TRENDING:

കോവിഡ് വ്യാപനം: കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ സംസ്ഥാനത്തെത്തും

Last Updated:
കേരളത്തിലെ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) 10 ശതമാനത്തിന് മുകളിലാണ്. ടി പി ആർ നിരക്ക് കൂടിയ ജില്ലകളിൽ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നും നിയന്ത്രണം കൂടുതൽ കർശനമാക്കണമെന്നും നിർദേശമുണ്ട്. (റിപ്പോർട്ട്- കെ പി അഭിലാഷ്)
advertisement
1/6
കോവിഡ് വ്യാപനം: കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ സംസ്ഥാനത്തെത്തും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയക്കുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ന്റെ ഡയറക്ടർ ഡോ. എസ്  കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ എത്തുക.  6 പേർ അടങ്ങുന്ന സംഘമാണ് കേരളത്തിൽ എത്തുക.
advertisement
2/6
കേന്ദ്ര ആരോഗ്യമത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ  1.54 ലക്ഷം സജീവ കേസുകളിൽ 37.1 ശതമാനവും  കേരളത്തിലാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ശരാശരി കേസുകൾ 17,443 ന് മുകളിലാണ്.
advertisement
3/6
കേരളത്തിലെ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്  നൽകിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് എന്നിവയാണ് കോവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്നാണ് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചത്.
advertisement
4/6
കേരളത്തിലെ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ) 10 ശതമാനത്തിന് മുകളിലാണ്. ടി പി ആർ നിരക്ക് കൂടിയ ജില്ലകളിൽ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നും നിയന്ത്രണം കൂടുതൽ കർശനമാക്കണമെന്നും നിർദേശമുണ്ട്.
advertisement
5/6
കേരളത്തിൽ അടുത്തിടെ  സൂപ്പർ സ്പ്രെഡ് സാഹചര്യം നിലനിന്നിരുനതായി  കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി  രാജേഷ് ഭൂഷൺ പറഞ്ഞു.. കോവിഡ്  മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ശരിയായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സെക്രട്ടറി കേരളത്തിന് കത്തയച്ചു. ആളുകൾ ഒത്തുചേരരുന്നത് ഒഴിവാക്കാൻ  കർശന നിയന്ത്രണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
advertisement
6/6
രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തിൽ 22 ജില്ലകളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
കോവിഡ് വ്യാപനം: കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ സംസ്ഥാനത്തെത്തും
Open in App
Home
Video
Impact Shorts
Web Stories