TRENDING:

'എന്റെ കുടുംബം നശിച്ചു'; കല്യാണദിവസം ജയാ ബച്ചന്റെ പിതാവ് അമിതാഭിന്റെ അച്ഛനോട് പറഞ്ഞത്

Last Updated:
അമിതാഭ് ബച്ചന്റെ പിതാവും പ്രശസ്ത ഹിന്ദി കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചൻ ഈ വിവാഹത്തെക്കുറിച്ച് തന്റെ ആത്മകഥയായ 'ആഫ്റ്റർനൂൺ ഓഫ് ടൈം: ആൻ ഓട്ടോബയോ​ഗ്രഫി'യിൽ പറയുന്നകാര്യമാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
advertisement
1/9
'എന്റെ കുടുംബം നശിച്ചു'; കല്യാണദിവസം ജയാ ബച്ചന്റെ പിതാവ് അമിതാഭിന്റെ അച്ഛനോട് പറഞ്ഞത്
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ താരദമ്പതികളാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. അമിതാഭ് ബച്ചന്റെ പിതാവും പ്രശസ്ത ഹിന്ദി കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചൻ ഈ വിവാഹത്തെക്കുറിച്ച് തന്റെ ആത്മകഥയായ 'ആഫ്റ്റർനൂൺ ഓഫ് ടൈം: ആൻ ഓട്ടോബയോ​ഗ്രഫി'യിൽ പറയുന്നുണ്ട്.
advertisement
2/9
ജയ-അമിതാഭ് വിവാഹത്തേക്കുറിച്ച് ഹരിവംശ് റായ് ബച്ചൻ പുസ്തകത്തിൽ പറഞ്ഞ കാര്യം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമമായ റെഡിറ്റിൽ വലിയ ചർച്ചയാവുകയാണ്. മലബാർ ഹിൽസിലെ സ്കൈലാർക്ക് ബിൽഡിങ്ങിന്റെ മുകൾവശത്തായിരുന്നു ചടങ്ങുകൾ നടന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്ന് പുസ്തകത്തിൽ പറയുന്നു.
advertisement
3/9
ആകെ അഞ്ചുപേരാണ് ബാരാത്തിലുണ്ടായിരുന്നു. സഞ്ജയ് ​ഗാന്ധിയായിരുന്നു വിവാഹത്തിൽ പങ്കെടുത്ത പ്രമുഖരിൽ ഒരാൾ. അതേസമയം അമിതാഭുമായുള്ള വിവാഹത്തിൽ ജയയുടെ വീട്ടുകാർക്ക് അത്ര സന്തോഷമുണ്ടായിരുന്നില്ലെന്നും പുസ്തകത്തിൽ ഹരിവംശ് റായ് എഴുതുന്നുണ്ട്.
advertisement
4/9
ബം​ഗാളി രീതിയനുസരിച്ച് വിവാഹച്ചടങ്ങുകൾ നടത്താനായിരുന്നു ജയയുടെ വീട്ടുകാരുടെ ആ​ഗ്രഹം. അതിനോട് തങ്ങൾക്കും എതിരഭിപ്രായമില്ലായിരുന്നുവെന്നും വരനെ പൂജിക്കുന്ന ചടങ്ങായിരുന്നു ആദ്യം നടന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
advertisement
5/9
ചടങ്ങുകളുടെ ഭാ​ഗമായി ജയഭാദുരിയുടെ അച്ഛൻ, അമിതാഭിന്റെ വീട്ടിലേക്ക് ഉപഹാരങ്ങളുമായി വന്നു. ഇതേ ചടങ്ങ് വധുവായ ജയയുടെ വീട്ടിലെത്തിയും അമിതാഭിന്റെ അച്ഛന് ചെട്ടേണ്ടതുണ്ടായിരുന്നു.
advertisement
6/9
ചടങ്ങുകളുടെ ഭാ​ഗമായി ജയഭാദുരിയുടെ അച്ഛൻ, അമിതാഭിന്റെ വീട്ടിലേക്ക് ഉപഹാരങ്ങളുമായി വന്നു. ഇതേ ചടങ്ങ് വധുവായ ജയയുടെ വീട്ടിലെത്തിയും അമിതാഭിന്റെ അച്ഛന് ചെട്ടേണ്ടതുണ്ടായിരുന്നു.
advertisement
7/9
അമിതാഭ് ബച്ചന്റെ ഹൽദി ചടങ്ങിനേക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ചടങ്ങിനെത്തിയ അയൽക്കാർ പോലും അവിടെ നടക്കുന്നത് അമിതാഭിന്റെ വിവാഹമാണെന്ന് മനസിലാക്കിയിരുന്നില്ല. അവിടത്തെ അലങ്കാരപ്പണികൾ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തയാറാക്കിയാണെന്നായിരുന്നു അയൽക്കാരോട് പോലും പറഞ്ഞത്.
advertisement
8/9
കല്യാണ മണ്ഡപത്തിലെത്തിയപ്പോൾ നാണിച്ചുനിൽക്കുന്ന ജയയെയാണ് കണ്ടത്. ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ അമിതാഭിനെ പോലൊരു മരുമകനെ കിട്ടിയത് നിങ്ങളുടെ ഭാ​ഗ്യമെന്ന് പറയാൻ ജയയുടെ അച്ഛനെ സമീപിച്ചെന്നും പക്ഷേ തന്റെ കുടുംബം നശിച്ചു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും ഹരിവംശ് റായ് ബച്ചൻ എഴുതി.
advertisement
9/9
അമിതാബ് - ജയ ബച്ചൻ ദമ്പതികൾ ഒരുമിച്ചിട്ട് 51 വർഷം പിന്നിട്ടു. ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരാണ് മക്കൾ. നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. അ​ഗസ്ത്യ നന്ദ, നവ്യ നവേലി നന്ദ എന്നിവരാണ് ഇവരുടെ മക്കൾ. നടി ഐശ്വര്യാ റായിയാണ് അഭിഷേക് ബച്ചന്റെ ഭാര്യ. മകൾ ആരാധ്യ.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ കുടുംബം നശിച്ചു'; കല്യാണദിവസം ജയാ ബച്ചന്റെ പിതാവ് അമിതാഭിന്റെ അച്ഛനോട് പറഞ്ഞത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories