TRENDING:

മലയാള സിനിമയുടെ അഭിമാന താരങ്ങൾ ഒറ്റ ഫ്രെയിമിൽ; വൈറൽ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി

Last Updated:
താരരാജാക്കന്മാർ കുടുംബസമേതം
advertisement
1/6
മലയാള സിനിമയുടെ അഭിമാന താരങ്ങൾ  ഒറ്റ ഫ്രെയിമിൽ; വൈറൽ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി
മലയാള സിനിമയുടെ അഭിമാനമാണ് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. എന്നും നല്ല സിനിമകള്‍ സമ്മാനിച്ച് മലയാളികള്‍ക്കിടയിൽ താരരാജാക്കന്മാരാണ് ഇവർ. ഇവർ മൂവരും ഒറ്റ ഫ്രെയിമിൽ കണ്ട സന്തേഷത്തിലാണ് ആരാധകർ.
advertisement
2/6
സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ചിത്രത്തിലാണ് സകുടുംബം മലയാളത്തിന്റെ സ്വന്തം താരങ്ങൾ എത്തിയത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകർത്തിയ ചിത്രമാണ് ഇത്.
advertisement
3/6
സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ, ഭാവ്നി എന്നിവർക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്.
advertisement
4/6
മൂന്ന് ലവ് ഇമോജികളാണ് ചിത്രത്തിന് അടിക്കുറിപ്പായി സുരേഷ് ഗോപി ചേർത്തത്. ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്.
advertisement
5/6
ജനുവരി 17നായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്.
advertisement
6/6
വിവാഹത്തലേന്നു തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാള സിനിമയുടെ അഭിമാന താരങ്ങൾ ഒറ്റ ഫ്രെയിമിൽ; വൈറൽ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories