TRENDING:

Tovino | ടൊവിനോ കുടിച്ച സർബത്ത് അല്ല ഇത്; 'ടൊവിനോ സർബത്ത്' ആണ് സംഗതി

Last Updated:
Tovino Sarbath | കുലുക്കി സർബത്ത്, ഫുൾ ജാർ സോഡ തരംഗത്തിന് പിന്നാലെ ട്രെൻഡ് ആയി ടൊവിനോ സർബത്ത്
advertisement
1/6
Tovino | ടൊവിനോ കുടിച്ച സർബത്ത് അല്ല ഇത്; 'ടൊവിനോ സർബത്ത്' ആണ് സംഗതി
ടൊവിനോ തോമസിന് (Tovino Thomas) സർബത്ത് ഇഷ്‌ടമാണോ, സർബത്ത് കുടിച്ചിട്ടുണ്ടോ എന്നൊക്കെ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ചോദിയ്ക്കാൻ കരുതിയിരുന്നോ എന്നതൊന്നും ഇനി ആലോചിക്കേണ്ട കാര്യമില്ല. കുലുക്കി സർബത്തും ഫുൾ ജാർ സോഡയും പോലുള്ള വന്മരങ്ങൾ അടക്കിവാണിരുന്ന ലോകത്തേക്ക് ടൊവിനോയുടെ പേരിലെ സർബത്ത് കടന്നുവരികയാണ്
advertisement
2/6
സർബത്ത് എന്ന പേരിന്റെ ഉടമ സർബത്ത് ഷമീർ ആണെങ്കിലും, യഥാർത്ഥ ജീവിതത്തിൽ സർബത്തിന്റെ ക്രെഡിറ്റ് ടൊവിനോയുടെ കൈവശം എത്തിയിരിക്കുകയാണ്. ഛായാഗ്രാഹകൻ ജിംഷി ഖാലിദ് ആണ് ഈ കാഴ്ച പകർത്തി ടൊവിനോയെ ഇൻസ്റ്റഗ്രാമിൽ ടാഗ് ചെയ്തത്. ശേഷം ടൊവിനോ ഇത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്‌തു. ടൊവിനോ സര്ബത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇനി വായിച്ചറിയാം (തുടർന്ന് വായിക്കുക)
advertisement
3/6
പാലക്കാട് കൊല്ലങ്കോട് അപ്പളം എന്ന സ്ഥലത്ത് ടൊവിനോ സർബത്ത് പ്രചാരത്തിലുണ്ട്. അതേ സ്ഥലം തന്നെയാണോ ജിംഷി ഖാലിദ് കണ്ടതെന്ന് വ്യക്തമല്ല. ചില പ്രത്യേക കൂട്ടുകൾ ചേർത്താണ് ഇവിടുത്തെ ടൊവിനോ സർബത്ത് തയാറാക്കുക
advertisement
4/6
പഞ്ചസാര സിറപ്പ്, നാരങ്ങാ, ഐസ് കഷണങ്ങൾ, സ്ട്രോബെറി പൾപ്പ്, കസ്കസ്, രഹസ്യ കൂട്ട്, മസ്ക് മെലൺ ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ്, മുന്തിരി ജ്യൂസ് എന്നിവയാണ് പാലക്കാടൻ ടൊവിനോ സർബത്തിന്റെ ഉള്ളടക്കം
advertisement
5/6
ടൊവിനോ ഇനിയിപ്പോൾ നാടൻ സൂപ്പർഹീറോ മിന്നൽ മുരളിയായി വരാനുള്ള തയാറെടുപ്പിലാണ്. ക്രിസ്തുമസിന് ഒ.ടി.ടി. റിലീസ് ആവുന്ന ചിത്രം 'നെറ്ഫ്ലിക്സിലാണ്' പുറത്തിറങ്ങുക
advertisement
6/6
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി
മലയാളം വാർത്തകൾ/Photogallery/Buzz/
Tovino | ടൊവിനോ കുടിച്ച സർബത്ത് അല്ല ഇത്; 'ടൊവിനോ സർബത്ത്' ആണ് സംഗതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories