'നിനക്കൊപ്പം മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനാണ് ഏറെ ഇഷ്ടം'; കത്രീനയ്ക്ക് പിറന്നാൾ ആശംസകളുമായി വിക്കി
- Published by:Sarika KP
- news18-malayalam
Last Updated:
ജൂലൈ 16 കത്രീനയുടെ ജന്മദിനമെന്നും അതൊരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ താന്‍ കത്രീനയുടെ അ്ടുത്തേക്ക് പോകുകയാണെന്നും വിക്കി മുൻപ് തന്നെ വ്യക്തമാക്കി.
advertisement
1/6

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് കത്രീന കൈഫും ഭർത്താവ് വിക്കി കൗശലും. പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് താരദമ്പതികളെ പറ്റി ഉയരാറുള്ളത്. 2021ൽ വിവാഹിതരായ ഇവർ, ഇവരുടെ പ്രണയബന്ധം വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു.
advertisement
2/6
2021 ഡിസംബര്‍ 9ന് രാജസ്ഥാനില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ കത്രീന കൈഫിന്റെ 40-ാം ജന്മദിനമാണിന്ന്. നടിയ്ക്ക് ആശംസകൾ നേർന്ന് ഭർത്താവ് വിക്കി പങ്കുവച്ച കുറിപ്പാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.
advertisement
3/6
"നിനക്കൊപ്പം ഓർമകൾ സൃഷ്ടിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്യം. ജന്മദിനാശംസകൾ എന്റെ പ്രണയമേ,"എന്നാണ് വിക്കി കുറിച്ചത്.
advertisement
4/6
ഇതിനൊപ്പം ഇരുവരുടെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇതോടെ നിരവധി ആരാധകരാണ് പ്രിയ താരത്തിനു ആശംസകൾ നേർന്ന് എത്തുന്നത്.
advertisement
5/6
അതേസമയം തന്റെ ഭാര്യയും നടിയുമായ കത്രീന കൈഫ് ഗര്‍ഭിണിയാണെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിക്കി കൗശല്‍ രംഗത്ത് എത്തിയിരുന്നു. ഡല്‍ഹിയില്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ബാഡ് ന്യൂസിന്റെ പ്രമോഷനിടെയായിരുന്നു നടന്റെ പ്രതികരണം.
advertisement
6/6
പ്രൊമോഷണല്‍ ഇവന്റില്‍, വിക്കി കൗശല്‍ കത്രീന കൈഫിന്റെ 40-ാം ജന്മദിനത്തെക്കുറിച്ചും സംസാരിച്ചു. ജൂലൈ 16 ചൊവ്വാഴ്ചയാണ് കത്രീനയുടെ ജന്മദിനമെന്നും അതൊരു പ്രത്യേക ദിവസമായി ആഘോഷിക്കാന്‍ താന്‍ കത്രീനയുടെ അ്ടുത്തേക്ക് പോകുകയാണെന്നും വിക്കി വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Buzz/
'നിനക്കൊപ്പം മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനാണ് ഏറെ ഇഷ്ടം'; കത്രീനയ്ക്ക് പിറന്നാൾ ആശംസകളുമായി വിക്കി