Trisha | നയൻസും സാമും അല്ല; പ്രതിഫലത്തിൽ തെന്നിന്ത്യൻ നായികമാരെ കടത്തിവെട്ടി തൃഷ കൃഷ്ണൻ
- Published by:user_57
- news18-malayalam
Last Updated:
പൊന്നിയിൻ സെൽവൻ II എന്ന ചിത്രത്തിലെ വേഷത്തെത്തുടർന്ന്, തൃഷയുടെ ജനപ്രീതിയും ആരാധകവൃന്ദവും ഉയർന്നിട്ടുണ്ട്
advertisement
1/6

'പൊന്നിയിൻ സെൽവൻ' (Ponniyin Selvan) എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നടി തൃഷ കൃഷ്ണൻ (Trisha Krishnan) വീണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രം വ്യാപകമായി ശ്രദ്ധയും വിജയവും നേടുകയും തൃഷയുടെ താരമൂല്യം ഒരു പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയരുകയും ചെയ്തു. തൃഷയുടെ കരിയർ ഇവിടം മുതൽ വീണ്ടും വളരുമെന്ന് സിനിമാ വൃത്തങ്ങളിൽ പ്രതീക്ഷയുണ്ട്
advertisement
2/6
പൊന്നിയിൻ സെൽവൻ II എന്ന ചിത്രത്തിലെ വേഷത്തെത്തുടർന്ന്, തൃഷയുടെ ജനപ്രീതിയും ആരാധകവൃന്ദവും കണക്കിലെടുത്ത്, പല നെറ്റിസൺമാരും ഉയർന്ന പ്രതിഫലം ഇപ്പോൾ ഒരു സാധാരണ സംഭവമായി കാണുന്നു. മറ്റ് ചില തെന്നിന്ത്യൻ നടിമാരും ഇത്രയും വലിയ പ്രതിഫലം സമ്പാദിക്കുന്നുണ്ട് (തുടർന്നു വായിക്കുക)
advertisement
3/6
'സിറ്റഡൽ' പരമ്പരയിലെ അഭിനയത്തിന് സമാന്തയ്ക്ക് 10 കോടി രൂപ പ്രതിഫലമായി ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 10 കോടി രൂപ പ്രതിഫലം ലഭിക്കുന്ന പ്രോജക്റ്റുകളിൽ തൃഷ ഒപ്പുവച്ചു അല്ലെങ്കിൽ ഒപ്പിടാനുള്ള പ്രക്രിയയിലാണ് എന്നാണ് വാർത്ത
advertisement
4/6
അതുപോലെ നയൻതാര ഒരു ചിത്രത്തിന് 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെടുന്നതായും റിപോർട്ടുണ്ട്. സ്ത്രീ കേന്ദ്രീകൃതമായ ശക്തമായ വേഷങ്ങൾക്കും, തമിഴ് സിനിമയിലെ മുൻനിര താരങ്ങളുമായുള്ള ചിത്രങ്ങൾക്കും ശേഷം നയൻതാര സമീപ വർഷങ്ങളിൽ ഒരു മുൻനിര നടിയായി ഉയർന്നു കഴിഞ്ഞു
advertisement
5/6
ഷാരൂഖ് ഖാനൊപ്പം ആറ്റ്‌ലിയുടെ 'ജവാൻ' എന്ന ചിത്രത്തിലാണ് നയൻസ് ഇപ്പോൾ അഭിനയിക്കുന്നത്. ചിരഞ്ജീവിയ്‌ക്കൊപ്പം ഒരു തെലുങ്ക് ചിത്രവും 'ബ്രോ ഡാഡി' എന്ന സിനിമയുടെ റീമേക്കായ ചിത്രവും ഉൾപ്പെടെ തൃഷ കൃഷ്ണന്റെതായി വരാനിരിക്കുന്നു<span style="color: #333333; font-size: 1rem;"> </span>
advertisement
6/6
കൂടാതെ, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' എന്ന ചിത്രത്തിൽ 15 വർഷത്തിന് ശേഷം തൃഷ ദളപതി വിജയ്ക്കൊപ്പം വീണ്ടും വേഷമിടുന്നു. കശ്മീരിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചപ്പോൾ സിനിമയുടെ വിശേഷം അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | നയൻസും സാമും അല്ല; പ്രതിഫലത്തിൽ തെന്നിന്ത്യൻ നായികമാരെ കടത്തിവെട്ടി തൃഷ കൃഷ്ണൻ