ആദ്യഭാര്യയുടെ മരണം, ഇപ്പോൾ സ്ട്രോക്ക്; ഉല്ലാസ് പന്തളത്തിന് താങ്ങായി തണലായി ദിവ്യ എന്ന നല്ലപാതി
- Published by:meera_57
- news18-malayalam
Last Updated:
ആദ്യഭാര്യയുടെ മരണശേഷം, കഴിഞ്ഞ വർഷം ഉല്ലാസ് പുനർവിവാഹിതനായിരുന്നു. സ്ട്രോക്ക് ബാധിതനായ അദ്ദേഹത്തെ ഒരു ഉദ്‌ഘാടന വേദിയിലാണ് കണ്ടത്
advertisement
1/6

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം (Ullas Pandalam) സ്ട്രോക്ക് ബാധിതനായി ഉദ്‌ഘാടന വേദിയിലെത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. മറ്റൊരാളുടെ സഹായത്തോടെയാണ് ശരീരത്തിന്റെ ഒരു ഭാഗത്തു പ്രകടമായ ചലന പ്രശ്നങ്ങൾ നേരിടുന്ന ഉല്ലാസ് വേദിയിലെത്തിയത്. സഹപ്രവർത്തകയായ ലക്ഷ്മി നക്ഷത്രയേയും ഉല്ലാസിനൊപ്പം കാണാമായിരുന്നു. നടക്കാനായി ഊന്നുവടിയുടെ സഹായവും ഉണ്ടായിരുന്നു ഉല്ലാസിന്. ഈ വേദിയിൽ വച്ചാണ് ഉല്ലാസ് തനിക്ക് സ്ട്രോക്ക് ബാധിച്ച വിഷയം ആദ്യമായി തുറന്നു പറയുന്നത്
advertisement
2/6
അടുത്ത സുഹൃത്തുക്കളും ചില സഹപ്രവർത്തകരുമൊഴികെ മറ്റാരും തന്നെ തനിക്ക് സ്ട്രോക്ക് ബാധിച്ച വിവരം അറിഞ്ഞിരുന്നില്ല എന്ന് ഉല്ലാസ് പന്തളം. ഈ വീഡിയോ പുറത്തുവരുമ്പോഴാകും, തനിക്ക് ഇങ്ങനെയൊരു ആരോഗ്യപ്രശ്നം ഉള്ളതായി മറ്റുള്ളവർ അറിയുക എന്നും ഉല്ലാസ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവിതത്തിൽ ഒന്നിന് പിറകേ ഒന്നായി വെല്ലുവിളികൾ നേരിടുന്ന നടനാണ് ഉല്ലാസ് പന്തളം. ഇദ്ദേഹത്തിന്റെ ആദ്യഭാര്യ ആശയുടെ മരണം അന്നാളുകളിൽ വലിയ വാർത്തയായ സംഭവമായിരുന്നു. ഒരു ദിവസം രാവിലെ വീടിന്റെ മട്ടുപ്പാവിൽ ജീവനൊടുക്കിയ നിലയിൽ ആശയെ കണ്ടെത്തുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഇതിന്റെ പേരിൽ ഉല്ലാസ് സൈബർ ഇടത്തിൽ നേരിട്ട ആക്രമണം വളരെ കൂടുതലായിരുന്നു. ഈ മരണത്തിനു മുകളിൽ പോലും വർഗീയതയും നിറവും കെട്ടിവെക്കാൻ പലരും ശ്രമിച്ചു. ഈ ദമ്പതികൾ രണ്ടാണ്മക്കളുടെ മാതാപിതാക്കളാണ്. ആശയുടെ മരണത്തിന്റെ പേരിൽ വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ, അവരുടെ പിതാവ് നൽകിയ വിശദീകരണം ഉല്ലാസിന് അനുകൂലമായിരുന്നു. മകൾ മാനസികമായി പ്രശ്നങ്ങൾ നേരിട്ടിരുന്നതായും, ഉല്ലാസ് കുടുംബം നോക്കുന്ന ഉത്തരവാദിത്തമുള്ള ഗൃഹനാഥനാണ് എന്നുമായിരുന്നു ഭാര്യാപിതാവിന്റെ പക്ഷം. മകൾ മരിക്കുന്നതിന്റെ തലേദിവസം വരെയും ഉല്ലാസുമായി സംസാരിച്ചിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു
advertisement
4/6
ഭാര്യയെ കാണ്മാനില്ല എന്ന് പരാതി നൽകി വന്ന ശേഷമാണ് ഉല്ലാസ് അവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണത്തിനു തലേദിവസം ഇവർ തമ്മിൽ വഴക്കുണ്ടായി എന്ന വിവരമാണ് വിവാദങ്ങൾ പെരുകാൻ കാരണം. ചെറിയ രീതിയിലുള്ള ഓലമേഞ്ഞ പുരയിൽ നിന്നും തന്റെ കഷ്‌ടപ്പാടും കഠിനാധ്വാനവും കൊണ്ടാണ് ഉല്ലാസ് ഇരുനില വീട് പണിതത്. ആദ്യഭാര്യ ആശയുടെ മരണശേഷം ഉല്ലാസിനെ പൊതുവേദികളിൽ കാണുന്നതും വിരളമായി. അധികം ശ്രദ്ധിക്കപ്പെടാതെ തന്റെയും മക്കളുടെയും ജീവിതവുമായി മുന്നോട്ടുപോയ ഉല്ലാസ് വീണ്ടും വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടന്നപ്പോഴാണ്
advertisement
5/6
ഉല്ലാസ് പന്തളത്തിന്റെയും മക്കളുടെയും ജീവിതത്തിലേക്ക് ദിവ്യ കടന്നുവരുന്നത് 2024 ഓഗസ്റ്റ് 10ന്. അഭിഭാഷകയും അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് ദിവ്യ. വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിൽ ക്ഷേത്രത്തിൽ നടന്ന അതീവ ലളിതമായ താലികെട്ട് ചടങ്ങു നടത്തി. ജീവിതത്തിലുണ്ടായ ഒരു വലിയ തിരിച്ചടിയെ ദിവ്യയുടെ സാന്നിധ്യത്തിൽ മറികടന്നു വരികെയാണ് ഉല്ലാസ് സ്ട്രോക്കുമായി മല്ലിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഉല്ലാസിനെ പൊതുവേദിയിൽ കാണുന്നതിനാൽ, അദ്ദേഹം എത്രനാളായി ഈ അവസ്ഥ നേരിടുന്നു എന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല
advertisement
6/6
ഉല്ലാസ് പന്തളത്തിനൊപ്പം വേദിയിൽ സഹപ്രവർത്തക ലക്ഷ്മി നക്ഷത്ര. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഉല്ലാസിന് ജന്മദിനം ആശംസിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കാണാം. ഇതിൽ പോസ്റ്റ് ചെയ്തത് ദിവ്യ എന്നുകൂടി ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട്. ഉല്ലാസ് ഉദ്‌ഘാടന വേദിയിൽ എത്തിയപ്പോഴും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ആദ്യഭാര്യയുടെ മരണം, ഇപ്പോൾ സ്ട്രോക്ക്; ഉല്ലാസ് പന്തളത്തിന് താങ്ങായി തണലായി ദിവ്യ എന്ന നല്ലപാതി