COVID 19| കോവിഡ് വ്യാപനം രൂക്ഷമാകുന്നു: തിരുവനന്തപുരം ഡിഎംഒയെ മാറ്റി
- Published by:user_49
- news18-malayalam
Last Updated:
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഡിഎംഒ ഡോക്ടർ പിപി പ്രീതയെ മാറ്റിയത് (റിപ്പോർട്ട്: ഉമേഷ് ബി)
advertisement
1/6

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഡിഎംഒ ഡോക്ടർ പിപി പ്രീതയെ മാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടർ ആയിട്ടാണ് നിയമനം.
advertisement
2/6
തിരുവനന്തപുരത്ത് കോവിഡ് രോഗികൾ അനിയന്ത്രിതമായി ഉയരുകയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷവും രോഗികൾ കൂടുന്നത് മുഖ്യമന്ത്രി അവലോകന യോഗത്തിൽ വിമർശിച്ചിരുന്നു. കഴിഞ്ഞ 18 ന് ചേർന്ന അവലോക യോഗത്തിലായിരുന്നു വിമർശനം.
advertisement
3/6
ലോക്ഡൗണിന് ശേഷവും രോഗികൾ കൂടുന്നത് നാണക്കേടാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡിഎംഒ സ്ഥാനത്ത് പുതിയ ആളെ നിയമിച്ചത്.
advertisement
4/6
ഡോക്ടർ കെഎസ് ഷിനുവാണ് പുതിയ ഡിഎംഒ. അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർ പോസ്റ്റിൽ ഡിഎംഒ ചാർജ് ആയിട്ടാണ് ഡോക്ടർ ഷിനുവിന്റെ നിയമനം. തൈക്കാട് ആരോഗ്യ വകുപ്പ് ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ ആയിരുന്നു ഡോക്ടർ ഷിനു. വ്യാഴാഴ്ച ഉച്ചയോടെ ഡോക്ടർ ഷിനു ഡിഎംഒ ചുമതല ഏറ്റെടുക്കും. തിരുവനന്തപുരം ജില്ല സ്വദേശികൂടിയാണ് പുതിയ ഡിഎംഒ.
advertisement
5/6
സാധാരണ നടപടിക്രമമാണ് മാറ്റമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അച്ചടക്ക നടപടിയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
6/6
തിരുവനന്തപുരം കോർപറേഷനിലെ നാല് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം തന്നെയാണ് ഡിഎംഒ ഡോക്ടർ പിപി പ്രീതയെ സ്ഥലം മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം നേരത്തെ തന്നെ പ്രീത സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നതായും ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19| കോവിഡ് വ്യാപനം രൂക്ഷമാകുന്നു: തിരുവനന്തപുരം ഡിഎംഒയെ മാറ്റി