COVID 19| നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമ്പർക്ക രോഗികൾ കുറയുന്നില്ല; എറണാകുളത്ത് ആശങ്ക
- Published by:user_49
- news18-malayalam
Last Updated:
എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കര്‍ഫ്യൂ മേഖലയില്‍ ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്നു (റിപ്പോർട്ട്: സിജോ വി ജോൺ)
advertisement
1/6

എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കര്‍ഫ്യൂ മേഖലയില്‍ ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്നു.
advertisement
2/6
ചൂര്‍ണ്ണിക്കരയില്‍ മാത്രം 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നായിരുന്നു ആലുവ മുനിസിപ്പാലിറ്റിയിലും സമീപമുള്ള 7 പഞ്ചായത്തുകളിലും കര്‍ഫ്യൂ എര്‍പ്പെടുത്തിയത്.
advertisement
3/6
നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ടും ഈ മേഖലകളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നില്ല. ചൂര്‍ണിക്കര പഞ്ചായത്തില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കീഴ്മാട് ഏഴും കടുങ്ങല്ലൂരും ആലങ്ങാടും 5 വീതം ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
4/6
കരുണാലയത്തിലെ കന്യാസ്ത്രീമാരും അന്തേവാസികളും ഉള്‍പ്പെടെ 17 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടൊപ്പം ഫോര്‍ട്ട് കൊച്ചിയില്‍ 12 പേര്‍ക്ക് രോഗം ബാധിച്ചത് ഈ മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
advertisement
5/6
പുതിയതായി കോവിഡ് സ്ഥിരീകരിച്ച 79ല്‍ 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ എന്നതും വെല്ലുവിളിയാണ്. പുതിയ കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു.
advertisement
6/6
തുറവൂരില്‍ 4,14 വാര്‍ഡുകളും തിരുവാണിയൂരില്‍ ഏഴാം വാര്‍ഡും ചേരാനല്ലൂരില്‍ പതിനേഴാം വാര്‍ഡും കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ആറാം ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19| നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമ്പർക്ക രോഗികൾ കുറയുന്നില്ല; എറണാകുളത്ത് ആശങ്ക