TRENDING:

എസ് സി- എസ്ടി വകുപ്പുകളിലെ ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം; ആദ്യഘട്ടത്തിൽ 60 പേർ

Last Updated:
മന്ത്രി കെ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു
advertisement
1/6
എസ് സി- എസ്ടി വകുപ്പുകളിലെ ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം; ആദ്യഘട്ടത്തിൽ 60 പേർ
സർക്കാർ ജീവനക്കാർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകളിലൂടെ പരിപാടിക്ക് തുടക്കമായി. ജീവനക്കാർക്കുള്ള ഏകദിന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന വർക് ഷോപ്പ് ബുധനാഴ്ച്ച (18/10/2023) രാവിലെ 10.30 മുതൽ 5 മണിവരെ തിരുവനന്തപുരം തൈക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ വച്ച് നടന്നു. പരിപാടി മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
advertisement
2/6
എസ് സി- എസ്ടി വകുപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 60 ഉദ്യോഗസ്ഥരാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നേടിയത്.  മന്ത്രി കെ രാധാകൃഷ്ണൻ പരിശീലനാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നൂതന സാങ്കേതിക വിദ്യകൾ ജനങ്ങളുടെ പുരോഗതിക്കായി ഉപയോഗിച്ച് സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 
advertisement
3/6
സബ്ജക്റ്റ് എക്സ്പേർട്ടായ സുനിൽ പ്രഭാകർ ക്ലാസ് നയിച്ചു.  സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ്, പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി ആർ ഐഎഎസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്ലാസ് നയിച്ച സുനിൽ പ്രഭാകർ ജോലികൾ എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വിവിധതരം എഐ ടൂളുകൾ പരിശീലനാർഥികൾക്ക് പരിചയപ്പെടുത്തി.
advertisement
4/6
പവർ പോയിന്റ് പ്രസന്റേഷനുകൾ AI സഹായത്തോടെ തയ്യാറാക്കാൻ കഴിയുന്ന ഗാമ ആപ്പ്,ക്യാൻവ (Gamma.app, canva) കൂടാതെ പിഡിഎഫ് ഡോക്യുമെന്റുകളുടെ സാരാംശം എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചാറ്റ് പിഡിഎഫ് (Chatpdf) ട്രാൻസിലേഷന് ഉപയോഗപ്പെടുത്താൻ കഴിയുന്ന ബാർഡ്, ഗൂഗിൾ ട്രാൻസിലേറ്റ് (Bard, google translate) സോഷ്യൽ മീഡിയ പോസ്റ്റുകൾ തയ്യാറാക്കുന്നതിന് സഹായിക്കുന്ന പോഡ്കാസ്റ്റ്, ഡിസൈനർ (Podcast, Designer) മുതലായ ടൂളുകൾ അദ്ദേഹം പരിചയപ്പെടുത്തി.
advertisement
5/6
കൂടാതെ ചാറ്റ് ജിപിടി( ChatGPT) ലാർജ് ലാംഗ്വേജ് മോഡലും അദ്ദേഹം വിശദീകരിച്ചു. ചാറ്റ് ജിപിടി( ChatGPT) പ്രോംപ്റ്റിംഗ് എങ്ങനെ ഫലപ്രദമായി ചെയ്യാം എന്ന് ഉദാഹരണ സഹിതം പഠിപ്പിച്ചു. ഗവൺമെന്റ് ഉത്തരവുകൾ, പ്രൊപ്പോസലുകൾ മുതലായവ ലാർജ് ലാംഗ്വേജ് മോഡലുകളുടെ സഹായത്തോടെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നും അദ്ദേഹം വിശദീകരിച്ചു. 
advertisement
6/6
ഗവൺമെൻറ് തലത്തിലെ സെൻസിറ്റീവ് ആയ ഡാറ്റ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പരിശീലനത്തിൽ ചർച്ച ചെയ്തു. 
മലയാളം വാർത്തകൾ/Photogallery/Career/
എസ് സി- എസ്ടി വകുപ്പുകളിലെ ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം; ആദ്യഘട്ടത്തിൽ 60 പേർ
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories