TRENDING:

കോവിഡ് 19 സ്ഥിരീകരിച്ചിട്ടും ജോലിക്ക് പോയി; ഏഴുപേർ മരിച്ചു; 300 പേർ ക്വാറന്റീനിൽ പോയി

Last Updated:
ഒറിഗണിൽ ചൊവ്വാഴ്ച വരെ 105,000 കൊറോണ വൈറസ് കേസുകളും 1,300 ൽ അധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്, നവംബർ മുതൽ കോവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
advertisement
1/6
കോവിഡ് 19 സ്ഥിരീകരിച്ചിട്ടും ജോലിക്ക് പോയി; ഏഴുപേർ മരിച്ചു; 300 പേർ ക്വാറന്റീനിൽ പോയി
രാജ്യത്ത് കോവിഡ് 19ന്റെ 'സൂപ്പർ സ്പ്രഡർ ആക്ഷൻ' ഉണ്ടായതായി ഒറിഗണിലെ ഔദ്യോഗിക വൃത്തങ്ങൾ. കോവിഡ് 19 ആണെന്ന് അറിഞ്ഞുകൊണ്ട് ഒരാൾ ജോലിക്ക് പോയതാണ് രോഗം അതിവേഗത്തിൽ പടരാൻ കാരണമായതെന്ന് ഡഗ്ലസ് കൗണ്ടി അധികൃതർ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തി.
advertisement
2/6
രണ്ട് വ്യത്യസ്ത തരത്തിലുള്ള കോവിഡ് വ്യാപനമാണ് ഇയാളിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ആദ്യത്തെ കോവിഡ് വ്യാപനത്തിൽ ഏഴുപേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടാമത്തേതിൽ മുന്നൂറോളം പേർക്ക് ക്വാറന്റീനിൽ പോകേണ്ടി വന്നു. ഡഗ്ലസ് കൗണ്ടി സർക്കാർ അവരുടെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'ഈ ആളുകൾ ഇപ്പോൾ അനുഭവിക്കുന്ന കടുത്ത മനോവേദന ഞങ്ങൾക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല. ഞങ്ങൾ അവരോട് സഹതപിക്കുന്നു' - കൗണ്ടി അധികൃതർ പറഞ്ഞു.
advertisement
3/6
'സൂപ്പർസ്പ്രെഡർ നടപടി' എന്നാണ് കൗണ്ടി അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. 'ഞങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. 'സുപ്പർസ്പ്രെഡർ ഇവന്റ്' എന്നതിന്റെ ട്വിസ്റ്റ് ആണിത്. ഒരുപാട് ആളുകൾ ഒത്തുചേരുന്ന വിവാഹം, പാർട്ടികൾ, മതപരമായ ചടങ്ങുകൾ എന്നിവയിൽ വൈറസ് ബാധിതനായ ഒരാൾ പങ്കെടുക്കുന്നതോടെ അവിടെ ഒത്തുചേർന്ന എല്ലാവരിലേക്കും വൈറസ് ബാധിക്കുന്നു' - കൗണ്ടി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
advertisement
4/6
രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വീട്ടിൽ തന്നെ തുടരാനും മറ്റ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അവർ ആളുകളോട് അഭ്യർത്ഥിച്ചു. രോഗബാധിതനായ വ്യക്തിയുടെ ജോലിസ്ഥലം അല്ലെങ്കിൽ അസുഖമുള്ള ഏത് സമയത്താണ് ഇയാൾ ജോലിക്ക് പോയത് തുടങ്ങിയ ഒരു കാര്യങ്ങളും അധികൃതർ പുറത്തു വിട്ടിട്ടില്ല.
advertisement
5/6
തെക്കൻ ഒറിഗണിൽ സ്ഥിതിചെയ്യുന്ന 111,000 ജനസംഖ്യയുള്ള ഡഗ്ലസ് കൗണ്ടിയിൽ ചൊവ്വാഴ്ച വരെ മൊത്തം 1,315 കോവിഡ് -19 കേസുകൾ കണ്ടു. കോവിഡ് പോസിറ്റീവ് ആണെന്ന് പരീക്ഷിച്ച ആളുകളും പോസിറ്റീവ് ആണെന്ന് കരുതപ്പെടുന്ന ആളുകളും അതിൽ ഉൾപ്പെടുന്നു.
advertisement
6/6
കൗണ്ടിയിൽ കോവിഡ് -19 ബാധിച്ച് മുപ്പത്തിയേഴു പേർ ഇതുവരെ മരിച്ചു. ഒൻപത് രോഗികൾ നിലവിൽ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഏറ്റവും പുതിയ കൗണ്ടി ഡാറ്റ കാണിക്കുന്നു. ഒറിഗണിൽ ചൊവ്വാഴ്ച വരെ 105,000 കൊറോണ വൈറസ് കേസുകളും 1,300 ൽ അധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്, നവംബർ മുതൽ കോവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് 19 സ്ഥിരീകരിച്ചിട്ടും ജോലിക്ക് പോയി; ഏഴുപേർ മരിച്ചു; 300 പേർ ക്വാറന്റീനിൽ പോയി
Open in App
Home
Video
Impact Shorts
Web Stories