COVID 19| മരിച്ചവർ കൂട്ടകുഴിമാടത്തിലേക്ക്; അമേരിക്കയിൽ ഹൃദയം പിളർക്കും കാഴ്ചകൾ
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡിന്റെ സംഹാര താണ്ഡവത്തില്‍ പകച്ച് നില്‍ക്കുകയാണ് അമേരിക്ക. അതിഭീകരമാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ അവസ്ഥ. ഇവിടെ മരിച്ച് വീഴുന്നവരെ ഒന്ന് തിരിച്ചറിയാന്‍ പോലുമാവുന്നതിന് മുമ്പ് കുഴിമാടങ്ങളിലേക്ക് എടുക്കുകയാണ്. ചരിത്രത്തിൽ ഇതുവരെ കാണാത്ത കാഴ്ചകളാണ് ന്യൂയോർക്കിലെങ്ങും
advertisement
1/10

കോവിഡ് ബാധിച്ച് മരിച്ചുവീഴുന്ന ആയിരങ്ങൾക്ക് കൂട്ടകുഴിമാടങ്ങളാണ് ഒരുങ്ങുന്നത്. പ്രിയപ്പെട്ടവരുടെ മുഖമൊന്ന് കാണാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല.
advertisement
2/10
ചൈനയിലെ വുഹാന്‍ നഗരത്തില്‍ സമാനമാ കാഴ്ച നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പതിന്മടങ്ങ് ഭീകരാവസ്ഥയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍.
advertisement
3/10
മരിച്ചവരെ നേരെ കൂട്ടകുഴിമാടത്തിലേക്കാണ് മാറ്റുന്നത്. ഇതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
advertisement
4/10
ശവപ്പെട്ടികള്‍ നേരെ ഈ കുഴിമാടത്തിലേക്ക് ഇറക്കി വെക്കുകയാണ്. തുടര്‍ന്ന് ഇവര്‍ കുഴിച്ച് മൂടും.
advertisement
5/10
ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് ഈ കുഴിമാടം ഒരുങ്ങിയിരിക്കുന്നത്.
advertisement
6/10
ബന്ധുക്കള്‍ ഇല്ലാത്തവര്‍ക്കോ സ്വന്തമായി സംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തവര്‍ക്കോ ആണ് ഹാർട്ട് ഐലൻഡിൽ സംസ്‌കാരമൊരുക്കാറുള്ളത്. അത്തരമൊരു ദൗര്‍ഭാഗ്യമാണ് ന്യൂയോര്‍ക്ക് ജനതയെ തേടിയെത്തിയിരിക്കുന്നത്.
advertisement
7/10
നടുക്കുന്ന കാഴ്ചകളാൽ കണ്ണീർ വാർക്കുകയാണ് ന്യൂയോർക്ക് നഗരം. ഹാര്‍ട്ട് ഐലന്‍ഡിന് മറ്റൊരു ചരിത്രം കൂടിയുണ്ട്. കഴിഞ്ഞ 150 വര്‍ഷമായി ഇവിടെയാണ് കൂട്ട കുഴിമാടങ്ങള്‍ ഒരുക്കാറുള്ളത്. അനാഥരെ സ്ഥിരമായി ഇവിടെയാണ് അടക്കം ചെയ്യാറുള്ളത്.
advertisement
8/10
ന്യൂയോര്‍ക്കിലെ സാഹചര്യം അതി ഗുരുതരമാണ്. ഏതൊരു രാജ്യത്തേക്കാളും കൂടുതല്‍ കൊറോണ കേസുകള്‍ ഇവിടെ മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
9/10
ഇന്നലെ മാത്രം ന്യൂയോർക്കിൽ പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
advertisement
10/10
ന്യൂയോർക്കിൽ ഏഴായിരത്തോളം പേര്‍ മരിച്ചു. ബോഡി ബാഗുകളില്‍ മൃതദേഹം വെച്ച ശേഷം പൈന്‍ പെട്ടികളിലാണ് ഇവയെ സംസ്‌കരിക്കുന്നതിനായി ഇറക്കി വെക്കുക. ഓരോ പെട്ടിയുടെ മുകളിലും മരിച്ചയാളുടെ പേരുണ്ടാവും. ആവശ്യം വന്നാല്‍ ഇവ തോണ്ടിയെടുക്കുന്നതിന് വേണ്ടിയാണിത്. വസ്ഥയിലാണ്. ഏപ്രില്‍ ആദ്യത്തില്‍ തന്നെ സാമ്പത്തിക സ്ഥാപനങ്ങള്‍ തുറക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19| മരിച്ചവർ കൂട്ടകുഴിമാടത്തിലേക്ക്; അമേരിക്കയിൽ ഹൃദയം പിളർക്കും കാഴ്ചകൾ