വോട്ടുറപ്പിക്കാൻ ഒരു 'ഗോൾ'; കോഴിക്കോട് ബീച്ചിൽ ആവേശമായി സ്വീപ്പ് സൗഹൃദ ഫുട്ബോൾ മത്സരം
Last Updated:
സോക്കർ ടൗൺ ടർഫിൽ നടന്ന മത്സരത്തിൽ ഭിന്നശേഷി, വനിത, പട്ടികവർഗ വിഭാഗങ്ങൾ പങ്കാളികളായി. വോട്ടുസന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു.
advertisement
1/5

നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്തുകയും ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സ്വീപ്പ് സെല്ലിൻ്റെയും നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
advertisement
2/5
കോഴിക്കോട് ബീച്ചിന് സമീപത്തെ സോക്കർ ടൗൺ ടർഫിൽ നടന്ന മത്സരം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.
advertisement
3/5
ഭിന്നശേഷി, തീരദേശം, പട്ടികവർഗം, വനിത തുടങ്ങി വിവിധ വിഭാഗങ്ങൾ മത്സരത്തിൽ പങ്കാളികളായി. ഡൈനാമിക് എഫ്.സി. (വനിത), ടീം മഴവിൽ (ഭിന്നശേഷി), ഓറഞ്ച് എഫ്.സി. (തീരദേശം) എന്നീ ടീമുകൾ അതത് വിഭാഗങ്ങളിൽ വിജയികളായി.
advertisement
4/5
വിജയികൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
advertisement
5/5
അസിസ്റ്റൻ്റ് കലക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ ഡോ. എസ് മോഹനപ്രിയ, സ്വീപ്പ് അസി. നോഡൽ ഓഫീസർ ഡോ. നിജീഷ് ആനന്ദ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ആർ സിന്ധു, ഊര് മൂപ്പൻ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Kerala/Kozhikkod/
വോട്ടുറപ്പിക്കാൻ ഒരു 'ഗോൾ'; കോഴിക്കോട് ബീച്ചിൽ ആവേശമായി സ്വീപ്പ് സൗഹൃദ ഫുട്ബോൾ മത്സരം