TRENDING:

വസ്ത്രത്തിന് പകരം ശരീരത്തിൽ കാസറ്റ് റീൽ ചുറ്റി; ഗ്ലാമർ ലുക്കിൽ ഉർഫി ജാവേദ്

Last Updated:
ദീപാവലി ദിവസം ടോപ് ലെസ് പോസ് ചെയ്ത് ഉർഫി ജാവേദ് വിവാദത്തിൽ ഇടംനേടിയിരുന്നു, കൈകൾ കൊണ്ട് മാറിടം മറയ്ക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
advertisement
1/5
വസ്ത്രത്തിന് പകരം ശരീരത്തിൽ കാസറ്റ് റീൽ ചുറ്റി; ഗ്ലാമർ ലുക്കിൽ ഉർഫി ജാവേദ്
ബോളിവുഡ് നടി എന്നതിലുപരി വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയാണ് ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ ആവശ്യമില്ലാതെ എന്ത് സാധനവും വസ്ത്രമാക്കി മാറ്റുന്നതും ആ വസ്ത്രത്തിൽ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഉർഫി ജാവേദ് ഹോബിയാക്കി മാറ്റി. ബ്ലേഡുകളും ഗ്ലാസുകളും ഒടുവിൽ പാറകളും മാത്രമല്ല വസ്ത്രമായി രൂപാന്തരപ്പെടുത്താൻ കഴിയുന്ന എന്തും ഉർഫി പരീക്ഷിച്ചു നോക്കാറുണ്ട്.
advertisement
2/5
ഇപ്പോഴിതാ, പഴയ ടേപ്പ് റെക്കോർഡ് കാസറ്റിന്റെ റീൽ വസ്ത്രമാക്കി മാറ്റിയിരിക്കുകയാണ് ഉർഫി ജാവേദ്. ടേപ്പ് റെക്കോർഡ് കാസറ്റ് റീൽ വസ്ത്രമായി ധരിച്ച ഉർഫി ജാവേദിന്‍റെ ചിത്രവും വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഈ ചിത്രത്തിന് അഭിനന്ദനവും ഒപ്പം നിരവധി വിമർശനവും ലഭിക്കുന്നുണ്ട്.
advertisement
3/5
ആർക്കെങ്കിലും പഴയ ടേപ്പ് റെക്കോർഡ് കാസറ്റുകൾ ഉണ്ടെങ്കിൽ അവ വലിച്ചെറിയരുത്. ബോളിവുഡ് നടി ഉർഫി ജാവേദിന് നൽകിയാൽ അവർ അതിനെ വസ്ത്രമായി ഉപയോഗിക്കും. ഓരോ കാസറ്റിൽനിന്ന് റീൽ സുരക്ഷിതമായി നീക്കം ചെയ്യപ്പെടുന്നു എന്നാണ് ഇതിനർത്ഥം. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു ബിക്കിനി ധരിക്കുന്നതുപോലെയാണ് ഉർഫി ജാവേദിന്‍റെ കാസറ്റ് റീൽ വസ്ത്രധാരണം. ഇത്തരത്തിൽ നിർമ്മിച്ച വസ്ത്രത്തിന്റെ ഫോട്ടോ എടുത്ത് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
advertisement
4/5
വസ്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഉർഫി ജാവേദ് അപരിചിതയല്ല. എന്നാൽ ഇത്തവണ അവർ നടത്തിയ പരീക്ഷണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ തുടങ്ങി. കൂടാതെ ഒന്നരലക്ഷത്തോളം പേർ ഈ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ കമന്‍റ് ചെയ്തു.
advertisement
5/5
നേരത്തെ ദീപാവലി ദിവസം ടോപ് ലെസ് പോസ് ചെയ്ത് ഉർഫി ജാവേദ് വിവാദത്തിൽ ഇടംനേടിയിരുന്നു. കൈകൾ കൊണ്ട് മാറിടം മറയ്ക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെയും നെറ്റിസൺസ് രൂക്ഷമായി ട്രോളി. നേരത്തെ ഗണേശ ചതുർഥിയിൽ ഉർഫി ജാവേദ് ഭജന നടത്തിയിരുന്നു. ആ പൂജയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തതോടെ ഇതിന് നിരവധി ലൈക്കുകളാണ് ലഭിച്ചത്. എന്തായാലും ആരു വിമർശിച്ചാലും വെറൈറ്റി ഡ്രെസ് കളക്ഷനുകളുടെ കാര്യത്തിൽ തന്റെ ഇഷ്ടം അന്തിമമാണെന്നാണ് താരം പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
വസ്ത്രത്തിന് പകരം ശരീരത്തിൽ കാസറ്റ് റീൽ ചുറ്റി; ഗ്ലാമർ ലുക്കിൽ ഉർഫി ജാവേദ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories