കോവിഡ് കെയർ സെന്ററിൽ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് കെയർ സെന്ററിൽ പ്രവേശിക്കപ്പെട്ടിരുന്ന പതിനാലുകാരിയാണ് മറ്റൊരു കോവിഡ് രോഗിയുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.
advertisement
1/8

ന്യൂഡൽഹി: കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് കെയർ സെന്ററിൽ പ്രവേശിക്കപ്പെട്ടിരുന്ന പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി.
advertisement
2/8
ഡൽഹിയിലെ ഛത്തർപൂരിലാണ് സംഭവം. കോവിഡ് രോഗിയായ മറ്റൊരാളാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
advertisement
3/8
ജൂലൈ15ന് രാത്രി പെൺകുട്ടി വാഷ്റൂമിൽ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനും ഇയാളുടെ കൂടെയുണ്ടായിരുന്നയാളും അറസ്റ്റിലായി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
4/8
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് കെയർ സെന്ററിലാണ് സംഭവം ഉണ്ടായത്. കോവിഡിനെ തുടർന്ന് പെൺകുട്ടിയും ഇവരുടെ ബന്ധുക്കളും ഇവിടെ അഡ്മിറ്റാണ്.
advertisement
5/8
സംഭവത്തെ കുറിച്ച് പെൺകുട്ടി ബന്ധുക്കളിൽ ഒരാളോട് പറഞ്ഞു. തുടർന്ന് അവർ ഐടിബിപി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
advertisement
6/8
പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടെ സഹായി ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
7/8
പെൺകുട്ടിയുടെ പരാതിയിൽ പ്രതികൾക്കെതിരെ ലൈംഗിക പീഡനത്തിനും പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.
advertisement
8/8
സംഭവത്തിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെയും മറ്റൊരു കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി. പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
കോവിഡ് കെയർ സെന്ററിൽ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ