ഇതാണ് ഇനി ഞങ്ങളുടെ ഉമ്മച്ചി; പിതാവിന്റെ വിവാഹ ശേഷമുള്ള ആദ്യ ചിത്രവുമായി ബിഗ് ബോസ് താരം സുമ്പുൽ
- Published by:user_57
- news18-malayalam
Last Updated:
തങ്ങളുടെ ജീവിതത്തിലേക്ക് സുന്ദരിയായ ഉമ്മയും ഒരു കുഞ്ഞനുജത്തിയും കൂടി കടന്നുവന്ന സന്തോഷത്തിൽ സുമ്പുൽ തൗഖീർ
advertisement
1/6

രണ്ടു പെൺമക്കളെ പരസഹായമില്ലാതെ വളർത്തിയ പിതാവിന് ഒരു കൂട്ടുവേണം എന്ന തോന്നലിലാണ് ബിഗ് ബോസ് താരം സുമ്പുൽ തൗഖീർ (Sumbul Touqeer) അദ്ദേഹത്തെ വീണ്ടും വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചത്. പിതാവിന് അതിനോട് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും, മകൾ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചു. ഒപ്പം വല്യച്ഛന്റെ പിന്തുണയും കൂടി കിട്ടി. ഈ ഈദിനു തങ്ങളെ പുതിയ ഉമ്മച്ചിയെ പരിചയപ്പെടുത്തുകയാണ് സുമ്പുൽ
advertisement
2/6
കറുത്ത നിറത്തിലെ ഒരു വേഷമാണ് സുമ്പുൽ ധരിച്ചത്. തന്റെയും സഹോദരി സാനിയയുടെയും നടുവിലായി പുതിയ ഉമ്മച്ചിയുമുണ്ട്. തട്ടമിട്ടു മറച്ചാണ് അവർ അമ്മയെ പരിചയപ്പെടുത്തിയത്. അമ്മയെ മാത്രമല്ല, ഒരു കുഞ്ഞനുജത്തിയേയും ചേർന്നാണ് ഈ മക്കൾ അവരുടെ കുടുംബത്തിലേക്ക് സ്വീകരിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/6
നിലോഫർ എന്നാണ് അമ്മയുടെ പേരെന്ന് സുമ്പുൽ നേരത്തെ തന്നെ പറഞ്ഞിരുന്നു. എല്ലാവരും വളരെ സന്തോഷവതികളാണ് എന്ന് ചിത്രങ്ങൾ കണ്ടാൽ പറയാൻ സാധിക്കും
advertisement
4/6
ജൂൺ 15നായിരുന്നു സുമ്പുലിന്റെ പിതാവ് പുനർവിവാഹിതനായത്. ആറു വയസുള്ള ഒരു കുഞ്ഞുമകളുടെ അമ്മ കൂടിയായ നിലോഫർ സുമ്പുലിന്റെ കുടുംബത്തിലേക്ക് മറ്റു രണ്ടു പെൺമക്കൾക്ക് കൂടി അമ്മയായി കടന്നു വരികയായിരുന്നു. അമ്മ പോയ ശേഷം അച്ഛൻ രണ്ടുമക്കളെയും വളർത്തിയ വിശേഷം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്
advertisement
5/6
അച്ഛനും അമ്മയും വേർപിരിയുമ്പോൾ സുമ്പുലിന് പ്രായം വെറും ആറു വയസ്സ് മാത്രം. മക്കൾ അച്ഛനൊപ്പം വളർന്നു. അവരെ വിളിച്ചുണർത്തുന്നത് മുതൽ, ഭക്ഷണം കൊടുക്കുന്നതും സ്കൂളിൽ കൊണ്ടുപോകുന്നതുമെല്ലാം അച്ഛൻ തന്നല്ലാതെ മറ്റാരുമല്ല
advertisement
6/6
മറ്റൊരു സ്ത്രീ മക്കളുടെ അമ്മയായി കടന്നു വന്നാൽ അവർ ഇവരെ നന്നായി നോക്കില്ല എന്ന ചിന്തയാണ് അദ്ദേഹത്തെ പുനർവിവാഹത്തിന് പ്രേരിപ്പിക്കാത്തത്. വളരെ പാടുപെട്ടാണ് വീണ്ടും വിവാഹം ചെയ്യാൻ അദ്ദേഹം നിർബന്ധിതനായത്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇതാണ് ഇനി ഞങ്ങളുടെ ഉമ്മച്ചി; പിതാവിന്റെ വിവാഹ ശേഷമുള്ള ആദ്യ ചിത്രവുമായി ബിഗ് ബോസ് താരം സുമ്പുൽ