മൂന്ന് വർഷത്തിൽ തുടർച്ചയായി 3 ബ്ലോക്ക്ബസ്റ്ററുകൾ; 30 വയസ്സ് കൂടുതലുള്ള നായകനുമായുള്ള അഭിനയം വിനയായ നടിയാര്?
- Published by:Sneha Reghu
- news18-malayalam
Last Updated:
ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ന്യൂ ജനറേഷൻ സൂപ്പർസ്റ്റാറാണ് ഈ നടി
advertisement
1/8

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 2022-ൽ അമിതാഭ് ബച്ചന്റെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചൊരു നടിയുണ്ട്. കഴിഞ്ഞ 3 വർഷത്തിനിടെ തുടർച്ചയായി മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ നേടി അവർ ബോക്സ് ഓഫീസിൽ നിറഞ്ഞു. ബോളിവുഡിലെ വലിയ താരങ്ങളായ ദീപിക പദുക്കോൺ, ആലിയ ഭട്ട്, നയൻതാര എന്നിവരെ മറികടന്ന് അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നടി. ബോളിവുഡിൽ തന്നെക്കാൾ 30 വയസ്സ് കൂടുതലുള്ള നായകനുമായുള്ള അഭിനയം വിനയായ നടിയാരെന്ന് നോക്കാം.
advertisement
2/8
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ, നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന രശ്മിക മന്ദാനയെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്. തന്നെക്കാൾ 30 വയസ്സ് കൂടുതലുള്ള സൽമാൻ ഖാനുമായി രശ്മിക 'സിക്കന്ദർ' എന്ന ചിത്രം ചെയ്തിരുന്നു. എന്നാൽ, ഈ ജോഡിയും ഓൺ സ്ക്രീനിലെ പ്രണയവും പ്രേക്ഷകർക്ക് ഇഷടപ്പെട്ടില്ല. അതുകൊണ്ട് തന്നെ സിനിമ രശ്മികയ്ക്ക് തന്റെ കരിയറിൽ ഒരു പരാജയമായി തീർന്നു.
advertisement
3/8
'ഗുഡ്‌ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ഇതിനുശേഷം അവർക്ക് ബോളിവുഡിൽ നിരവധി അവസരങ്ങൾ ലഭിച്ചു. രൺബീർ കപൂറിനൊപ്പം 'അനിമൽ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക തന്റെ ആദ്യ ബ്ലോക്ക്ബസ്റ്റർ ബോളിവുഡിൽ സമ്മാനിച്ചത്. തുടർന്ന്, വിക്കി കൗശലുമൊത്തുള്ള 'ഛാവ'യും എക്കാലത്തെയും മികച്ച ഒരു ബ്ലോക്ക്ബസ്റ്ററായിരുന്നു. ഇതിന് ശേഷം പുഷ്പ 2-വും ബ്ലോക്ക് ബസ്റ്ററാണ് രശ്മികയ്ക്ക് സമ്മാനിച്ചത്.
advertisement
4/8
'പുഷ്പ'യിലെ ശ്രീവല്ലിയുടെയും 'ഛാവ'യിലെ യേശുബായിയുടെയും കഥാപാത്രങ്ങൾ രശ്മിക മന്ദാനയുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. 'ഛാവ' എന്ന കഥാപാത്രം തന്നെ ഒരു നല്ലൊരു നടിയാക്കി മാറ്റിയെന്നും അത് തന്റെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്നും നടി മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. (ചിത്രത്തിന് കടപ്പാട്: Instagram@rashmika_mandanna)
advertisement
5/8
'പുഷ്പ'യ്ക്ക് ശേഷമാണ് രശ്മികയ്ക്ക് ആരാധക വൃന്ദം കൂടിയത്. അതിന്റെ തുടർച്ചയായ 'പുഷ്പ 2' ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സമ്മാനിച്ചു. രശ്മികയുടെതായി അവസാനം റിലീസ് ചെയ്ത 'കുബേര'യും വിജയമായിരുന്നു. പക്ഷേ തന്നേക്കാൾ 30 വയസ്സ് കൂടുതലുള്ള സൽമാൻ ഖാനുമായി 'സിക്കന്ദർ' എന്ന ചിത്രത്തിലെ പ്രണയം പരാജയപ്പെട്ടു.
advertisement
6/8
കന്നഡ ചിത്രമായ കിറിക്ക് പാർട്ടിയാണ് രശ്മികയുടെ ആദ്യ ചിത്രം. ഇതിന് മുമ്പ് മോഡലിംഗ് രംഗത്താണ് പ്രവർത്തിച്ചിരുന്നത്. തെലുങ്ക് ചിത്രമായ 'ചലോ'യിലൂടെയാണ് ജനപ്രീതി വർദ്ധിച്ചത്.
advertisement
7/8
'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് രശ്മിക യുവാക്കൾക്കിടയിൽ പ്രശസ്തയായത്. ഇതോടെ നാഷണൽ ക്രഷെന്ന ഓമനപ്പേരും ആരാധകർ നടിയ്ക്ക് നൽകി. പിന്നീട് 'പുഷ്പ'യിലൂടെയാണ് ഇന്ത്യയിലുടനീളം താരം ശ്രദ്ധയായി മാറിയത്.
advertisement
8/8
29 കാരിയായ രശ്മിക മന്ദാന ഇപ്പോൾ വ്യത്യസ്ത വിഭാഗങ്ങളിലുള്ള നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട്. 'ദി ഗേൾഫ്രണ്ട്', 'റാംബോ', 'പുഷ്പ 3' തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
മൂന്ന് വർഷത്തിൽ തുടർച്ചയായി 3 ബ്ലോക്ക്ബസ്റ്ററുകൾ; 30 വയസ്സ് കൂടുതലുള്ള നായകനുമായുള്ള അഭിനയം വിനയായ നടിയാര്?