ബൈജു എഴുപുന്നയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചിത്രങ്ങൾ കാണാം
- Published by:Sneha Reghu
Last Updated:
സുഹൃത്തിന്റെ മകളെയും മരുമകനെയും അനുഗ്രഹിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
advertisement
1/4

വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ വേഷത്തിലൂടെയും ശ്രദ്ധേയനായ നടനാണ് ബൈജു എഴുപുന്ന. താരത്തിന്റെ മകളുടെ വിവാഹത്തിന് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. രണ്ടാമത്തെ മകൻ മാധവ് സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.
advertisement
2/4
ചേർത്തലയിലെ അർത്തുങ്കൽ പള്ളിയിൽ വച്ചയിരുന്നു ബൈജു എഴുപുന്നയുടെ മകൾ അനീറ്റയുടെ വിവാഹം നടന്നത്. സ്റ്റെഫാൻ ആണ് വരൻ. ആലപ്പുഴയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് സ്റ്റെഫാൻ.
advertisement
3/4
സുഹൃത്തിന്റെ മകളെയും മരുമകനെയും അനുഗ്രഹിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രി മടങ്ങിയത്. സിനിമാ മേഖലയിൽ നിന്നും നിരവധി പേർ വിവാഹത്തിന് പങ്കെടുത്തിരുന്നു.
advertisement
4/4
ജൂലൈ 22-നായിരുന്നു അനീറ്റയുടെ വിവാഹ നിശ്ചയം നടന്നത്. മമ്മൂട്ടി അടക്കം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ചടങ്ങിലേക്ക് സർപ്രൈസായി എത്തിയായിരുന്നു മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ബൈജു എഴുപുന്നയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചിത്രങ്ങൾ കാണാം