TRENDING:

ഇത് ഉടുപ്പോ അതോ വലയോ! മലൈക അറോറയുടെയും തമന്ന ഭാട്ടിയയുടെയും ലുക്കിൽ അമ്പരന്ന് ആരാധകർ

Last Updated:
തമന്നയും മലൈകയും ധരിച്ച ഈ വസ്ത്രങ്ങൾ തുണി കൊണ്ടുതന്നെ നിർമിച്ചതാണോ അതോ വല കൊണ്ട് നെയ്തതാണോ എന്നതാണ് ചോദ്യം
advertisement
1/7
ഇത് ഉടുപ്പോ അതോ വലയോ! മലൈക അറോറയുടെയും തമന്ന ഭാട്ടിയയുടെയും ലുക്കിൽ അമ്പരന്ന് ആരാധകർ
'കാവാല' പാട്ടിന് ആടിത്തകർത്ത് കോടികളും കയ്യടികളും വാരിക്കൂട്ടിയ തമന്ന. ഹോട്ട്നെസ്സ് എന്നതിന് പ്രായം ഒരു വിഷയമേയല്ല എന്ന് തെളിയിച്ച മലൈക അറോറ. ഇവർ രണ്ടും പങ്കെടുത്ത ഒരു പരിപാടിയിലെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുതള്ളിച്ചത്. രണ്ടുപേരും അണിഞ്ഞ വസ്ത്രമാണ് അവരെക്കാൾ ശ്രദ്ധപിടിച്ചു പറ്റിയത് എന്ന് പറഞ്ഞാൽ തെറ്റില്ല
advertisement
2/7
ഈ വസ്ത്രങ്ങൾ തുണി കൊണ്ടുതന്നെ നിർമിച്ചതാണോ അതോ വല കൊണ്ട് നെയ്തതാണോ എന്നതാണ് ചോദ്യം. സീ ത്രൂ വസ്ത്രങ്ങൾ എന്നാണ് ഇവയുടെ വിളിപ്പേര്. ഇത് ധരിച്ചാൽ വസ്ത്രം ചുറ്റിയിട്ടുണ്ട് എന്ന് പോലും എളുപ്പം മനസിലായില്ല എന്നുവരും (തുടർന്ന് വായിക്കുക)
advertisement
3/7
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചത്തെ ഒരു ഔട്ടിങ്ങിലാണ് രണ്ടുപേരെയും ഈ വേഷം ധരിച്ചു കണ്ടത്. ഒരു ബ്ലൂ ഷിയർ ഗൗൺ ആണ് മലൈക തിരഞ്ഞെടുത്തത്. ഇതിൽ ചങ്ങലകൾ തോരണം പോലെയുണ്ട്. ഇന്നും 18കാരികൾക്ക് പോലും മത്സരം നൽകുന്ന വ്യക്തിയാണ് മലൈക അറോറ എന്ന് ഒരാളുടെ കമന്റ്
advertisement
4/7
കാമുകൻ അർജുൻ കപൂറുമായി പിരിഞ്ഞു എന്ന പേരിൽ മലൈക അറോറ അടുത്തിടെ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഒന്നിച്ചൊരു പൊതുസ്ഥലത്ത് എത്തിയതോടെ ആ വിവാദം വന്നതുപോലെ തിരികെപ്പോയി
advertisement
5/7
തമന്ന ഭാട്ടിയ അതേസമയം വിജയ് വർമ്മയുമായുള്ള പ്രണയത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ലസ്റ്റ്‌ സ്റ്റോറീസ് 2വിന്റെ സെറ്റിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിൽ എത്തിയത്. ഇരുവരെയും ഒട്ടേറെ അവസരങ്ങളിൽ പൊതുവിടങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്
advertisement
6/7
പ്രണയം ഉറപ്പിച്ചത് മുതൽ പാപ്പരാസികൾ ഇവർക്ക് പിന്നാലെയുണ്ട്. തമന്നയെ പ്രണയിക്കാൻ ആരംഭിച്ചത് മുതൽ തനിക്ക് ലഭിക്കുന്ന പാപ്പരാസി ശ്രദ്ധ കൂടുതലാണെന്നു വിജയ് വർമ്മ ഒരുവേള പറഞ്ഞിരുന്നു
advertisement
7/7
തമന്നയും മലൈക അറോറയും പങ്കെടുത്ത പരിപാടിയിലെ അവരുടെ ലുക്ക്. ബോളിവുഡ് പാപ്പ് വീരൽ ഭയാനി പകർത്തിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇത് ഉടുപ്പോ അതോ വലയോ! മലൈക അറോറയുടെയും തമന്ന ഭാട്ടിയയുടെയും ലുക്കിൽ അമ്പരന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories