20-ാം വയസിൽ ഇന്റിമേറ്റ് സീനിൽ അഭിനയിക്കാനുള്ള സംവിധായകന്റെ ക്ഷണം നിരസിച്ച നടി; ഇന്ന് ഒരു ഗാനത്തിന് വാങ്ങുന്നത് 6 കോടി രൂപ!
- Published by:Sarika N
- news18-malayalam
Last Updated:
13-ാം വയസ്സിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രമുഖ നടി
advertisement
1/5

ഇന്ത്യൻ സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടോളമായി മുൻനിരയിൽ നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ (Tamannaah Bhatia) . ഗ്ലാമർ വേഷങ്ങളിലും കരുത്തുറ്റ കഥാപാത്രങ്ങളിലും തിളങ്ങുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വമാണ്. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവം താരം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ സംവിധായകനെ കണ്ടെത്താനുള്ള തിരക്കിലാണ് ആരാധകർ.
advertisement
2/5
കരിയറിൽ പച്ചപിടിച്ചു വരുന്ന 20-ാം വയസ്സിലാണ് തമന്നയ്ക്ക് ആ ദുരനുഭവം ഉണ്ടായത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ, തിരക്കഥയിൽ ഇല്ലാത്ത അടുപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ തമന്നയെ നിർബന്ധിച്ചു. ആ രംഗം ചെയ്യാൻ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും അസ്വസ്ഥതയുണ്ടെന്നും തമന്ന തുറന്നുപറഞ്ഞു. എന്നാൽ, എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ താരത്തോട് തട്ടിക്കയറുകയും "ഈ നായികയെ മാറ്റൂ" എന്ന് ആക്രോശിക്കുകയുമായിരുന്നു.
advertisement
3/5
"എന്ത് സംഭവിച്ചാലും നേരിടും, പക്ഷേ എനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യില്ല" എന്ന ദൃഢനിശ്ചയത്തിൽ തമന്ന ഉറച്ചുനിന്നു. ഒടുവിൽ താരത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ സംവിധായകന് മുട്ടുമടക്കേണ്ടി വന്നു. അദ്ദേഹം തമന്നയോട് ക്ഷമാപണം നടത്തുകയും ചെയ്തു. നടി പാർവതി തിരുവോത്തും വിചിത്രയുമൊക്കെ സിനിമാ സെറ്റുകളിലെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് തമന്നയുടെ ഈ വെളിപ്പെടുത്തൽ വരുന്നത്.
advertisement
4/5
1989 ഡിസംബർ 21-ന് മുംബൈയിലെ ഒരു സിന്ധി ഹിന്ദു കുടുംബത്തിലാണ് തമന്നയുടെ ജനനം. സന്തോഷ് ഭാട്ടിയയുടെയും രജനിയുടെയും മകളായ തമന്ന 13-ാം വയസ്സിൽ തന്നെ അഭിനയത്തിലേക്ക് ചുവടുവെച്ചു. പൃഥ്വി തിയേറ്ററിലെ സ്റ്റേജ് പ്രകടനങ്ങളിലൂടെയാണ് അഭിനയം പഠിച്ചത്. സംഖ്യാശാസ്ത്രപരമായ കാരണങ്ങളാൽ തമന്ന (Tamannaah) എന്ന പേര് പിന്നീട് സ്വീകരിക്കുകയായിരുന്നു. 2005-ൽ 'ചാന്ദ് സാ റോഷൻ ചെഹ്‌റ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലെ തിരക്കുള്ള നായികയായി. 'ഹാപ്പി ഡേയ്‌സ്', 'അയാൻ', 'പൈയ്യ' തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം 'ബാഹുബലി'യിലെ അവന്തിക എന്ന കഥാപാത്രം തമന്നയെ ആഗോളതലത്തിൽ പ്രശസ്തയാക്കി.
advertisement
5/5
രജനീകാന്ത് ചിത്രം 'ജയിലറിലെ' 'കാവാലയ' എന്ന ഒരൊറ്റ ഗാനം തമന്നയുടെ കരിയർ വീണ്ടും മാറ്റിമറിച്ചു. നിലവിൽ ഒരു ഐറ്റം ഗാനത്തിന് മാത്രമായി താരം വാങ്ങുന്നത് 6 കോടി രൂപയാണ്. പുതുതലമുറയിലെ നടിമാരുമായി കടുത്ത മത്സരം കാഴ്ചവെക്കുന്ന തമന്ന ഓരോ സ്റ്റെപ്പിലും തന്റെ റേഞ്ച് വർദ്ധിപ്പിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതം എപ്പോഴും രഹസ്യമായി വെക്കാൻ ആഗ്രഹിച്ച നടി അടുത്തിടെയാണ് നടൻ വിജയ് വർമ്മയുമായുള്ള പ്രണയം അവസാനിപ്പിച്ചത്. 'ലസ്റ്റ് സ്റ്റോറീസ് 2' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അടുത്തത്. ഏകദേശം 120 കോടി രൂപയുടെ ആസ്തി തമന്നയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ സ്വന്തമായി ആഡംബര അപ്പാർട്ട്‌മെന്റും കോടികൾ വിലമതിക്കുന്ന വജ്രാഭരണ ശേഖരവും താരത്തിനുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
20-ാം വയസിൽ ഇന്റിമേറ്റ് സീനിൽ അഭിനയിക്കാനുള്ള സംവിധായകന്റെ ക്ഷണം നിരസിച്ച നടി; ഇന്ന് ഒരു ഗാനത്തിന് വാങ്ങുന്നത് 6 കോടി രൂപ!