പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; വടക്കൻ കേരളത്തിന് കരുത്താകാൻ 25 ദശലക്ഷം യൂണിറ്റ് വൈദ്യുതി
Last Updated:
പഴശ്ശി ഡാമിലെ വെള്ളം പ്രയോജനപ്പെടുത്തി പഴശ്ശി സാഗര് മിനി ജല വൈദ്യുതപദ്ധതിക്ക് വീണ്ടും ജീവന് വെക്കുന്നു. 2017 ല് ആരംഭിച്ച പദ്ധതി പൂര്ത്തി ആയാല് വടക്കന് കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് ചെറിയ തോതിലൊരു പരിഹാരമാകും. പ്രതിവര്ഷം 25.16 മില്യണ് യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നത്.
advertisement
1/5

വേനല്‍ക്കാലത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്ന ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളില്‍ ഒന്നായ പഴശ്ശി ഡാമിലെ വെള്ളം ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്നതാണ് പഴശ്ശി സാഗര്‍ മിനി ജല വൈദ്യുത പദ്ധതിയുടെ പ്രധാന ലക്ഷ്യം.
advertisement
2/5
പഴശ്ശി ഡാമിന് സമീപം കുയിലൂര്‍ ഭാഗത്താണ് പവര്‍ ഹൗസ്. പഴശ്ശി സംഭരണിയില്‍ തുരങ്കം നിര്‍മ്മിച്ച് ഇവിടെ നിന്ന് ചെറിയ മൂന്ന് തുരങ്കങ്ങളിലൂടെ പവര്‍ ഹൗസ്സില്‍ വെള്ളം എത്തിച്ചു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
advertisement
3/5
പ്രതിവര്‍ഷം ഏകദേശം 25.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പദ്ധതി. വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസമാണ് ഇത്രയും വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്നത്.
advertisement
4/5
മറ്റ് വലിയ ജലവൈദ്യുത പദ്ധതികളെ അപേക്ഷിച്ച് പരിസ്ഥിതി ആഘാതം വളരെ കുറഞ്ഞ ഒരു 'റണ്‍-ഓഫ്-റിവര്‍' പദ്ധതിയാണിത്. നിലവിലുള്ള ഡാമിലെ ജലം തന്നെ ഉപയോഗിക്കുന്നതിനാല്‍ പുതിയതായി വനഭൂമി നഷ്ടപ്പെടുകയോ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയോ ചെയ്യുന്നില്ല.
advertisement
5/5
2017 ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തി ആയാല്‍ വടക്കന്‍ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് ചെറിയ തോതിലൊരു പരിഹാരമാകും.
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; വടക്കൻ കേരളത്തിന് കരുത്താകാൻ 25 ദശലക്ഷം യൂണിറ്റ് വൈദ്യുതി