TRENDING:

കളി എല്ലാവർക്കുമാണ്; കണ്ണൂർ കുടുംബശ്രീയുടെ യൂണിഫൈഡ് ഫുട്ബോൾ ടൂർണമെൻ്റ് ശ്രദ്ധേയമായി

Last Updated:
കത്തുന്ന വേനല്‍ ചൂടിലും തളരാത്ത പോരാട്ട വീര്യവുമായി കുട്ടികള്‍ പന്ത് തട്ടിയപ്പോള്‍ ആവേശകരമായ മത്സരങ്ങള്‍ക്ക് കണ്ണൂർ പോലീസ് ടര്‍ഫ് സാക്ഷ്യം വഹിച്ചു. ബഡ്സ് ബി ആര്‍ സി വിദ്യാര്‍ഥികളെയും പൊതു വിഭാഗത്തിലുള്ള കുട്ടികളെയും ഒരുമിച്ച് ജന്‍ഡര്‍ ന്യൂട്രല്‍ ടീമുകള്‍ ആക്കി നടത്തിയ ടൂര്‍ണമെൻ്റില്‍ പയ്യന്നൂര്‍ സോണല്‍ കിരീടം ഉയര്‍ത്തി.
advertisement
1/5
കളി എല്ലാവർക്കുമാണ്; കണ്ണൂർ കുടുംബശ്രീയുടെ യൂണിഫൈഡ് ഫുട്ബോൾ ടൂർണമെൻ്റ് ശ്രദ്ധേയമായി
കുടുംബശ്രീ കണ്ണൂരിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ ബഡ്സ് ബി ആര്‍ സി വിദ്യാര്‍ഥികളെയും പൊതു വിഭാഗത്തിലുള്ള കുട്ടികളെയും ഒരുമിച്ച് ജന്‍ഡര്‍ ന്യൂട്രല്‍ ടീമുകള്‍ ആക്കി യൂണിഫൈഡ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെൻ്റ് സംഘടിപ്പിച്ചു.
advertisement
2/5
കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ വച്ച് നടന്ന ടൂര്‍ണമെൻ്റ് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രകാശിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ക്ലസ്റ്ററും, തളിപ്പറമ്പ് ക്ലസ്റ്ററും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെൻ്റിന് തുടക്കമായത്.
advertisement
3/5
'കളി എല്ലാവര്‍ക്കുമാണ്' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഭിന്നശേഷി വിദ്യാര്‍ഥികളേ കോര്‍ത്തിയിണക്കി മത്സരം നടത്തിയത്. ബഡ്സ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് തീവ്ര സോക്കര്‍ പരിശീലനത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ ആണ് ടൂര്‍ണമെൻ്റില്‍ മത്സരിച്ചത്.
advertisement
4/5
പയ്യന്നൂര്‍ സോണല്‍ 3 വിഭാഗങ്ങളിലും (18 വയസ്സിനു മുകളില്‍, 17 വയസ്സിനു താഴെ, 13 വയസ്സിനു താഴെ) രണ്ടാം സ്ഥാനം 3 വിഭാഗങ്ങളിലും തളിപ്പറമ്പ് സോണല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനം കണ്ണൂര്‍ സോണല്‍ സ്വന്തമാക്കി.
advertisement
5/5
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പി ഇന്ദിര വിജയികള്‍ക്ക് കിരീടം കൈമാറി. 13 വയസ്സില്‍ താഴെ ബെസ്റ്റ് ഗോള്‍ കീപ്പറായി പയ്യന്നൂര്‍ സോണലിലെ അന്‍സ. ടൂര്‍ണമെൻ്റ് പ്ലെയർ അവാർഡ് പയ്യന്നൂര്‍ സോണലിലെ മുഹമ്മദ് കരസ്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
കളി എല്ലാവർക്കുമാണ്; കണ്ണൂർ കുടുംബശ്രീയുടെ യൂണിഫൈഡ് ഫുട്ബോൾ ടൂർണമെൻ്റ് ശ്രദ്ധേയമായി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories