TRENDING:

COVID 19 | ലോക്ക് ഡൗൺ ആണെങ്കിലും ആലപ്പുഴക്കാർ വിശന്നിരിക്കേണ്ട; 20 രൂപയ്ക്ക് വയറു നിറച്ചുണ്ണാം

Last Updated:
10 ശതമാനം ഊണുകൾ സൗജന്യമായി അഗതികൾക്കാണ് നൽകുക. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 360 കേന്ദ്രങ്ങൾ കൂടി കുടുംബശ്രീ കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട്: ശരണ്യ സ്നേഹജൻ
advertisement
1/11
ലോക്ക് ഡൗൺ ആണെങ്കിലും  ആലപ്പുഴക്കാർ വിശന്നിരിക്കേണ്ട; 20 രൂപയ്ക്ക് വയറു നിറച്ചുണ്ണാം
ലോക്ക് ഡൗൺ കാലത്ത് ആശ്വാസമായി ആലപ്പുഴയിൽ ജനകീയ ഹോട്ടലുകളുടെ ശൃoഖല. ഹോട്ടലുകളിൽ എത്തുന്നവർക്ക് 20 രൂപ നിരക്കിൽ പാഴ്സൽ ലഭിക്കും. വീടുകളിൽ എത്തിച്ച് നൽകണമെങ്കിൽ 25 രൂപയാണ് നിരക്ക്.
advertisement
2/11
കക്കായിറച്ചി തോരനും , വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും, അച്ചാറും, കൂട്ടത്തിൽ മീൻ കറിയും ,സാമ്പാറും തീയലും. കുടുംബശ്രീയിലെ ചേച്ചിമാരുടെ കൈപ്പുണ്യമാണെങ്കിൽ നമ്മുടെ സ്വന്തം അടുക്കളകളെ ഓർമ്മിപ്പിക്കും.
advertisement
3/11
മാരാരിക്കുളത്തെ വിശപ്പ് രഹിത അടുക്കളയിൽ നിന്നാണ് ഹോട്ടലുകളിലേക്ക് ഭക്ഷണം എത്തിക്കുക. ആലപ്പുഴ നഗരം മുതൽ ചേർത്തല നഗരം വരെ ഹോട്ടലുകളുടെ ശൃംഘല തയ്യാറായി കഴിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
advertisement
4/11
ഭക്ഷണശാലയിൽ ഇരുന്നു ഊണ് കഴിക്കാൻ പാടില്ല. പാത്രവുമായി എത്തി വാങ്ങി പോകാം. വീട്ടിലേക്ക്‌ എത്തിക്കണമെങ്കിൽ 5 രൂപ അധികം നൽകണം. വീട്ടിലേക്ക് ഭക്ഷണം വേണ്ടവർ തലേ ദിവസം  8 മണിക്ക് മുൻപായി എസ് എം എസ് വഴി അറിയിക്കണം.
advertisement
5/11
മീൻ പൊരിച്ചതോ ഇറച്ചി ഉലർത്തിയതോ കൂടിയുള്ള ഊണിന് 50 രൂപയാണ്. 10 ശതമാനം ഊണുകൾ സൗജന്യമായി അഗതികൾക്കാണ് നൽകുക.
advertisement
6/11
അടിയന്തര സാഹചര്യം കണക്കിലെടുത്ത് 360 കേന്ദ്രങ്ങൾ കൂടി കുടുംബശ്രീ കണ്ടെത്തിയിട്ടുണ്ട്. വിഷുവിന് മുമ്പ് സംസ്ഥാനത്താകമാനം ഈ ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും.
advertisement
7/11
'കോവിഡ് കാലത്ത് പ്രതിസന്ധിയിലായിരിക്കുന്ന സാധാരണക്കാരന്  ആശ്വാസമാകും മാരാരിക്കുളത്തെ വിശപ്പുരഹിത അടുക്കളയിൽ നിന്നെത്തുന്ന ഈ ഭക്ഷണം' എന്ന കാര്യത്തിൽ തർക്കമില്ല. ധനകാര്യ വകുപ്പ് മന്ത്രി ഡോ: ടി .എം . തോമസ്‌ ഐസക്കിന്‍റെ പ്രസ്താവന.
advertisement
8/11
ഊണിനു കൃത്യമായ മെനു തയ്യാറാക്കിയിട്ടുണ്ട്. എല്ലായിടത്തും ഊണിനോടൊപ്പം കേരളത്തിലെ പരമ്പരാഗതമായ ഏതെങ്കിലും ഇലക്കറികൾ ഉണ്ടാവും.
advertisement
9/11
ഇരുപതിനായിരം കോടി രൂപയുടെ പാക്കേജിൽ പറഞ്ഞത് പോലെ കേരളത്തിൽ ഇരുപതു രൂപ ജനകീയ ഹോട്ടലുകളുടെ ശൃംഖലകൾ ഏപ്രിൽ മാസത്തോടെ പൂർത്തിയാകും.
advertisement
10/11
ഭക്ഷണം ലഭിക്കുന്നതിനായി ഫോൺ നമ്പറുകളിൽ കൃത്യമായ മേൽവിലാസമടക്കം  എസ്  എംഎസ്  അയയ്‌ക്കേണ്ടതാണ്. മറുപടി എസ് എം എസ് ആയി ലഭിക്കും.
advertisement
11/11
സ്നേഹജാലകം  - സജിത്‌രാജ് - 9495507208കൃഷ്ണപിള്ള ട്രസ്റ്റ് - നൗഷാദ് പുതുവീട്- 9633137384സ്വാന്തനം  ചേർത്തല - കെ.പി. പ്രതാൻ-9496332722സുഭിക്ഷ - ഹേമലത ജോഷി - 7591920784അത്താഴക്കൂട്ടം - എ .ആർ. നൗഷാദ് - 9567276181സത്യസായി ഫൌണ്ടേഷൻ - പ്രേംസായി -9539011146ജനകീയ ഹോട്ടൽ മെഷിൻ ഫാക്ടറി -9961266688
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19 | ലോക്ക് ഡൗൺ ആണെങ്കിലും ആലപ്പുഴക്കാർ വിശന്നിരിക്കേണ്ട; 20 രൂപയ്ക്ക് വയറു നിറച്ചുണ്ണാം
Open in App
Home
Video
Impact Shorts
Web Stories