Suresh Gopi | മോദിജീ, സുരേഷ് ഗോപി ദേ വന്നു; അയോധ്യയിൽ പോകാൻ പറ്റാത്ത കുറവ് നികത്തി സൂപ്പർ താരം
- Published by:user_57
- news18-malayalam
Last Updated:
തീർത്തും സാധാരണക്കാരനായി ടാഗ് കയ്യിൽ ധരിച്ചാണ് സുരേഷ് ഗോപി പങ്കെടുത്തത്
advertisement
1/6

ക്ഷണം ലഭിച്ചിട്ടും മലയാളത്തിന്റെ പ്രിയ നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും (Suresh Gopi) അയോധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. ഈ ചടങ്ങിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടന്നത്. ഇതിൽ നരേന്ദ്ര മോദിയായിരുന്നു പ്രധാന ക്ഷണിതാവ്. എന്നാൽ അന്ന് അയോധ്യയിൽ പോകാൻ സാധിക്കാത്തതിന്റെ കുറവ് നികത്തിക്കഴിഞ്ഞു സുരേഷ് ഗോപി
advertisement
2/6
അബുദാബിയിൽ നടക്കുന്ന അഹ്‌ലന്‍ മോദി സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിന് ഇന്ത്യൻ ജനതയ്‌ക്കൊപ്പം സുരേഷ് ഗോപിയും വേദിയിൽ അണിനിരന്നു. ഈ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. തീർത്തും സാധാരണക്കാരനായി അഹ്‌ലൻ മോദി ടാഗ് കയ്യിൽ ധരിച്ചാണ് സുരേഷ് ഗോപി പങ്കെടുത്തത് (തുടർന്ന് വായിക്കുക)
advertisement
3/6
'ഭാരതം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു' എന്ന് മലയാളത്തിൽ പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. തമിഴ്, തെലുങ്ക്, സംസ്കൃത ഭാഷകളിലും മോദി സദസിനെ അഭിസംബോധന ചെയ്തിരുന്നു
advertisement
4/6
രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു വിവാഹത്തിന് പങ്കെടുക്കുന്നത് സംസ്ഥാനത്തെ തന്നെ ആദ്യ കാഴ്ചയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന് ശ്രേയസ് മോഹൻ താലികെട്ടിയത്
advertisement
5/6
സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനൊപ്പം അവിടെ എത്തിച്ചേർന്ന എല്ലാ വധൂവരന്മാർക്കും നരേന്ദ്ര മോദി അയോധ്യയിൽ പൂജിച്ച അക്ഷതം സമ്മാനിച്ചിരുന്നു. അവരെ ആശീർവദിക്കുക കൂടി ചെയ്ത ശേഷം മാത്രമേ അദ്ദേഹം മടങ്ങിയുള്ളൂ
advertisement
6/6
സയ്ദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന അഹ്‌ലൻ മോദി സമ്മേളനത്തിൽ 35 ലക്ഷം പേർ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. മൂന്നാം തവണയും ഭരണത്തിൽ തിരികെയെത്തും എന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Suresh Gopi | മോദിജീ, സുരേഷ് ഗോപി ദേ വന്നു; അയോധ്യയിൽ പോകാൻ പറ്റാത്ത കുറവ് നികത്തി സൂപ്പർ താരം