മാതാപിതാക്കൾ വിളിച്ചിരുന്നത് റൗഡി; വിജയ് ദേവരക്കൊണ്ടയുടെ ക്ളോത്തിംഗ് ബ്രാന്‍ഡിന് അതേ പേര് നൽകി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാതാപിതാക്കൾ സ്നേഹത്തോടെ കളിയായി വിളിച്ച ഇരട്ടപ്പേര് തന്നെയാണ് പിന്നീട് താരം സ്വന്തമായി ആരംഭിച്ച വസ്ത്ര ബ്രാൻഡിനും നൽകിയത്
advertisement
1/5

മലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് തെലുങ്ക് നടനായ വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ സിനിമ കൊണ്ട് മലയാളത്തിൽ വലിയൊരു ആരാധക വൃന്തം തന്നെ ഉണ്ടാക്കാൻ താരത്തിനായി. പിന്നീട് പുറത്തിറങ്ങിയ മഹാനടി, ഗീതഗോവിന്ദം , ടാക്സി വാല എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ പ്രത്യേകമായൊരിടം നേടാനും താരത്തിനായി. 2011ൽ നുവില്ല എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട സിനിമയിലേക്ക് എത്തുന്നത്.
advertisement
2/5
2015ൽ പുറത്തിറങ്ങിയ യവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാൻ താരത്തിനായി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ പീലി ചൂപ്പുലു ബ്ളോക് ബസ്റ്റർ ഹിറ്റായി. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡി കൂടി വമ്പൻ ഹിറ്റായതോടെ നടനിൽ നിന്നും താരത്തിലേക്ക് ഉയരുകയായിരുന്നു വിജയ് ദേവരക്കൊണ്ട
advertisement
3/5
ഷാഹിദ് കപൂർ അഭിനയിച്ച് 2019ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ചിത്രമായ കബീർ സിംഗ് വൻ ഹിറ്റായിരുന്നു. 2022 ൽ ലൈഗർ ന്ന ചിത്രത്തിലൂടെ ഹിന്ദിയിലും വിജയ് ദേവരക്കൊണ്ട അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമ അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല.പിന്നീട് സമാന്തയ്ക്കൊപ്പം ഖുഷി എന്ന ചിത്രത്തിൽ താരം അഭിനയിച്ചു.അശ്വിൻ നാഗ് സംവിധാനം ചെയ്ത് സൂപ്പർ താരം പ്രഭാസ് നായകനായ .കൽക്കി 2898 എഡി എന്ന ചിത്രത്തിലാണ് വിജയ് ഒടുവിൽ അഭിനയിച്ചത്
advertisement
4/5
താരത്തെക്കുറിച്ചുള്ള രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കുട്ടിക്കാലത്തെ വൃകൃതിപ്പയ്യനായ വിജയ് ദേവരക്കൊണ്ടയെ റൗഡി എന്ന ഇരട്ടപ്പേരിട്ടായിരുന്നു മാതാപിതാക്കൾ വിളിച്ചിരുന്നതെന്ന് താരം വ്യക്തമാക്കിയതായി താരവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. കുട്ടിക്കാലത്ത് സ്കൂളിലും മറ്റും കാണിച്ച വികൃതിത്തരങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഒരു ഇരട്ടപ്പേര് തനിക്ക് മാതാപിതാക്കൾ ചാർത്തിത്തന്നതെന്നും താരം വ്യക്തമാക്കിയതായി പറയുന്നു.
advertisement
5/5
മാതാപിതാക്കൾ സ്നേഹത്തോടെ കളിയായി വിളിച്ച ഇരട്ടപ്പേര് തന്നെയാണ് പിന്നീട് താരം സ്വന്തമായി ആരംഭിച്ച വസ്ത്ര ബ്രാൻഡിനും നൽകിയത്. 2018 ൽ ആണ് റൗഡി (RWDY) എന്ന ക്ളോത്തിംഗ് ബ്രാൻഡ് ആരംഭിക്കുന്നത്. ഷർട്ട്, ടീഷർട്ട് , സ്വെറ്റ് ഷർട്ട്, ജാക്കറ്റ്, ഹഡീസ്, ജോഗേഴ്സ് , സ്നീക്കേഴ്സ്,തൊപ്പി, ബെൽട് തുടങ്ങിയ വിപുലമായ ശേഖരം തന്നെ താരത്തിൻ്റെ റൗഡി ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. ക്ളോത്ത് ബ്രാൻഡും സിനിമയും ഒരുപോലെ കൊണ്ടുപോകുന്ന താരമിപ്പോൾ താത്കാലികമായി വിഡി12 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
മാതാപിതാക്കൾ വിളിച്ചിരുന്നത് റൗഡി; വിജയ് ദേവരക്കൊണ്ടയുടെ ക്ളോത്തിംഗ് ബ്രാന്‍ഡിന് അതേ പേര് നൽകി