Covid 19 | യുഎഇയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; രണ്ടരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന
- Published by:Anuraj GR
- news18-malayalam
Last Updated:
മെയ് 27 ന് 883 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണ് ഇന്നത്തേത്
advertisement
1/5

ദുബായ്: ഒരിടവേളയ്ക്കുശേഷം യുഎഇയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. മെയ് മാസത്തിനുശേഷം ഏറ്റവും ഉയർന്ന പ്രതിദിന രോഗ നിരക്ക് ഇന്ന് രേഖപ്പെടുത്തി. ബുധനാഴ്ച 735 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
2/5
മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 574 പേർക്കാണ് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചത്.
advertisement
3/5
മെയ് 27 ന് 883 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണ് ഇന്നത്തേത്. യുഎഇയിൽ ഇതുവരെ 71,540 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 387 പേരാണ് രാജ്യത്ത് രോഗ ബാധിച്ചു മരിച്ചത്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും പട്ടിക എമിറേറ്റ് അടിസ്ഥാനമാക്കി പുറത്തുവിട്ടിട്ടില്ല.
advertisement
4/5
വൈറസ് പടരാതിരിക്കാൻ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കർഫ്യൂ ജൂൺ 24 ന് പിൻവലിക്കുകയും സാമ്പത്തിക തലസ്ഥാനമായ ദുബായ് ജൂലൈ ഏഴു മുതൽ വിദേശ സന്ദർശകർക്ക് പ്രവേശനാനുമതി നൽകുകയും ചെയ്തിരുന്നു. ദുബായിലെ മിക്ക ബിസിനസ്സുകളും പൊതുചടങ്ങുകളും ചില നിയന്ത്രണങ്ങളോടെ വീണ്ടും അനുവദിച്ചിട്ടുണ്ട്. മാത്രമല്ല വീടിന് പുറത്തുള്ള എല്ലാ സമയത്തും ആളുകൾ മാസ്ക് ധരിക്കണമെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്.
advertisement
5/5
രോഗവ്യാപനം കൂടിയാൽ രാജ്യത്ത് കർഫ്യൂ പുനഃസ്ഥാപിക്കാമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. യുഎഇയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി ഓഗസ്റ്റിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | യുഎഇയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; രണ്ടരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന