ആശങ്കയായി കോവിഡ് രണ്ടാം തരംഗം; പുതിയ കൊറോണ വൈറസ് ലക്ഷണങ്ങളെക്കുറിച്ചറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ പുതിയ ചില ലക്ഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവയെക്കുറിച്ചറിയാം
advertisement
1/7

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ആശങ്ക ഉയർത്തി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ആദ്യതരംഗത്തെക്കാൾ ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിദഗ്ധാഭിപ്രായം
advertisement
2/7
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ പുതിയ ചില ലക്ഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവയെക്കുറിച്ചറിയാം
advertisement
3/7
തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടൽ, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് അപൂര്‍വം ചില രോഗികളിൽ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളും.
advertisement
4/7
തലച്ചോറിന് പ്രശ്നങ്ങള്‍. പുതിയ പഠനം അനുസരിച്ച് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കും. കൂടാതെ കുട്ടികളിൽ അപൂർവ്വ അവസ്ഥയായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി ലക്ഷണങ്ങള്‍ക്കും കാരണമാകും.
advertisement
5/7
ഓർമ്മപ്രശ്നങ്ങൾ, മസ്തിഷ്ക വീക്കം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ എന്നിവയ്ക്ക് കാരണമായേക്കാം
advertisement
6/7
ശരീരത്തിന്‍റെ പ്രതിരോധ ശേഷി നാഡിവ്യൂഹത്തെ ബാധിക്കുന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് ക്ഷീണം, തളർച്ച എന്നിവയ്ക്കും ക്രമേണ പരാലിസിസിലേക്കും നയിച്ചേക്കാമെന്നും പഠനം
advertisement
7/7
ഉത്ക്കണ്ഠ. വിഷാദം അടക്കം മാനസികാരോഗ്യത്തിനും കനത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു
മലയാളം വാർത്തകൾ/Photogallery/Corona/
ആശങ്കയായി കോവിഡ് രണ്ടാം തരംഗം; പുതിയ കൊറോണ വൈറസ് ലക്ഷണങ്ങളെക്കുറിച്ചറിയാം