TRENDING:

നയൻതാരയുടെ പിറന്നാളിന് വിക്കി നൽകിയ സമ്മാനം; വീട്ടിലെ പുതിയ താരത്തിന്റെ വില 3.40 കോടിയോളം

Last Updated:
39ാം പിറന്നാളിന് ഭർത്താവ് വിക്കി നൽകിയ വിലകൂടിയ സമ്മാനം പങ്കുവെച്ച് നയൻതാര
advertisement
1/8
നയൻതാരയുടെ പിറന്നാളിന് വിക്കി നൽകിയ സമ്മാനം; വീട്ടിലെ പുതിയ താരത്തിന്റെ വില 3.40 കോടിയോളം
ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ ഓരോ പ്രധാന നിമിഷവും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്.
advertisement
2/8
ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നയൻതാര. ഷാരൂഖ് ഖാനൊപ്പം ജവാനിൽ നായികയായതോടെ നയൻസിന് പാൻ ഇന്ത്യൻ പരിവേഷവും ലഭിച്ചിട്ടുണ്ട്.
advertisement
3/8
ഇക്കഴിഞ്ഞ നവംബർ 18 നായിരുന്നു നയൻതാരയുടെ പിറന്നാൾ. 39ാം പിറന്നാൾ ഭർത്താവ് വിക്കിക്കും മക്കളായ ഉയിർ, ഉലഗിനുമൊപ്പമാണ് നയൻതാര ആഘോഷിച്ചത്.
advertisement
4/8
ഇപ്പോഴിതാ പിറന്നാളിന് ഭർത്താവ് നൽകിയ വിലകൂടിയ സമ്മാനം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നയൻതാര. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻസ് സന്തോഷം പങ്കുവെച്ചത്.
advertisement
5/8
ജർമൻ ആഢംബര കാർ ബ്രാൻഡ് ആയ മെഴ്സിഡസ് ബെൻസ് മേബാക്ക് ആണ് വിക്കി നയൻസിന് സമ്മാനിച്ചത്. ഏറ്റവും മനോഹരമായ പിറന്നാൾ സമ്മാനത്തിന് ഭർത്താവിനോട് നയൻസ് നന്ദിയും പറയുന്നുണ്ട്.
advertisement
6/8
മേബാക്കിന്റെ രണ്ട് ചിത്രങ്ങളാണ് നയൻതാര പങ്കുവെച്ചത്. 2.69 കോടിക്കും 3.40 കോടിക്കും ഇടയിലാണ് ആഢംബര വാഹനത്തിന്റെ വില.
advertisement
7/8
ഒരു പിറന്നാളിന് ഇത്ര വില കൂടിയ സമ്മാനമാണോ വിക്കി നയൻതാരയ്ക്ക് നൽകിയത് എന്ന് അത്ഭുതപ്പെടുകയാണ് ആരാധകർ.
advertisement
8/8
നേരത്തേ, നയൻതാരയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിക്കി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 2022 ജൂൺ ഒമ്പതിനായിരുന്നു വിക്കിയും നയൻസും വിവാഹിതരായത്. ഒക്ടോബർ ഇരുവർക്കും ഇരട്ട ആൺകുട്ടികൾ പിറന്നു. ഉയിർ, ഉലഗ് എന്നാണ് മക്കൾക്ക് താര ദമ്പതികൾ പേര് നൽകിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
നയൻതാരയുടെ പിറന്നാളിന് വിക്കി നൽകിയ സമ്മാനം; വീട്ടിലെ പുതിയ താരത്തിന്റെ വില 3.40 കോടിയോളം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories