TRENDING:

'എന്‍റെ ഓണം ജനുവരിയില്‍' മകളുടെ വിവാഹത്തിരക്കില്‍ സുരേഷ് ഗോപിയും കുടുംബവും

Last Updated:
26 വര്‍ഷത്തിന് ശേഷം കുടുംബത്തില്‍ നടക്കാന്‍ പോകുന്ന മംഗള കര്‍മ്മത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
advertisement
1/10
'എന്‍റെ ഓണം ജനുവരിയില്‍' മകളുടെ വിവാഹത്തിരക്കില്‍  സുരേഷ് ഗോപിയും കുടുംബവും
മലയാളത്തിന്‍റെ പ്രിയതാരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു എന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ജൂലൈ 14ന് ലളിതമായി നടന്ന വിവാഹ നിശ്ചയ ചടങ്ങുകളോടെ കല്യാണ തിരക്കിലേക്ക് സാവധാനം പ്രവേശിച്ചിരിക്കുകയാണ് സുരേഷ് ഗോപിയും കുടുംബവും.
advertisement
2/10
സിനിമാതിരക്കുകള്‍ക്കിടയിലും വരാനിരിക്കുന്ന  ലോക്സഭ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ സുരേഷ് ഗോപി ഉണ്ടാകുമെന്ന ചര്‍ച്ചയും സജീവമാണ്. മുന്‍ രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ഥിയായേക്കുെമെന്നാണ് സൂചന.
advertisement
3/10
സിനിമയും രാഷ്ട്രീയവും മുന്നോട്ട് പോകുമ്പോഴും സുരേഷ് ഗോപിയുടെ മനസ് നിറയെ മകളുടെ വിവാഹമാണ്. 26 വര്‍ഷത്തിന് ശേഷം കുടുംബത്തില്‍ നടക്കാന്‍ പോകുന്ന മംഗള കര്‍മ്മത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
advertisement
4/10
താരത്തിന്‍റെ ഓണവിശേഷങ്ങളറിയാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രത്യേകതളില്ലാത്ത ഓണമാണ് ഇത്തവണത്തേതെന്നും തങ്ങളുടെ ഓണം മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
advertisement
5/10
ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതുമായി ബന്ധപ്പെട്ട് വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നത്തിന്‍റെ തിരക്കിലാണ് താനെന്നും അദ്ദേഹം പറഞ്ഞു<span style="color: #333333; font-size: 1rem;">.</span>
advertisement
6/10
26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കാന്‍ പോകുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു. ഇന്നലെയാണ് ഞങ്ങൾ മുംബൈയിൽ നിന്നെത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
advertisement
7/10
സുരേഷ് ഗോപി അഭിനയിച്ച് ഹിറ്റായ സിനിമകളുടെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. സിനിമകളുടെ രണ്ടാം ചെയ്യാന്‍ പല ബുദ്ധിമുട്ടുകളുമുണ്ട്. പണ്ടത്തെ പലരും ഇന്ന് ജീവനോടെയില്ല, ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി ചിലപ്പോള്‍ ഒരു സിനിമയായി വന്നേക്കാം.
advertisement
8/10
കമ്മീഷണറിന്‍റെ രണ്ടാം ഭാഗം ചെയ്തപ്പോഴും പലരും ഉണ്ടായിരുന്നില്ല. പത്രം സിനിമയുടെ രണ്ടാം ഭാഗത്തിന് ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയുണ്ട് അത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
9/10
സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്തമകളായ ഭാഗ്യയുടെ വിവാഹം ജനുവരിയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മാവേലിക്കര സ്വദേശികളായ മോഹന്‍ കുമാറിന്‍റെയും ശ്രീദേവിയുടെയും മകന്‍ ശ്രേയസ് കുമാറാണ് വരന്‍. ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് അടുത്തിടെയാണ് പഠനം പൂർത്തിയാക്കിയത്.
advertisement
10/10
 ഗുരുവായൂരില്‍ വിവാഹവും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവഹസത്കാരവും നടക്കുമെന്നാണ് വിവരം. 
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്‍റെ ഓണം ജനുവരിയില്‍' മകളുടെ വിവാഹത്തിരക്കില്‍ സുരേഷ് ഗോപിയും കുടുംബവും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories