Covid 19 | ന്യൂസിലാൻഡിൽ കോവിഡ് 19 വ്യാപിക്കുന്നു; അതിർത്തികൾ അടച്ചു; മലയാളികൾ ആശങ്കയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ന്യൂസിലാൻഡ് ഡോളർ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ നിരക്ക് ഒരു ന്യൂസിലാൻഡ് ഡോളറിനു 41 രൂപയായി കുറഞ്ഞു. ഒരു ദശാബ്ദത്തിനുശേഷമാണ് ന്യൂസിലാൻഡ് ഡോളറിന്‍റെ മൂല്യം ഇത്രയും ഇടിയുന്നത്.
advertisement
1/9

ന്യൂസിലാൻഡിലും കോവിഡ് 19 കേസുകൾ വ്യാപിക്കുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ഇന്ന് രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരനോ സ്ഥിര താമസക്കാരനോ അല്ലാത്തവർക്കായി അതിർത്തികൾ അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മടങ്ങിവരാനാകും. അതിൽ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും കുട്ടികളും പങ്കാളികളും ഉൾപ്പെടുന്നു.
advertisement
2/9
കോവിഡ് 19 കാരണം വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആഴ്ചതോറും 585 ഡോളർ കൊടുക്കാൻ സർക്കാർ തീരുമാനിച്ചു. ബെനിഫിറ്റ് ( പെൻഷൻ ) വാങ്ങുന്നവർക്ക് 30 ഡോളർ കൂടുതൽ കൊടുക്കാനും തീരുമാനിച്ചു.
advertisement
3/9
ന്യൂസിലാൻഡിൽ പുതിയതായി എട്ട് പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 28 ആയി. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് താമസിക്കുന്ന മലയാളികൾ ആശങ്കയിലാണ്.
advertisement
4/9
വിദേശരാജ്യങ്ങളിൽനിന്ന് എത്തിയവരിലാണ് പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച പുതിയ കേസുകളിൽ ഒരെണ്ണം റോട്ടോറുവയിലും, രണ്ടെണ്ണം ഓക്‌ലാൻഡിലും, ഒരെണ്ണം നോർത്ത്ലാൻഡിലും, രണ്ടെണ്ണം സൗത്ത്ലാൻഡിലും, രണ്ടെണ്ണം താരാനകിയിലുമാണ്.
advertisement
5/9
നൂറിലധികം ആളുകൾ കൂടിച്ചേരുന്ന ഇൻഡോർ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. രോഗവ്യാപനത്തെതുടർന്ന് ആളുകൾ സൂപ്പർമാർക്കറ്റുകളിൽനിന്ന് വ്യാപകമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് ഒഴിവാക്കാൻ ലിമിറ്റ് പർച്ചേസ് സംവിധാനം നടപ്പാക്കി തുടങ്ങി.
advertisement
6/9
ഡുനെഡിനിലുള്ള ഒരു സ്കൂളിലെ 150 വിദ്യാർത്ഥികൾകളുടെ രക്ത പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
advertisement
7/9
ഈ സ്കൂളിലെ ഒരു കുട്ടിയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. അതേസമയം മറ്റ് സ്കൂളുകൾ അടയ്ക്കേണ്ടെന്നാണ് നിലവിൽ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
advertisement
8/9
ദേവാലയങ്ങളിലെ പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച തിരുകർമ്മങ്ങൾക്കായി ഒന്നിലധികം സേവനങ്ങൾ നടത്തുവാൻ പദ്ധതി തയ്യാറാക്കിവരുന്നുണ്ട്
advertisement
9/9
ന്യൂസിലാൻഡ് ഡോളർ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ നിരക്ക് ഒരു ന്യൂസിലാൻഡ് ഡോളറിനു 41 രൂപയായി കുറഞ്ഞു. ഒരു ദശാബ്ദത്തിനുശേഷമാണ് ന്യൂസിലാൻഡ് ഡോളറിന്‍റെ മൂല്യം ഇത്രയും ഇടിയുന്നത്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | ന്യൂസിലാൻഡിൽ കോവിഡ് 19 വ്യാപിക്കുന്നു; അതിർത്തികൾ അടച്ചു; മലയാളികൾ ആശങ്കയിൽ