Oommen Chandy | ജനങ്ങളെ കണ്ടാൽ ഭക്ഷണം മറക്കും, കുഞ്ഞൂഞ്ഞിനെ എട്ട് മണിക്ക് പ്രാതൽ കഴിപ്പിച്ചത് മറിയാമ്മ
- Published by:user_57
- news18-malayalam
Last Updated:
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ പിന്നെ കുഞ്ഞൂഞ്ഞിനെ പിടിച്ചാൽ കിട്ടില്ല എന്ന് മറിയാമ്മയ്ക്ക് നിശ്ചയമുണ്ട്. അതുകൊണ്ട് തന്നെ പ്രാതലിന്റെ കാര്യത്തിൽ ഭാര്യയുടെ മേൽനോട്ടമുണ്ടാകും
advertisement
1/7

പുതുപ്പള്ളിയിൽ നിന്നും ജനവിധി തേടുന്ന യുവ രാഷ്ട്രീയ പ്രവർത്തകന്റെ മണവാട്ടിയാകാൻ കാത്തിരുന്ന കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മ എന്ന നാട്ടിൻപുറത്തുകാരിക്ക് രാഷ്ട്രീയം എന്തെന്ന് പോലും അക്കാലത്ത് തിട്ടമില്ലായിരുന്നു. ഭാവിയിൽ മുഖ്യമന്ത്രിയുടെ പത്നി എന്ന നിലയിലേക്കെത്തുമ്പോൾ അദ്ദേഹത്തിന്റെ നിഴലായി മറിയാമ്മ എപ്പോഴുമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി (Oommen Chandy)എന്ന നേതാവിന് തന്റെ പാർട്ടി പ്രവർത്തകരെയും പ്രിയപ്പെട്ട ജനങ്ങളെയും കണ്ടാൽ പിന്നെ ആരോഗ്യവും ഭക്ഷണവും ചിന്തയിൽ പോലും ഇല്ല. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ പിന്നെ പറയുകയേ വേണ്ട. കുഞ്ഞൂഞ്ഞിന്റെ ഈ സ്വഭാവം അറിഞ്ഞ് പ്രവർത്തിച്ചത് മറിയാമ്മയാണ് (ഫോട്ടോ: അരുൺ മോഹൻ)
advertisement
2/7
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയാൽ തിരക്കുകളിൽ മുഴുകുന്നതിനു മുൻപേ ഉമ്മൻ ചാണ്ടിയെ രാവിലെ എട്ടുമണിക്ക് തന്നെ മറിയാമ്മ പ്രാതൽ കഴിപ്പിക്കും. ജനസമ്പർക്ക പരിപാടിയിൽ രാവ് പകലാക്കി അദ്ദേഹം പ്രവർത്തിക്കുമ്പോൾ ഭക്ഷണം പേരിനു മാത്രമായിരുന്നു. മറിയാമ്മയുടെ കൺവെട്ടത്തു നിന്നും മാറിയാകും പിന്നീടുള്ള ഭക്ഷണം (ഫോട്ടോ: അരുൺ മോഹൻ) -തുടർന്ന് വായിക്കുക-
advertisement
3/7
എട്ട് മണിക്ക് ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നും ഇറങ്ങിയാൽ, പോകും വഴി കാറിൽ വച്ചാകും ഒ.സിയുടെ ഉച്ചഭക്ഷണം. ഭക്ഷണത്തിന്റെ കാര്യത്തിൽ കടുംപിടുത്തമില്ലാത്ത വ്യക്തിയാണ് അദ്ദേഹം എന്ന കാര്യം പ്രശസ്തം. ലളിതമായ ഉച്ചഭക്ഷണം മാത്രം മതി അദ്ദേഹത്തിന് (ഫോട്ടോ: അരുൺ മോഹൻ)
advertisement
4/7
തൈര് വടയോട് അദ്ദേഹത്തിന് വല്ലാത്ത ഇഷ്‌ടമുണ്ട്.. ഈ വിഭവം കിട്ടുന്ന കട കണ്ടാൽ അതിനു മുന്നിൽ കാർ നിർത്താൻ അദ്ദേഹത്തിന് രണ്ടാമത് ആലോചിക്കേണ്ട കാര്യമില്ല (ഫോട്ടോ: അരുൺ മോഹൻ)
advertisement
5/7
ചായയോ കാപ്പിയോ താൽപ്പര്യമില്ല. വളരെ വിരളമായി മാത്രമേ സന്ദർശിക്കുന്ന വീട്ടിൽ നിന്നും എന്തെങ്കിലും ഭക്ഷണം കഴിക്കാറുള്ളൂ. വിശക്കുമ്പോൾ കഴിക്കാൻ കാറിൽ എപ്പോഴും പഴവർഗങ്ങൾ ഉണ്ടാകും (ഫോട്ടോ: അരുൺ മോഹൻ)
advertisement
6/7
അത്താഴത്തിന് ചൂട് കഞ്ഞി കിട്ടിയാൽ സന്തോഷം. വീടായാലും ഗസ്റ്റ് ഹൌസ് ആയാലും കഞ്ഞി അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് (ഫോട്ടോ: അരുൺ മോഹൻ)
advertisement
7/7
തിരഞ്ഞെടുപ്പും പ്രചാരണവും ഇല്ലെങ്കിൽ ഉള്ള അദ്ദേഹത്തിന്റെ ഭക്ഷണ മെനുവിൽ വ്യത്യാസമുണ്ട്. എന്നാലും തീന്മേശയിൽ അൽപ്പം ഉടഞ്ഞ ഒരു പഴം ഇരുന്നാൽ അത് അദ്ദേഹം ഭക്ഷിക്കും എന്ന് ഭാര്യ മറിയാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഫോട്ടോ: അരുൺ മോഹൻ)
മലയാളം വാർത്തകൾ/Photogallery/Buzz/
Oommen Chandy | ജനങ്ങളെ കണ്ടാൽ ഭക്ഷണം മറക്കും, കുഞ്ഞൂഞ്ഞിനെ എട്ട് മണിക്ക് പ്രാതൽ കഴിപ്പിച്ചത് മറിയാമ്മ