'ഞങ്ങളുടെ ബേബി ഗേൾ ഇങ്ങെത്തി';കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വരുൺ ധവാൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനിടെ വരുണ്‍ മുമ്പൊരിക്കല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനാകണം എന്ന് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
advertisement
1/7

ബോളിവുഡ് നടൻ വരുൺ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് പിറന്നു. വരുണിന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാന്‍ ആണ് ഈ വിവരം അറിയിച്ചത്. തന്റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വരുണ്‍ ധവാന്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
advertisement
2/7
'ഞങ്ങളുടെ ബേബി ഗേൾ ഇങ്ങെത്തി, കുഞ്ഞിനും അമ്മയ്ക്കും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി'യെന്നാണ് വരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
advertisement
3/7
ഇതോടെ നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്. കരീന കപൂർ, കരൺ ജോഹർ, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരാണ് വരുണിനും നടാഷയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.
advertisement
4/7
അമ്മയ്ക്കും കുഞ്ഞിനും ആശംസകളെന്ന് ആരാധകരും കുറിച്ചു . ഫെബ്രുവരിയിലാണ് തങ്ങൾ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങുകയാണെന്ന സന്തോഷം വരുണും നടാഷയും ആരാധകരെ അറിയിച്ചത്.
advertisement
5/7
ഇതിനിടെ വരുണ്‍ മുമ്പൊരിക്കല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനാകണം എന്ന് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. കരണ്‍ ജോഹറുടെ കോഫി വിത്ത് കരണ്‍ ഷോയില്‍ ആയിരുന്നു വരുണ്‍ സംസാരിച്ചത്.
advertisement
6/7
”വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്റെ മാതാപിതാക്കള്‍ വളരെ ഉറച്ച ദാമ്പത്യബന്ധം പുലര്‍ത്തുന്നവരാണ്. എനിക്കും വിവാഹം ചെയ്യണം. എനിക്ക് കുഞ്ഞുങ്ങള്‍ വേണം. എനിക്കൊരു പെണ്‍കുഞ്ഞ് വേണം. കുഞ്ഞുങ്ങളെ എനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് എനിക്കും വേണം” എന്നായിരുന്നു വരുണ്‍ പറഞ്ഞത്.
advertisement
7/7
2021 ജനുവരിയിലാണ് വരുണും നടാഷയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അതേസമയം നിരവധി സിനിമകളാണ് വരുണിന്റേതായി ലൈൻ അപ്പിലുള്ളത്. എ കാളീശ്വരൻ സംവിധാനം ചെയ്യുന്ന ബേബി ജോൺ ആണ് വരുണിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഞങ്ങളുടെ ബേബി ഗേൾ ഇങ്ങെത്തി';കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വരുൺ ധവാൻ