Prithviraj | 'സോറോ കുട്ടിക്ക്' മൂന്നു വയസ്സ്; സ്‌പെഷൽ കേക്ക് ഒരുക്കി പൃഥ്വിരാജും സുപ്രിയയും
- Published by:user_57
- news18-malayalam
Last Updated:
പൃഥ്വിരാജ് - സുപ്രിയ ദമ്പതികൾ ഓമനിച്ചു വളർത്തുന്ന സോറോയ്ക്ക് പിറന്നാളിന് വീട്ടിൽ ഉണ്ടാക്കിയ സർപ്രൈസ് ബർത്ത്ഡേ കേക്ക് കണ്ടോ?
advertisement
1/6

കൊച്ചിയിലെ വലിയ വീട്ടിൽ അല്ലി മോൾക്ക് കൂട്ടുകാരനായി സോറോ കുട്ടി വന്നിട്ട് മൂന്നു വർഷങ്ങൾ. അല്ലി അച്ഛന്റെ തോളത്തു കേറുമ്പോഴും, അമ്മയ്‌ക്കൊപ്പം കൂട്ടുകൂടുമ്പോഴും എല്ലാം കൂടെ വേണം എന്ന് നിർബന്ധമുണ്ട് സോറോക്കും. പൃഥ്വിരാജിന്റേയും (Prithviraj Sukumaran) സുപ്രിയ മേനോന്റെയും (Supriya Menon) വീട്ടിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എല്ലായിടത്തും ഓടിനടന്ന് കുസൃതി കാട്ടുന്ന സോറോയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം
advertisement
2/6
എല്ലായിടത്തും വാലെന്റൈൻസ് ദിനം ആഘോഷിക്കുമ്പോൾ കഴിഞ്ഞ ദിവസം സുപ്രിയ പങ്കിട്ടത് സോറോ കുട്ടിയുടെ ജന്മദിനത്തിന്റെ വിശേഷമാണ്. ബേബി ബോയ് വേഗം വളരുന്നു എന്ന് സുപ്രിയ. വിശേഷം തീർന്നില്ല. ഈ സുന്ദരൻ ഡാഷ്ഹണ്ട് നായകുട്ടിക്ക് സ്‌പെഷൽ കേക്ക് ഉണ്ടാക്കി കൊടുത്താണ് ആഘോഷമാക്കിയത് (തുടർന്ന് വായിക്കുക)
advertisement
3/6
സോറോയുടെ ആദ്യ പിറന്നാളിന്റെ ചിത്രമാണിത്. അന്ന് സ്‌പെഷൽ കേക്ക് കട്ടിങ് ചടങ്ങിൽ സുപ്രിയ സോറോയെയും കൊണ്ട് കേക്ക് മുറിച്ചായിരുന്നു ആഘോഷിച്ചത്
advertisement
4/6
ഇക്കുറി സോറോയ്ക്ക് വീട്ടിൽ തന്നെയുണ്ടാക്കിയ കേക്ക് ആണ്. പീനട്ട് ബട്ടർ, കാരറ്റ് ഡോഗി കേക്ക് ആണ് സോറോക്കു വേണ്ടി തയാറാക്കിയത് എന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്. അതിന്റെ മുകളിൽ പഴക്കഷണങ്ങൾ മുറിച്ചു നിരത്തിയിട്ടുണ്ട്
advertisement
5/6
ഇതാണ് സോറോയുടെ പിറന്നാൾ കേക്ക്. ഒരു കുഞ്ഞിനെപ്പോലെ ഓമനിച്ചു വളർത്തുന്ന വളർത്തുനായയാണ് സോറോ
advertisement
6/6
സോറോയ്ക്ക് ഇത്രയും നല്ല പിറന്നാളും കുടുംബവും കിട്ടിയതിന് പലരും കമന്റ് സെക്ഷനിൽ അഭിനന്ദനം അറിയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Prithviraj | 'സോറോ കുട്ടിക്ക്' മൂന്നു വയസ്സ്; സ്‌പെഷൽ കേക്ക് ഒരുക്കി പൃഥ്വിരാജും സുപ്രിയയും