TRENDING:

Covid 19 | സജീവ കോവിഡ് കേസുകളിൽ മൂന്നാമതെത്തി കേരളം; രാജ്യത്തെ കോവിഡ് രോഗികൾ 63 ലക്ഷം കടന്നു

Last Updated:
ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1,181 മരണങ്ങൾ ഉൾപ്പെടെ 98,678 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
advertisement
1/11
സജീവ കോവിഡ് കേസുകളിൽ മൂന്നാമതെത്തി കേരളം; രാജ്യത്തെ കോവിഡ് രോഗികൾ 63 ലക്ഷം കടന്നു
ന്യൂഡൽഹി: സജീവ കോവിഡ് കേസുകളിൽ രാജ്യത്ത് മൂന്നാമതെത്തി കേരളം. 67,061 പേരാണ് കോവിഡ് ബാധിച്ച് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കുറച്ച് ദിവസങ്ങളായി കേരളത്തിൽ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ആദ്യമായി പ്രതിദിന കണക്ക് എണ്ണായിരം കടന്നു.
advertisement
2/11
8830 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7695 കേസുകളും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. രോഗമുക്തി നിരക്കിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് കേരളം. 65.4% ആണ് ഇവിടുത്തെ രോഗമുക്തി നിരക്ക്. 1,28,224 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.
advertisement
3/11
അതേസമയം മരണനിരക്ക് ഏറ്റവും കുറഞ്ഞ് (0.04%) നിൽക്കുന്നു എന്നതാണ് ആശ്വാസം പകരുന്നത്. ഇതുവരെ 742 കോവിഡ് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
advertisement
4/11
സജീവ രോഗികളുടെ കണക്കിൽ മഹാരാഷ്ട്രയും കർണ്ണാടകയുമാണ് കേരളത്തിന് മുന്നിലുള്ളത്. മഹാരാഷ്ട്രയില്‍ 2,60,363 പേരും കര്‍ണാടകയില്‍ 1,07,737 പേരും ചികിത്സയില്‍ തുടരുകയാണ്. 
advertisement
5/11
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ഇതുവരെ 13.66 ലക്ഷത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചത്. ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിൽ സജീവ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
6/11
അതേസമയം രാജ്യത്തെ ആകെ കോവിഡ് ബാധിതർ അറുപത്തിമൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,12,585 ആയി ഉയർന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 52,73,202 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 9,40,705 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 
advertisement
7/11
ഒറ്റദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 1,181 മരണങ്ങൾ ഉൾപ്പെടെ 98,678 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
advertisement
8/11
കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതാണ് കോവിഡ് കണക്കിൽ കുത്തനെ വർധനവ് ഉണ്ടാക്കിയിരിക്കുന്നത്. സെപ്റ്റംബറില്‍ മാത്രം ഇതുവരെ 3.13 കോടി പേരിൽ പരിശോധന നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.
advertisement
9/11
കഴിഞ്ഞ ദിവസം മാത്രം 14.23ലക്ഷം പേരിലാണ് പരിശോധന നടത്തിയത്. ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന രണ്ടാമത്തെ കണക്കാണിത്. ഇതുവരെ 7.56 കോടി ആളുകളിൽ കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ റിപ്പോർട്ട്.
advertisement
10/11
കോവിഡ് വ്യാപനം- ആഗോള തലത്തിലുള്ള കണക്കുകൾ
advertisement
11/11
കോവിഡ് വ്യാപനം- ദേശീയ തലത്തിലുള്ള കണക്കുകൾ
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | സജീവ കോവിഡ് കേസുകളിൽ മൂന്നാമതെത്തി കേരളം; രാജ്യത്തെ കോവിഡ് രോഗികൾ 63 ലക്ഷം കടന്നു
Open in App
Home
Video
Impact Shorts
Web Stories