World Earth Day 2020 | വംശനാശ ഭീഷണി നേരിടുന്ന ഭൂമിയുടെ അവകാശികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
advertisement
1/15

മനുഷ്യന് മാത്രം സ്വന്തമല്ല ഈ ഭൂമി എന്ന് വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ഇന്ന് ഇന്ന് ലോക ഭൗമദിനം. മനുഷ്യന്റെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടൽ മൂലം ഭൂമിയുടെ അവകാശികളായ മറ്റനേകം ജീവികൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. വംശനാശ ഭീഷണി നേരിടുന്ന 14 വർഗങ്ങൾ
advertisement
2/15
1. തേനീച്ചകളാണ് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന പ്രധാന ജീവി. ലോകത്താകമാനമായി തേനീച്ചകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. കീടനാശിനികളുടെ ഉപയോഗം,തേനീച്ചകളുടെ അന്തകൻ എന്നറിയപ്പെടുന്ന നിയോനിക്കോട്ടിനോയിഡുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി മനുഷ്യന്റെ ഇടപെടലുകൾ തന്നെയാണ് തേനീച്ചകളുടെ അന്തകരാകുന്നത്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിർണായകമാണ് ഈ കുഞ്ഞു ജീവിയുടെ സാന്നിധ്യം. ഇതുമറന്നാണ് മറന്നാണ് അറിഞ്ഞോ അറിയാതെയോ നാം തേനീച്ചകളുടെ അന്തകരാകുന്നത്. (Image: Reuters)
advertisement
3/15
2. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സസ്തനിയായ ജിറാഫാണ് ഭീഷണി നേരിടുന്ന മറ്റൊരു വിഭാഗം. 1985 ൽ 155,000 ജിറാഫുകളുണ്ടായിരുന്നെങ്കിൽ 2018 എത്തിയപ്പോഴേക്കും അവയുടെ എണ്ണം 80,000 ആയി കുറഞ്ഞു. ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഈ ജീവിയുടേയും അതിജീവനത്തിന് ഭീഷണിയാകുന്നത് കാലാവസ്ഥ വ്യതിയാനം തന്നെ. (Image: Reuters)
advertisement
4/15
3. ലക്ഷക്കണക്കിന് കടൽ ജീവികളുടെ ആവാസകേന്ദ്രമാണ് പവിഴപ്പുറ്റുകൾ. തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ കടലിൽ കാണപ്പെടുന്ന ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഈ ആവാസ വ്യവസ്ഥയും നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യത്യയാനത്തെ തുടർന്ന് കടലിലെ അമ്ലകരണം, മലിനീകരണം, തീരദേശ വികസനം, അമിത മത്സ്യബന്ധനം, അതിരുവിടുന്ന വിനോദ സഞ്ചാരം തുടങ്ങി മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹത്തിന്റെ ഇര.(Image: Reuters)
advertisement
5/15
4. ഗ്രേറ്റ് ആപ്സ് അഥവാ ആൾകുരങ്ങ് എന്നറിയപ്പെടുന് മനുഷ്യനുമായി ഏറെ സാദൃശ്യമുള്ള ഈ ജീവി വർഗവും നാശത്തിന്റെ വക്കിലാണ്. (Image: Reuters)
advertisement
6/15
5. ഭൂമിയിൽ ഏറ്റവും പഴക്കമുളള ജീവികളാണ് കടലാമകൾ. നൂറിലധികം വർഷം ജീവിക്കുന്ന ഈ ജീവികൾ മുട്ടിയിടാൻ വേണ്ടി മാത്രമാണ് കരയിലേക്ക് വരുന്നത്. കടൽ മലിനീകരണത്തിന്റെ ദുരന്തം പേറുന്ന കടൽ ജീവി. (Image: Reuters)
advertisement
7/15
6. മനുഷ്യന്റെ കടന്നുകയറ്റം മൂലം ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള ഷഡ്പദങ്ങളും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെമ്പാടുമായി വ്യാപിച്ചിരുന്ന ഇവയുടെ എണ്ണത്തിൽ 45 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. (Image:Reuters)
advertisement
8/15
7. ലോകത്ത് ഏതാണ്ട് 11,000 പക്ഷിവർഗങ്ങളുണ്ട്. ഇതിൽ 40 ശതമാനത്തോളം വംശനാശ ഭീഷണി നേരിടുന്നു. (Image: Reuters)
advertisement
9/15
8. കവചജന്തു വർഗത്തിൽ പെടുന്ന ഞണ്ട്, ചെമ്മീൻ തുടങ്ങിയ ജീവികളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ ജലാശലയങ്ങളിലായി 50,000 ലധികം കവചജന്തു വർഗ ജീവജാലങ്ങളുണ്ടെന്നാണ് കണക്കുകൾ. (Image: Reuters)
advertisement
10/15
9. സ്രാവുകളുടെ ഏറ്റവും വലിയ ശത്രു മനുഷ്യൻ തന്നെ. കടലിലെ മലിനീകരണത്തിന് പുറമേ സ്രാവ് വേട്ടയും മനുഷ്യനെ ഈ കടൽജീവിയുടെ അന്തകനാക്കുന്നു. 2000 നും 2010 നും ഇടയിൽ 100 മില്യൺ സ്രാവുകളേയാണ് മനുഷ്യൻ കൊന്നൊടുക്കിയത്. (Image: Reuters)
advertisement
11/15
10. ഭൂമിയിൽ 380,000 ലധികം വ്യത്യസ്തയിനം സസ്യവർഗങ്ങളുണ്ട്. ഇവയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ നിലനിർത്തുന്നത് തന്നെ. കലാവാസ്ഥ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും വനനശീകരണവുമെല്ലാം സസ്യജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്. (Image: Reuters)
advertisement
12/15
11. കരയിലെ ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്ന ആനകളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. തൊലിക്കും ആനക്കൊമ്പിനുമായി ഓരോ വർഷവും മനുഷ്യൻ കൊന്നൊടുക്കുന്നത് 20,000 ലധികം ആനകളെയാണ്. (Image: Reuters)
advertisement
13/15
12. ഏകദേശം 32,000 വ്യത്യസ്ത തരം മത്സ്യവർഗങ്ങളുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 33 ശതമാനത്തോളം മത്സ്യങ്ങൾ മനുഷ്യന്റെ അമിത മത്സ്യബന്ധനം മൂലം ഭീഷണിയിലാണ്. (Image: Reuters)
advertisement
14/15
13. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലവും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. തിമിംഗലങ്ങളുടെ വിസർജ്യത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ വലിച്ചെടുക്കുന്ന ഫൈറ്റോപ്ലാംഗ്‌ടണുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുണ്ട്. നാലുലക്ഷം ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിന്നും നീക്കപ്പെടാന്‍തക്ക സംഭാവനയാണത്രേ ഇതിനുള്ളത്. തിമിംഗല വേട്ടയും കടൽ മലിനീകരണവുമെല്ലാം ഈ വമ്പന്റെ ജീവന് ഭീഷണിയാകുന്നു. (Image: Reuters)
advertisement
15/15
14. ഭൂമിയിലെ കരഭാഗത്തിന്റെ 30 ശതമാനത്തോളം കാടുകളാണ്. ഈ കാടുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നതോടെ നാം ഉൾപ്പെടുന്ന നമ്മുടെ ഭൂമി തന്നെയാണ് ഇല്ലാതാകുന്നത്. (Image: Reuters)