TRENDING:

വിജയ്ക്ക് ഭാര്യയെ പിരിയാൻ വയ്യേ? വൻ തുക മുന്നോട്ടു വച്ച് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമമെന്ന് റിപ്പോർട്ട്

Last Updated:
രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടനാണ് ദളപതി വിജയ്. ഒരു സിനിമയ്ക്ക് 200–275 കോടി രൂപയാണ് വിജയ് സമ്പാദിക്കുന്നത്
advertisement
1/6
വിജയ്ക്ക് ഭാര്യയെ പിരിയാൻ വയ്യേ? വൻ തുക മുന്നോട്ടു വച്ച് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമമെന്ന് റിപ്പോർട്ട്
ശ്രീലങ്കയിൽ നിന്നുള്ള വേരുകളുമായി ലണ്ടനിൽ വളർന്ന്, ചെന്നൈ നഗരത്തിൽ തന്റെ പ്രണയം കണ്ടെത്തിയ സംഗീത സ്വർണലിംഗം, നടൻ ദളപതി വിജയ്‌യുടെ (Thalapathy Vijay) ഒപ്പമുള്ള കാൽനൂറ്റാണ്ട് പിന്നിട്ട വിവാഹജീവിതത്തിൽ നിന്നും പുറത്തുവരാൻ ആഗ്രഹിക്കുന്നുവെന്ന വിവരം സിനിമാ, വാർത്താ, ആരാധകലോകത്തെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. ചെന്നൈ ചെങ്കൽപട്ട് കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ച സംഗീത, നടന് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പിരിയാൻ തീരുമാനിച്ചത്. വിവാഹമോചന ഹർജിയുടെ രേഖകൾ സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും വന്നിരുന്നു
advertisement
2/6
ഭർത്താവിന്റെ ജീവിതത്തിൽ ഉൾപെട്ടിട്ടും അവരുടെ സ്വകാര്യത മാനിച്ച്, നടിയുടെ പേര് വെളിപ്പെടുത്താതെയാണ് സംഗീത ഹർജി സമർപ്പിച്ചത്. എന്നിരുന്നാലും, നടന്ന കാര്യങ്ങൾ സംഗീത അക്കമിട്ട് നിരത്തി. നടിയുമായുള്ള ബന്ധം തനിക്കും മക്കൾക്കും മാനസിക പ്രയാസവും നാണക്കേടുമായി മാറി എന്ന് സംഗീത. നടിയുടെ ഒപ്പം വിജയ് പലതവണ വിദേശ യാത്ര നടത്തിയെന്നും, ഈ ചിത്രങ്ങൾ നടി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തിരുന്നു എന്നും, ഇത്രയുമെല്ലാം തനിക്ക് മനഃപ്രയാസം സൃഷ്‌ടിച്ചുവെന്നും സംഗീത സ്വർണലിംഗം അവരുടെ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ലണ്ടനിലെ വൻകിട ബിസിനസുകാരന്റെ മകളായ സംഗീത സ്വർണലിംഗം, 400 കോടി രൂപയുടെ സ്വത്തുക്കൾക്കുടമയാണ്. എന്നിരുന്നാലും കയ്യുംകെട്ടി വെറുതെ പോകാനല്ല അവർ വിവാഹമോചന ഹർജി സമർപ്പിച്ചത്. വിജയ്‌യുടെ സ്വത്തുക്കൾക്കും സാമൂഹിക നിലയ്ക്കും ചേരുന്ന വിധമാകണം തനിക്ക് ലഭിക്കുന്ന ജീവനാംശം എന്ന് സംഗീത ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കാനാണ് അവർ ആവശ്യം ഉന്നയിച്ചത്. രണ്ട് മക്കളുടെ മാതാപിതാക്കൾ കൂടിയാണ് വിജയ്‌യും സംഗീതയും
advertisement
4/6
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയ്‌യുടെ പൊതുപരിപാടികളിലും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംഗീത പങ്കെടുക്കാറില്ലായിരുന്നു. നടിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ താൻ എല്ലാത്തിലും നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു എന്നും സംഗീതയുടെ ഹർജിയിൽ പറയുന്നു. നടൻ 'തമിഴക വെട്രി കഴകം' എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ചപ്പോഴും ഭാര്യയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സമയത്ത് വിജയ്- സംഗീത കുടുംബ പ്രശ്നങ്ങൾ തലപൊക്കിയിരുന്നു. പലതവണ ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും, വിജയ് ഉറപ്പുകൾ വാക്കിൽ ഒതുക്കുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ എത്തിയില്ല എന്ന് പറയപ്പെടുന്നു
advertisement
5/6
രാഷ്ട്രീയപ്രവേശനത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന വിജയ്ക്ക് വലിയ രീതിയിൽ എതിർപ്പ് സൃഷ്‌ടിക്കുന്നതായിരുന്നു സംഗീതയുമായുള്ള വിവാഹമോചനം. അതിനാൽ, നടൻ ഇപ്പോൾ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുന്നതിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് റിപോർട്ടുണ്ട്. തമിഴ് ഫില്മിബീറ്റ് റിപ്പോർട്ട് അനുസരിച്ച്, തന്നിൽ നിന്നും അകന്നു കഴിയുന്ന സംഗീതയുമായുള്ള പ്രശ്നങ്ങൾ വലിച്ചുനീട്ടുന്നതിൽ വിജയ്ക്ക് താല്പര്യമില്ല എന്നാണ് സൂചന. ഇതിനായി വിജയ് ഒരു വലിയ തുക ജീവനാംശമായി നൽകാൻ തയാറാണത്രേ
advertisement
6/6
രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടനാണ് ദളപതി വിജയ്. ഒരു സിനിമയ്ക്ക് 200–275 കോടി രൂപയാണ് വിജയ് സമ്പാദിക്കുന്നത്. ഭാര്യയ്ക്ക് ജീവനാംശമായി 250 കോടി രൂപ നൽകാം എന്നാണത്രേ വിജയ് പറയുന്നത്. ഈ പണം മകൻ ജെയ്‌സൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർക്ക് കൂടി അവകാശപ്പെട്ടതാണ്. ഈ തുക എങ്ങനെ വിഭജിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരും പരസ്പര ധാരണയിൽ എത്തിയാൽ, വിവാഹമോചന ഹർജി പിൻവലിക്കും എന്നും റിപ്പോർട്ടിലുണ്ട്. വിജയ്ക്ക് വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാനാണ് താൽപ്പര്യം എന്നും, കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നും പറയപ്പെടുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
വിജയ്ക്ക് ഭാര്യയെ പിരിയാൻ വയ്യേ? വൻ തുക മുന്നോട്ടു വച്ച് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമമെന്ന് റിപ്പോർട്ട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories