Cannabis | വാളയാറിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ റൂഫ് ടോപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 170 കിലോ കഞ്ചാവ് പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
മലപ്പുറം സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ (റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)
advertisement
1/6

വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. കേസിൽ കോട്ടയ്ക്കൽ സ്വദേശികളായ നൗഫൽ, ഫാസിൽ ഫിറോസ്, ഷാഹിദ് എന്നിവരെ എക്സൈസ് അറസ്റ്റു ചെയ്തു.
advertisement
2/6
ആന്ധ്രയിൽ നിന്നും കോട്ടയ്ക്കലിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
advertisement
3/6
തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.
advertisement
4/6
എക്സൈസ് ക്രൈം ബ്രാഞ്ച് സി.ഐ ആർ .എൽ ബൈജുവിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹരിഷ് തൃശൂർ ഐബി ഇൻസ്‌പെക്ടർ മനോജ്‌കുമാർ, ഉത്തര മേഖല സ്കാഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
advertisement
5/6
പ്രിവന്റീവ് ഓഫീസർമാരായ ലോനപ്പൻ കെ ജെ, ഷിബു കെ എസ്, രാമകൃഷ്ണൻ കെ ആർ, ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാർ കെ, നിധിൻ സി, അഖിൽ ദാസ് ഇ , വിനീഷ് പി ബി(പരപ്പനങ്ങാടി ,)വാളയാർ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ ജയപ്രസാദ്, പ്രിവൻ്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സനൽ, പ്രബിൻ കെ വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, സ്റ്റാലിൻ, പ്രത്യുക്ഷ്, പ്രമോദ്, രജിത്ത്എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.
advertisement
6/6
അസിസ്റ്റന്റ് എക്‌സ്സൈസ് കമ്മീഷണർ രാകേഷ്. കെ സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃതം വഹിച്ചു
മലയാളം വാർത്തകൾ/Photogallery/Crime/
Cannabis | വാളയാറിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ റൂഫ് ടോപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 170 കിലോ കഞ്ചാവ് പിടികൂടി