TRENDING:

നന്ദി മോദീ നന്ദി; കോവിഡ് പ്രതിരോധത്തിനുളള പിന്തുണയ്ക്ക് WHO തലവന്റെ പ്രതികരണം

Last Updated:
ബ്രസീൽ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഭരണാധികാരികളും ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
advertisement
1/6
നന്ദി മോദീ നന്ദി; കോവിഡ് പ്രതിരോധത്തിനുളള പിന്തുണയ്ക്ക് WHO തലവന്റെ പ്രതികരണം
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ കയറ്റുമതിയിലൂടെ ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഇത് കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യ നൽകുന്ന വലിയ പിന്തുണയാണെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. ബ്രസീൽ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ഭരണാധികാരികളും ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
advertisement
2/6
'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ രാജ്യാന്തര പോരാട്ടത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.
advertisement
3/6
ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ട്. കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഇന്ത്യയ്ക്ക് ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സൊനാരോ നേരത്തെ നന്ദി അറിയിച്ചിരുന്നു. ഹനുമാന്‍ മൃതസജ്ജീവനി കൊണ്ടുവരുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ബ്രസീല്‍ ഭാഷയിലായിരുന്നു ട്വീറ്റ്. ട്വീറ്റില്‍ നമസ് കാര്‍, ധന്യവാദ് എന്നീ ഹിന്ദി വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്.
advertisement
4/6
കൊവിഡ് പ്രതിസന്ധി തരണം ചെയ്യുവാന്‍ ഇന്ത്യയേപ്പോലൊരു വലിയ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ബോള്‍സെനാരോ കുറിച്ചു. ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിയില്‍ ഞങ്ങളെ സഹായിച്ചതിന് നന്ദി. ധന്യവാദ്!" ബോള്‍സോനാരോ ട്വീറ്റില്‍ പറഞ്ഞു. അയല്‍രാജ്യങ്ങളിലേക്ക് അടക്കം വാക്‌സിന്‍ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും അഭിനന്ദിച്ചു.
advertisement
5/6
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ ബ്രസീലിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് വാക്സിന്‍ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയതിനു പിന്നാലെയായിരുന്നു ഇത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീല്‍ഡ് വാക്‌സിനാണ് ബ്രസീസിലേക്ക് അയച്ചത്. കൊവിഷീല്‍ഡ് വാക്സിന്‍ കയറ്റി അയക്കണമെന്ന് നേരത്തേ മുതല്‍ തന്നെ ആവശ്യപ്പെട്ടിരുന്ന ബ്രസീല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
advertisement
6/6
ജനുവരി 16 ശനിയാഴ്‌ചയാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്തത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. സ്വന്തം കുടുംബങ്ങളെ പോലും അവഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Corona/
നന്ദി മോദീ നന്ദി; കോവിഡ് പ്രതിരോധത്തിനുളള പിന്തുണയ്ക്ക് WHO തലവന്റെ പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories