TRENDING:

സോഷ്യൽമീഡിയയിൽ വൈറലായ ​'ആമസോൺ വനത്തിന് നടുവിലെ' മൈതാനം ; ഇവിടെ തൃശൂരിലാ

Last Updated:
എഐ ആണെന്ന് പോലും തോന്നുന്നുണ്ടെന്ന് കമന്റ് വരുന്നുണ്ട്
advertisement
1/6
സോഷ്യൽമീഡിയയിൽ വൈറലായ ​'ആമസോൺ വനത്തിന് നടുവിലെ' മൈതാനം ; ഇവിടെ തൃശൂരിലാ
പച്ചപ്പ് പുതഞ്ഞ ഒരു മൈതാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആമസോൺ മഴക്കാടിനോടും വിദേശ രാജ്യങ്ങളിലെ സ്ഥലങ്ങളോടും സാമിപ്യമുള്ള പ്രദേശമാണ് വൈറലാകുന്ന ദൃശ്യങ്ങളിലുള്ളത്. വീഡിയോ വൈറലായതോടെ കാഴ്ചക്കാരെല്ലാം ഒന്നടങ്കം പറഞ്ഞത് ഇത് ആമസോൺ മഴക്കാട് തന്നെയാണെന്നാണ്.
advertisement
2/6
എന്നാൽ, ഉറപ്പിക്കാൻ വരട്ടെ! വൈറലാകുന്ന ആ ക്രിക്കറ്റ് ​ഗ്രൗണ്ട് ആമസോൺ മഴക്കാടല്ല. തൃശൂർ പാലിപ്പള്ളിയിലെ ക്രിക്കറ്റ് ​ഗ്രൗണ്ടാണ്. വരന്തരപ്പിള്ളിയിലെ ഹാരിസൺസ് മലയാളെ പ്ലാന്റേഷനുള്ളിലാണ് ക്രിക്കറ്റ് ​ഗ്രൗണ്ട്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറായ എസ്. ശ്രീജിത്ത് പങ്കിട്ട വീ‍ഡിയോയാണ് വൈറലായത്.
advertisement
3/6
ഇടതൂർന്ന് നിൽക്കുന്ന റബ്ബർമരങ്ങളുള്ള എസ്റ്റേറ്റിനുള്ളിലാണ് ഈ മൈതാനം. സമചതുര മൈതാനത്തിന്റെ രണ്ടു വശങ്ങളിലും കൂറ്റൻ വാക മരങ്ങളുമുണ്ട്. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. ഇടതൂര്‍ന്ന റബ്ബര്‍മരങ്ങള്‍ കാരണം ആകാശകാഴ്ചയിൽ ഈ റോഡ് വ്യക്തമല്ല.
advertisement
4/6
പ്ലാന്റേഷന്‍ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം കമ്പനിയാണ് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി വര്‍ഷങ്ങള്‍ക്ക് മുന്നേ ഇവിടെ മൈതാനം ഒരുക്കിയത്. ദിവസവും രാവിലെയും വൈകീട്ടും ക്രിക്കറ്റും ഫുട്‌ബോളും കളിക്കാറുണ്ട്. കൂടാതെ, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും ഇവിടെ നടത്താറുണ്ട്.
advertisement
5/6
ഇവിടെ കളിക്കാൻ ആർക്കാണ് താൽപ്പര്യമുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ മൈതാനം എന്ന ക്യാപഷനോടെയാണ് ശ്രീജിത്ത് വീഡിയോ പങ്കുവച്ചത്. ഇതിനോടകം 4.7 മില്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക ലഭിച്ചു.
advertisement
6/6
എഐ ആണെന്ന് പോലും തോന്നുന്നുണ്ടെന്നാണ് ഒരാളുടെ കമന്റ്. കാട്ടിൽ നഷ്ടപ്പെട്ടാല്‍ ആ പന്ത് എങ്ങനെ എടുക്കും. ഇവിടെ കളിച്ച് വിരമിക്കാന്‍ തോന്നുന്നു എന്നിങ്ങനെ വിവിധ തരത്തിലെ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
സോഷ്യൽമീഡിയയിൽ വൈറലായ ​'ആമസോൺ വനത്തിന് നടുവിലെ' മൈതാനം ; ഇവിടെ തൃശൂരിലാ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories