്‌കാരം നേടുന്ന നടിയായി സുചിത്ര സെൻ മാറി. ബംഗാളി ചിത്രമായ സാഥ് പാക്കേ ബന്ധ (1963) എന്ന ബംഗാളി ചിത്രത്തിലെ പ്രകടനത്തിന് അവർ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഇത്രയേറെ ഉന്നതിയിൽ എത്തിനിൽക്കുന്ന വേളയിലായിരുന്നു, 1975ൽ അവർ സിനിമയിൽ നിന്നും ഇടവേളയെടുത്തത്. അവരുടെ അവസാന ചിത്രമായ പ്രണയ് പാഷ (1978) ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. അതിനു ശേഷം അവർ പൊതുജീവിതത്തിൽ നിന്നുതന്നെ വിരമിച്ചു
advertisement
5/6
വളരെ ചെറിയ പ്രായത്തിലായിരുന്നു സുചിത്ര സെന്നിന്റെ വിവാഹം. കരിയറിന്റെ തുടക്കനാളുകളിൽ അവർക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. പ്രശസ്തി കൂടിയതും, അവരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പതിയെ പുറത്തുവരാൻ ആരംഭിച്ചു. കുടുംബത്തിൽ നിന്നുള്ള അകൽച്ച അവരുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണമായി മാറി. നടിയുടെ ഭർത്താവ് മദ്യപാനശീലം ആരംഭിച്ചതും, പ്രശ്നം ഗുരുതരമായി. അമേരിക്കയിലേക്ക് താമസം മാറിയ അദ്ദേഹം 1970ൽ മരിച്ചു
advertisement
6/6
 ഭർത്താവിന്റെ മരണശേഷം, സുചിത്ര ചലച്ചിത്ര മേഖലയിൽ നിന്നും പതിയെ പിൻവാങ്ങി. 36 വർഷക്കാലം അവർ അടച്ചിട്ട മുറിയിൽ ഒതുങ്ങിക്കൂടി. ആരെയും കാണാൻ അവർ കൂട്ടാക്കിയില്ല. അഥവാ പുറത്തിറങ്ങിയാലും, മുഖം മറച്ചുപിടിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. 2014ൽ 83 വയസ് പ്രായമുള്ളപ്പോഴായിരുന്നു സുചിത്ര സെന്നിന്റെ മരണം. പ്രശസ്ത നടി മൂൺമൂൺ സെന്നിന്റെ അമ്മയാണ് സുചിത്ര. അനന്തഃഭദ്രം സിനിമയിൽ മനോജ് കെ. ജയന്റെ നായികയും കലാഭവൻ മണിയുടെ അനുജത്തിയുടെ വേഷവും ചെയ്ത റിയ സെന്നിന്റെയും നടി റൈമ സെന്നിന്റെയും മുത്തശ്ശിയാണ് സുചിത്ര
മലയാളം വാർത്തകൾ/Photogallery/Buzz/
ജീവിതത്തിലെ നീലാംബരി; മനോജ് കെ. ജയന്റെ നായികയുടെ മുത്തശ്ശിയായ നടി 36 വർഷം അടച്ചിട്ട മുറിയിൽ ജീവിച്ചിരുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories