Thara Kalyan | കണ്ണന്റെ പടം തൊട്ട് കണ്ണിൽവച്ച് താര കല്യാൺ വീണ്ടും ആശുപത്രിയിലേക്ക്; ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ
- Published by:meera_57
- news18-malayalam
Last Updated:
വീട്ടിലെ വളർത്തുനായ ബൂബുവിനെ മകളുടെ വീട്ടിൽ ആക്കിയ ശേഷമേ താരാ കല്യാൺ ആശുപത്രിയിലേക്ക് തിരിച്ചുള്ളൂ
advertisement
1/6

നടിയും നർത്തകിയുമായ താര കല്യാൺ (Thara Kalyan) വീണ്ടും ആശുപത്രിയിലേക്ക്. ബാഗ് പാക്ക് ചെയ്ത് ആശുപത്രിയിലേക്ക് പോകുന്ന തയാറെടുപ്പ് വീഡിയോ താര കല്യാൺ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌തു. കുറേ നാളുകൾക്ക് മുൻപ് താര കല്യാണിന് തൊണ്ടയിൽ ശസ്ത്രക്രിയ നടന്നിരുന്നു. അന്ന് മകൾ സൗഭാഗ്യ വെങ്കിടേഷ് ആയിരുന്നു അമ്മയുടെ ആരോഗ്യവിവരം പോസ്റ്റ് ചെയ്തത്
advertisement
2/6
വീട്ടിലെ ആരാധനാ മൂർത്തിയായ ശ്രീകൃഷ്ണന്റെ ശിൽപ്പം തൊട്ട് കണ്ണിൽവച്ച്, ബാഗ് പാക്ക് ചെയ്ത് ഇറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. വലിയ ഒരു ലഗ്ഗേജ് ബാഗിലേക്ക് താര കല്യാൺ വസ്ത്രങ്ങൾ മുഴുവൻ അടുക്കിവച്ചു. വീട്ടിലെ വളർത്തുനായ ബൂബുവിനെ മകളുടെ വീട്ടിൽ ആക്കിയ ശേഷമേ താരാ കല്യാൺ പോകൂ (തുടർന്ന് വായിക്കുക)
advertisement
3/6
രാവിലെ പാക്കിങ് തിരക്കുകൾക്കിടയിൽ ക്ഷേത്ര ദർശനം കൂടി നടത്തിയ ശേഷമേ താര കല്യാൺ ഇറങ്ങിയുള്ളൂ. വീഡിയോ കണ്ട ആരാധകരുടെ ആശങ്ക എത്രത്തോളം ഉണ്ടെന്ന കാര്യം അവർ പോസ്റ്റ് ചെയ്ത കമന്റ് പട്ടിക പരിശോധിച്ചാൽ മനസിലാകും
advertisement
4/6
ഒരു ഡീറ്റൈൽഡ് വീഡിയോ പിന്നാലെ വരും എന്ന് ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് ക്യാപ്ഷനായി താരാ കല്യാൺ പറഞ്ഞിട്ടുണ്ട്. പോകുന്നതിനു മുൻപുള്ള അത്യാവശ്യ കാര്യങ്ങൾ എല്ലാം സ്വയം ചെയ്ത് തീർക്കാൻ താരാ കല്യാൺ ശ്രദ്ധിച്ചിരുന്നു
advertisement
5/6
പോയവർഷം നവംബർ അവസാനമായിരുന്നു താര കല്യാണിന്റെ മാതാവ് സുബ്ബലക്ഷ്മിയുടെ അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലിരിക്കെയായിരുന്നു മരണം. മകളും കൊച്ചുമകളും കൊച്ചുമകളുടെ മകളും എല്ലാം അവസാന നിമിഷംവരെ സുബ്ബലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു
advertisement
6/6
സുബ്ബലക്ഷ്മിയുടെ ഏക മകളാണ് താരാ കല്യാൺ. താരാ കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസറും നർത്തകിയുമാണ്. നടൻ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്
മലയാളം വാർത്തകൾ/Photogallery/Buzz/
Thara Kalyan | കണ്ണന്റെ പടം തൊട്ട് കണ്ണിൽവച്ച് താര കല്യാൺ വീണ്ടും ആശുപത്രിയിലേക്ക്; ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ